ഋതുസംക്രമം / നോവൽ

3
ഒരു വിവാഹ വാർഷികത്തിന്  ഭാര്യയോടോത്തു        ഷോപ്പിങ്ങിനു പോയി തിരിച്ചെത്തുബോൾ ഒരുലോറിയുമായി കൂട്ടിയിടിച്ചുണ്ടായ ആക്‌സിഡന്റിൽ തന്റെ മകൻ  പരിക്കൊന്നും   കൂടാതെ രക്ഷപ്പെട്ടെത്തിയത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് മുത്തശ്ശി ഓർത്തു .എന്നാൽ അവന്റെ    ഭാര്യ  ദേവികയുടെ പരുക്ക് അല്പം ഗുരുതരമായിരുന്നു എന്നുമവരോർത്തു .നീണ്ടകാലത്തേക്കു അതവളെ   കിടക്കയിൽ തളച്ചിട്ടു .   മുത്തശ്ശി ഒരു നെടുവീർപ്പോടെ കഴിഞ്ഞ കാലത്തിൽനിന്നും തിരികെയെത്തി . .പ്രിയംവദയും  ആ  സംഭവം ഓർക്കാതിരിക്കാൻ പാടുപെടുകയായിരുന്നു ഞങ്ങളുടെ ജീവിതത്തിലെ  ഒരു കറുത്ത അദ്ധ്യായമാകുമായിരുന്നു ആ സംഭവം .എന്നാൽ ഭാഗ്യ വും  ഇശ്വരകടാക്ഷവും  കൊണ്ട് ഇന്നെല്ലാം നേരെയായി വരുന്നു .നീണ്ടകാലത്തെ ചികിത്സക്ക് ശേഷം ‘അമ്മ എഴുന്നേറ്റു നടന്നു തുടങ്ങിയിരിക്കുന്നു .
  ”മുത്തശ്ശി പ്രിയേച്ചി വന്ന വഴിയേ കരയിക്കാനാണോ ഭാവം .?എന്താ മുത്തശ്ശി ഇത്      വിശന്നിട്ടു കണ്ണുകാണാൻ വയ്യ .എന്തെങ്കിലും ഉണ്ടാക്കിവച്ചിട്ടുണ്ടെങ്കിൽ വേഗം തന്നെ മുത്തശ്ശി .”വിനു തിടുക്കം കൂട്ടി .
         ”ഓ  ഞാനിവളെ കണ്ട   സന്തോഷത്തിൽ  എല്ലാം മറന്നു. …വരൂ മോളെ നിനക്കു വേണ്ടി ഞങ്ങളൊരു നല്ല സദ്യ തന്നെ ഒരുക്കിയിട്ടുണ്ട് മുത്തശ്ശി    അവരെ അകത്തേക്ക് നയിച്ചുകൊണ്ട് പറഞ്ഞു .ആധുനികതയും ,കേരളീ   യതയും  ഒത്തിണങ്ങിയ  രീതിയിൽ  പണികഴിപ്പിച്ച  ആ  വീടിന്റെ  അകത്ത ളങ്ങൾ ആകർഷകമായിരുന്നു. കേരളീയ ശൈലിയിൽ  ചാരുപടികൾ തീർത്ത  സിറ്റൗട്ടിനുള്ളിലൂടെഫോയറിലേക്കും     പിന്നെ  ഡ്രോയിങ് റൂമി                   ലേക്കും അവർ എത്തിച്ചേർന്നു.
അവിടെ അത്യാകർഷകമായി  പണികഴിപ്പിച്ചി ട്ടുള്ള  കോർട് യാർഡും  മറ്റും   കണ്ട്  അവർ  അത്ഭുതപ്പെട്ടു .മഴയും വെയിലും മാറി മാറി തെളിഞ്ഞിരുന്ന പഴയ നടുമുറ്റത്തി െൻ റ     ആധുനികരൂപം .പെബിൾസും മറ്റുമിട്ട് ആകർഷകമാക്കിയ   കോർട്ട് യാർഡിനു  ചുറ്റുമായി വിശാലമായ ബെഡ്  റൂമുകൾ,അവിടെനിന്നും മുകളിലേക്ക് നയിക്കുന്ന കോവണി .മുകളിലും ഇഷ്ടംപോലെ മുറികൾ .ആധുനികതയും കേരളകരകൗശലവും ഒത്തുചേർന്ന  കൊത്തുപണികൾ നിറഞ്ഞ ഒരൊന്നാന്തരം ഭവനം .അച്ഛന്റെ  ഭാവനയെ അവൾ മനസ്സാ അഭിനന്ദിച്ചു ആ  പ്രദശത്തെങ്ങും അത്രയും നല്ല ഭവനം ഉണ്ടാവുകയില്ലെന്നു  അവളോർത്തു .”അച്ഛൻ  പണികഴിപ്പിച്ചത്  ഇത്രയും നല്ല വീടായിരിക്കുമെന്നു ഞാനോർത്തില്ല     മുത്തശ്ശി .” .അവൾ തന്റെ മനസ്സിൽ തോന്നിയ അത്ഭുതം മറച്ചുവയ്ക്കാതെ പറഞ്ഞു .
