എത്ര ശോകം/റസിയ മുഹമ്മദ്

ഒരു വട്ടം കൂടിയെൻ മാമല നാടിന്റെ
ഹരിതമാം മേനിയെ കണ്ടു നിൽപ്പാൻ
ഒരുമിച്ചിരുന്നോരി മലയാളി മണ്ണിന്റെ
കഥയോന്നു കേൾക്കുവാനിന്നു മോഹം ..

എവിടെ പൊലിഞ്ഞു പോയ്
എവിടെയടന്നുപോയ്
നൻമകൾ വിരിയുന്ന
പുലരികളിതെങ്ങു പോയ്…?
അരുണന്റെ കിരണങ്ങളേറ്റുവാങ്ങുന്ന ഹരിത ഗിരിനിരകൾക്കേന്തേ
ചുടു കാടെന്നോരു പേരു വീണു ?…
കളകളം പാടുന്ന പുഴയുടെ തെളിനീരിൽ
മലിനമാം ചതിചുഴികൾ പതിഞ്ഞതേന്തേ ?
എവിടെ കൊഴിഞ്ഞു പോയ് പൂക്കളും പൂമരങ്ങളും
പൂവിളി യാർപ്പു പാടുന്ന
കുട്ടി കുരുന്നുകളി തെങ്ങു പോയ്?….
കതിർമണികൾ തൂക്കുന്ന പാടങ്ങളിതെങ്ങു പോയ്?…
അരിമണികൾ കൊത്തി പെറുക്കുന്ന കുരുവികളിതെങ്ങു പോയ്?…
കിന്നാരം പറയുന്ന പൈക്കളിന്നേങ്ങു പോയ്?…
പഴങ്കതകൾ ചൊല്ലി തരുന്നോരാ വാർദ്ധക്യ മിന്നോരു കുടക്കീഴിലായേറുന്നു ഈ മണ്ണിൽ ….
മലയാളി മങ്കതൻ അഭിമാനം പാടുന്ന കവിയുടെ ഈണങ്ങൾ നിശ്ചലമാക്കുന്ന
രാക്ഷസ കോലങ്ങാടുന്നു ഈ മണ്ണിൽ …
മാതൃത്വം പെരുവഴിയിലെറിഞ്ഞിട്ട്
പനിനീരിൽ കൈ കഴുകിയോടുന്ന അമ്മ മാരെറുന്നു …
ചുട്ടെരിക്കുന്നോരാ സാഹോദര്യ സ്നേഹവും ….
സത്യവും സ്നേഹവും ചൊല്ലി പഠിപ്പിച്ച മാതാപിതാ ഗുരു ശിക്ഷ്യ ബന്ധത്താൽ പണിതുയർത്തിയ നൻമ മരങ്ങളിതെങ്ങു പോയ്…. ?

പരിവർത്തന മിതേത്ര ശോകം …

മർത്യനാം കുലപതി ലുപ്തമാം നൻമയെ തൂക്കിയെറിഞ്ഞോരാ മരവിച്ച സ്മരണയിൽ ചുടുമിഴി നീർ തീ നാമ്പുകൾ പാകി
വർഗ്ഗീയ ഫാസിസ ബന്ധത്താൽ
തളം കെട്ടി നിൽക്കുന്ന നീർ കുമിളകളായ് മാറിയോ ….എന്റെ നാട് …?
പഴമയുടെ കുളിർ കാറ്റിൽ നിന്നും
പുതുമയുടെ തീക്കാറ്റിൽ വെന്തുനീറും ചില മർത്യന്റെ കാഴ്ചയിൽ
ചിലിക്കാത്ത ഭൂമിയിൽ
ചലിക്കുന്ന മർത്യന്റെ
ചിതലരിക്കുന്നോരി ചിന്തകൾ
മരിക്കുന്ന നാളെ വിദൂരമല്ല….
. . . .

You can share this post!