കലികാലം/സ്വപ്ന അനിൽ

കാലങ്ങളേറെപ്പൊഴിയവേ –
ചിന്താഭാരങ്ങളേറിടുന്നു
അറിയാതെ നെഞ്ചകംതേങ്ങിടുമ്പോൾ
കനിവിൻ മൊഴിക്കായ് കാത്തിരുന്നു.

കലികാല വിഭവങ്ങളേറെയുണ്ട്
പ്രളയക്കെടുതിയിൽ മുങ്ങിടുമ്പോൾ
കൂടെത്തിമിർക്കുവാൻ വന്നൊരാ കോവിഡും
താണ്ഡവമാടി രസിച്ചിടുന്നു.

വേരറ്റ സ്വപ്നങ്ങളും പേറി
നാലു ചുവരുകൾക്കുള്ളിൽ തളച്ചിടുമ്പോൾ
തുള്ളിയാടുന്ന കോമരംപോലെ
വരുന്നോരോ ദുരന്തങ്ങളും.

മനുഷ്യത്വംനഷ്ടമായവർ
കാട്ടുന്നോരോക്രീഡ
കളും
കണ്ടുമടുത്തു നവമാധ്യമങ്ങളിൽ
വസന്തപിടിച്ച കോഴിയെപ്പോലെ നടക്കുന്നോരോ യുവാക്കളും.

ഇടവഴിയിലകപ്പെട്ട കാലവുംപകച്ചുനിൽക്കേ
ഞൊടിയിടകൊണ്ടുനിൻ
കരവലയത്തിൽ ഞെരിഞ്ഞമരുന്നു

നീയേസാക്ഷി നിനക്കായ്മാറ്റിയ സമയവും സാക്ഷി

You can share this post!