    ”അതെ   അമ്മു    എല്ലാം ഒരു ഈശ്വരാനുഗ്രഹം .അല്ലാതെന്തുപറയാനാ .പണ്ടത്തെ കഷ്ടപ്പാടുകൾ  ഓർത്താൽ ഇങ്ങനെയൊക്കെ ആയിത്തീരുമെന്ന്   ഞാൻ  സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല കുട്ടി .ഏറ്റവും താഴ്ന്ന രീതിയിൽ കഴിഞ്ഞിരുന്ന  ഒരു കർഷക കുടുംബമായിരുന്നു ഇത്.നമ്പൂതിരിജൻമിമാരുടെ  പാടത്തും പറമ്പിലും വേല ചെയ്തു  കഴിഞ്ഞിരുന്നവർ .മേലാളന്മാരുടെ ആട്ടും തുപ്പുമേറ്റ് നിന്റെ മുത്തശ്ശനും ഞാനും കുറച്ചൊന്നുമല്ല കഷ്ടപ്പെട്ടിട്ടുള്ളത് .മുത്തശ്ശനോടൊപ്പം വല്ലപ്പോഴുമേ പണിക്കു പോയിരുന്നുള്ളു വെങ്കിലും കുട്ടിക്കാലത്തു നി െൻറ  വല്യച്ചനും  അതൊക്കെ അനുഭവിച്ചിട്ടുണ്ട് .ഒപ്പം ജാതിയുടെ പേരിലുള്ള അകറ്റിനിർത്തലും  പീഡനങ്ങളും .നിന്റെ അച്ഛന്റെ മിടുക്കു ഒന്ന് കൊണ്ട് മാത്രമാണ്  ഞങ്ങൾ രക്ഷപ്പെട്ടത് .
ആധുനികതയും ,കേരളയതയും  ഒത്തിണങ്ങിയ  രീതിയിൽ  പണികഴിപ്പിച്ച  ആ  വീടിന്റെ  അകത്തളങ്ങൾ ആകര്ഷകമായിരുന്നു. കേരളീയ ശൈലിയിൽ  ചാരുപടികൾ തീർത്ത  സിറ്റൗട്ടിനുള്ളിലൂടെ ഫോയറിലേക്കും പിന്നെ  ഡ്രോയിങ്  റൂമിലേക്കും അവർ എത്തിച്ചേർന്നു. അവിടെ അത്യാകർഷകമായി  പണികഴിപ്പിച്ചിട്ടുള്ള  കോർട് യാർഡും  മറ്റും   കണ്ട്  അവർ  അത്ഭുതപ്പെട്ടു .മഴയും വെയിലും മാറി മാറി തെളിഞ്ഞിരുന്ന പഴയ നടുമുറ്റത്തി െൻ റ     ആധുനികരൂപം .പെബിൾസും മറ്റുമിട്ട് ആകർഷകമാക്കിയ   കോർട്ട് യാർഡിനു  ചുറ്റുമായി വിശാലമായ ബെഡ്  റൂമുകൾ,അവിടെനിന്നും മുകളിലേക്ക് നയിക്കുന്ന കോവണി .മുകളിലും ഇഷ്ടംപോലെ മുറികൾ .ആധുനികതയും കേരളകരകൗശലവും ഒത്തുചേർന്ന  കൊത്തുപണികൾ നിറഞ്ഞ ഒരൊന്നാന്തരം ഭവനം .അച്ഛന്റെ  ഭാവനയെ അവൾ മനസ്സാ അഭിനന്ദിച്ചു ആ  പ്രദശത്തെങ്ങും അത്രയും നല്ല ഭവനം ഉണ്ടാവുകയില്ലെന്നു  അവളോർത്തു .”അച്ഛൻ  പണികഴിപ്പിച്ചത്  ഇത്രയും നല്ല വീടായിരിക്കുമെന്നു ഞാനോർത്തില്ല     മുത്തശ്ശി .” .അവൾ തന്റെ മനസ്സിൽ തോന്നിയ അത്ഭുതം മറച്ചുവയ്ക്കാതെ പറഞ്ഞു .
    ”അതെ   അമ്മു    എല്ലാം ഒരു ഈശ്വരാനുഗ്രഹം .അല്ലാതെന്തുപറയാനാ .പണ്ടത്തെ കഷ്ടപ്പാടുകൾ  ഓർത്താൽ ഇങ്ങനെയൊക്കെ ആയിത്തീരുമെന്ന്   ഞാൻ  സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല കുട്ടി .ഏറ്റവും താഴ്ന്ന രീതിയിൽ കഴിഞ്ഞിരുന്ന  ഒരു കർഷക കുടുംബമായിരുന്നു ഇത്.നമ്പൂതിരിജൻമിമാരുടെ  പാടത്തും പറമ്പിലും വേല ചെയ്തു  കഴിഞ്ഞിരുന്നവർ .മേലാളന്മാരുടെ ആട്ടും തുപ്പുമേറ്റ് നിന്റെ മുത്തശ്ശനും ഞാനും കുറച്ചൊന്നുമല്ല കഷ്ടപ്പെട്ടിട്ടുള്ളത് .മുത്തശ്ശനോടൊപ്പം വല്ലപ്പോഴുമേ പണിക്കു പോയിരുന്നുള്ളു വെങ്കിലും കുട്ടിക്കാലത്തു നി െൻറ  വല്യച്ചനും  അതൊക്കെ അനുഭവിച്ചിട്ടുണ്ട് .ഒപ്പം ജാതിയുടെ പേരിലുള്ള അകറ്റിനിർത്തലും  പീഡനങ്ങളും .നിന്റെ അച്ഛന്റെ മിടുക്കു ഒന്ന് കൊണ്ട് മാത്രമാണ്  ഞങ്ങൾ രക്ഷപ്പെട്ടത് .ആധുനികതയും ,കേരളയതയും  ഒത്തിണങ്ങിയ  രീതിയിൽ  പണികഴിപ്പിച്ച  ആ  വീടിന്റെ  അകത്തളങ്ങൾ ആകര്ഷകമായിരുന്നു.
കേരളീയ ശൈലിയിൽ  ചാരുപടികൾ തീർത്ത  സിറ്റൗട്ടിനുള്ളിലൂടെ ഫോയറിലേക്കും പിന്നെ  ഡ്രോയിങ്  റൂമിലേക്കും അവർ എത്തിച്ചേർന്നു. അവിടെ അത്യാകർഷകമായി  പണികഴിപ്പിച്ചിട്ടുള്ള  കോർട് യാർഡും  മറ്റും   കണ്ട്  അവർ  അത്ഭുതപ്പെട്ടു .മഴയും വെയിലും മാറി മാറി തെളിഞ്ഞിരുന്ന പഴയ നടുമുറ്റത്തി െൻ റ     ആധുനികരൂപം .പെബിൾസും മറ്റുമിട്ട് ആകർഷകമാക്കിയ   കോർട്ട് യാർഡിനു  ചുറ്റുമായി വിശാലമായ ബെഡ്  റൂമുകൾ,അവിടെനിന്നും മുകളിലേക്ക് നയിക്കുന്ന കോവണി .മുകളിലും ഇഷ്ടംപോലെ മുറികൾ .ആധുനികതയും കേരളകരകൗശലവും ഒത്തുചേർന്ന  കൊത്തുപണികൾ നിറഞ്ഞ ഒരൊന്നാന്തരം ഭവനം .അച്ഛന്റെ  ഭാവനയെ അവൾ മനസ്സാ അഭിനന്ദിച്ചു ആ  പ്രദശത്തെങ്ങും അത്രയും നല്ല ഭവനം ഉണ്ടാവുകയില്ലെന്നു  അവളോർത്തു .”അച്ഛൻ  പണികഴിപ്പിച്ചത്  ഇത്രയും നല്ല വീടായിരിക്കുമെന്നു ഞാനോർത്തില്ല     മുത്തശ്ശി .” .അവൾ തന്റെ മനസ്സിൽ തോന്നിയ അത്ഭുതം മറച്ചുവയ്ക്കാതെ പറഞ്ഞു .
    ”അതെ   അമ്മു    എല്ലാം ഒരു ഈശ്വരാനുഗ്രഹം .അല്ലാതെന്തുപറയാനാ .പണ്ടത്തെ കഷ്ടപ്പാടുകൾ  ഓർത്താൽ ഇങ്ങനെയൊക്കെ ആയിത്തീരുമെന്ന്   ഞാൻ  സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല കുട്ടി .ഏറ്റവും താഴ്ന്ന രീതിയിൽ കഴിഞ്ഞിരുന്ന  ഒരു കർഷക കുടുംബമായിരുന്നു ഇത്.നമ്പൂതിരിജൻമിമാരുടെ  പാടത്തും പറമ്പിലും വേല ചെയ്തു  കഴിഞ്ഞിരുന്നവർ .മേലാളന്മാരുടെ ആട്ടും തുപ്പുമേറ്റ് നിന്റെ മുത്തശ്ശനും ഞാനും കുറച്ചൊന്നുമല്ല കഷ്ടപ്പെട്ടിട്ടുള്ളത് .മുത്തശ്ശനോടൊപ്പം വല്ലപ്പോഴുമേ പണിക്കു പോയിരുന്നുള്ളു വെങ്കിലും കുട്ടിക്കാലത്തു നി െൻറ  വല്യച്ചനും  അതൊക്കെ അനുഭവിച്ചിട്ടുണ്ട് .
ഒപ്പം ജാതിയുടെ പേരിലുള്ള അകറ്റിനിർത്തലും  പീഡനങ്ങളും .നിന്റെ അച്ഛന്റെ മിടുക്കു ഒന്ന് കൊണ്ട് മാത്രമാണ്  ഞങ്ങൾ രക്ഷപ്പെട്ടത് . .“മുത്തശ്ശിനിറഞ്ഞകണ്ണുകൾതുടച്ചുകൊണ്ട്   പറഞ്ഞു  പ്രിയഅതുകണ്ട്      ഒട്ടൊരു പരിഭ്രമത്തോടെ പറഞ്ഞു. ”അയ്യയ്യേ  മുത്തശ്ശി കരയാനല്ല  ഞാനിങ്ങനെ പറഞ്ഞത് .ഇനിയെങ്കിലും മുത്തശ്ശനും മുത്തശ്ശിയും സന്തോഷമായിരിക്കുന്നത്  കാണാനല്ലേ `അച്ഛനിങ്ങനെയൊക്കെ ചെയ്തത് `.അപ്പോൾപിന്നെ മുത്തശ്ശി കരഞ്ഞതറിഞ്ഞാൽ അച്ഛനെന്നെയായിരിക്കും വഴക്കുപറയുക .ഇനി മുത്തശ്ശി  കരയരുത് …”അവൾ  മുത്തശ്ശിയെ  ചേർത്ത് പിടിച്ച് അകത്തേക്ക് നടന്നു . അവിടെ ഡൈനിങ്ങ് റൂമിൽ ഇലയിട്ട് ഉഗ്രൻ സദ്യ വിളമ്പി വച്ചിരുന്നു .അമ്മയുടെയും അച്ഛന്റെയും അടുത്ത ബന്ധുക്കളിൽ പലരും പ്രിയയെ കാണാനെത്തിയിരുന്നു. വളരെ പാവപ്പെട്ട കർഷക കുടുംബങ്ങളിൽനിന്നുള്ളവരായിരുന്നു  അച്ഛന്റെ    ബന്ധുക്കളിൽ പലരും  അവർക്കൊക്കെ പ്രിയയുടെ അച്ഛനെ വലിയ കാര്യമായിരുന്നു. അദ്ദേഹം അവരെയൊക്കെ സാമ്പത്തികമായി സഹായിക്കാറുണ്ട്‌ .                            ”അല്ല പ്രിയക്കുട്ടി വളർന്നു സുന്ദരിയായല്ലോ . ഞങ്ങളെയൊക്കെ മറന്നുപോയോ ?”.അച്ഛന്റെ ചില ബന്ധുക്കൾ അടുത്തെത്തി ചോദിച്ചു .”നീ ചെറിയ കുട്ടിയായിരുന്നപ്പോൾ ഇവിടെ വന്നതാ ..ഇപ്പം ഞങ്ങളെയൊക്കെ മറന്നുകാണും ”.പ്രിയയുടെ മുഖത്തെ അപരിചിതത്വം കണ്ടു അവർ പറഞ്ഞു .പ്രിയ അവരെ വിഷമിപ്പിക്കാതിരിക്കാൻ ഓരോരുത്തരെയായി പരിചയപ്പെട്ടു .
നാട്ടിൽനിന്നും അകന്നപ്പോൾ ബന്ധങ്ങളും അകന്നുപോയി പണ്ട് കൂട്ടുകുടുംബം പോലെ കഴിഞ്ഞിരുന്നവർ ഇന്ന്                       പല ദിക്കുകളിലായി ജോലിയെടുത്തു ജീവിക്കുന്നു. `അതുകൊണ്ടുതന്നെ`കൂട്ടുകുടുംബത്തിലെ ഇഴയടുപ്പങ്ങൾ `പലതും ഇന്നില്ല .    അന്നുണ്ടായിരുന്ന സുരക്ഷിതത്വവും ,ആത്മാർത്ഥമായ മാനസിക ബന്ധ ങ്ങളും   നഷ്ടപ്പെട്ട്  ഇന്ന് മനുഷ്യനൊരു അരക്ഷിതാവസ്ഥയിൽ എത്തിച്ചേർ ന്നിരിക്കുന്നു. പല പ്രശ്നങ്ങളും സ്വയം പരിഹരിക്കാനാവാതെ  ഒറ്റപ്പെടലിന്റെ വേദനയും പിരിമുറുക്കവും അരക്ഷിതാവസ്ഥയും അനുഭവിച്ച്അവൻ  ആത്മഹത്യയുടെ  വക്കിൽ എത്തിച്ചേ രുന്നു . ഇ ന്ന് കേരളത്തിൽ നടക്കുന്ന പല ആത്മഹത്യകളും   അത്തരത്തിലുള്ള താണെന്നു  എനിക്ക് തോന്നിയി ട്ടുണ്ട് .പ്രിയ ആലോചനയിൽ  മുഴുകി നിൽക്കുന്നത്  കണ്ടിട്ടാകാം  അച്ഛന്റെ ചെറിയമ്മ  അന്വേഷിച്ചത് .”പ്രിയക്കുട്ടി  എന്താ ആലോചിച്ചു നിക്കണേ .? ദാ  ഈ  ഇലയുടെ മുമ്പിൽ ഇരുന്നോളൂ …ചോറ് വിളമ്പാം” ചെറിയമ്മ   പുഞ്ചിരിച്ചു കൊണ്ട്  ക്ഷണിച്ചു പ്രിയ പെട്ടെന്ന് കൈകഴുകി  ഊണ് കഴിക്കാനിരുന്നു . കൈകഴുകി മറ്റൊരു ഇലയുടെ  മുമ്പിൽ  ഇരുന്നുകൊണ്ട്  വിനു പറഞ്ഞു .”അപ്പോൾ പ്രിയചേച്ചിയുടെ  ബഹുമാനാർത്ഥം വിളമ്പിയ  ഈ സദ്യ ഞാൻ  ഉദ്‌ഘാടനം  ചെയ്യാൻ പോകുന്നു .”  അവൻ മഹാബലിയുടെ ഭാവത്തിൽ ഇരുന്ന്  സങ്കൽപികകുടവയർ   തിരുമ്മിക്കൊണ്ട്  ചോറുണ്ണാൻ ഭാവിച്ചു .
അതുകണ്ട്  എല്ലാവരും ചിരിച്ചു .ആഹ്ലാദത്തിന്റേതായ  ആ  കൊച്ചു ലോകത്തിൽ അലിഞ്ഞു    ചേർന്നുകൊണ്ടു   പ്രിയയും ഊണ് കഴിക്കാൻ തുടങ്ങി. ഇടയ്ക്കവൾ  അന്വേഷിച്ചു .”മുത്തശ്ശനെങ്ങനെയുണ്ട്  മുത്തശ്ശി ?”.തീരെ എണീ റ്റുനടക്കാൻ  വയ്യാണ്ടായി .ഊണും ഉറക്കവും എല്ലാം മുറിയിൽത്തന്നെയാ .അമ്മുന്റെ  അച്ഛനേർപ്പെടുത്തിയ അയ്യപ്പൻ ഉള്ളതുകൊണ്ട്  ഒന്നും  അറിയ്യ ണില്ലെന്നുമാത്രം .രണ്ടു ദിവസമായി ചെറിയ  ശ്വാസം മുട്ടലും പനിയുമുണ്ട് .അസ്മയുടെതാണ് .അതുകൊണ്ട്  മുറിക്ക കത്തേക്ക് ആരെയും കേറ്റണില്ല .കുട്ടിയും രണ്ടു ദിവസം കഴിഞ്ഞു മുത്തശ്ശന്റെ  അടുത്തേക്ക്  പോയാൽ മതി.”
  ”വിഷാദമഗ്നമായ സ്വരത്തിൽ മുത്തശ്ശി പറയുന്നതുകേട്ടു   പ്രിയ പിന്നെ ഒന്നും ചോദിച്ചില്ല .യഹ്‌യാന്റെ പ്രിയപ്പെട്ട മുത്തശ്ശനെ  ഉടനെ കാണുവാൻ  ആഗ്രഹമുണ്ടെങ്കിലും  രണ്ടു ദിവസത്തേക്ക് ആ ആഗ്രഹം മാറ്റിവയ്ക്കാൻ   അവൾ തീരുമാനിച്ചു .ഊണ് കഴിഞ്ഞ്  എല്ലാവരും യാത്ര പറഞ്ഞുപോയി .പ്രിയ തനിക്കായി ഒരുക്കിയിരുന്ന  മുറിയിലെത്തി .അവിടെ എല്ലാം ഭംഗിയായി ഒരുക്കിവച്ചിരുന്നു. അച്ഛൻ ഗൾഫിൽ നിന്നുമെത്തുമ്പോൾ  ഉപയോഗിക്കാറുള്ള മുറി കൂടിയാണ് അത് .അവിടെയുണ്ടായിരുന്ന  ബുക്‌ഷെൽഫിൽ ധാരാളം   ബുക്കുകൾ  അടുക്കി വച്ചിരുന്നു. അച്ഛൻ വായിക്കാറുള്ള  പുസ്തകങ്ങൾ .
   യാത്രാവിവരണങ്ങളും നോവലുകളും ശാസ്ത്രപുസ്തകങ്ങളും എല്ലാം അതിൽ ഉൾപ്പെട്ടിരുന്നു .അദ്ധ്യാൽമികമായ പുസ്തകങ്ങളും അച്ഛന്റെ ദൗർബല്യമായിരുന്നു .വെറുതെയല്ല അച്ഛൻ ഒരു സർവ്വവിജ്ഞാനകോശമായിത്തീർന്നതെന്നു അവളോർത്തു. പുസ്തകങ്ങളോടും ,വിദ്യാഭ്യാസത്തോടുംഅച്ഛന് അടങ്ങാത്ത കമ്പമായിരുന്നു.ആ കമ്പമാണ് അച്ഛനെ ഉയർന്നനിലയിലെത്തിച്ചതും ..അവളോർത്തു  .
            അല്പം കഴിഞ്ഞപ്പോഅവൾക്ക് താൻ പാലക്കാട്ടെത്തിയ വിവരം വീട്ടിൽ വിളിച്ചറിയിക്കണമെന്നു തോന്നി..പ്രിയ ഫോണെടുത്തു ഗൾഫിലേക്ക് വിളിച്ചു .ഫോണെടുത്തത്  പ്രിയയുടെ അനുജത്തി രഞ്ജിനിയായിരുന്നു. അവൾ അവിടെ ഡിഗ്രി യ്ക്ക് പഠിക്കുകയാണ് .”ഞാൻ പ്രിയയാണ് രെഞ്ചു .ഞാൻ പാലക്കാട്ടെത്തിച്ചേർന്ന വിവരം അറിയിക്കാൻ വിളിച്ചതാണ് .നീ ഫോൺ അമ്മയ്ക്കൊന്നു കൊടുക്കു. ”അല്ല പ്രിയേച്ചി യാത്രയൊക്കെ സുഖമായിരുന്നോ ?..ഇവിടെഅച്ഛനും  അമ്മയ്ക്കും  വല്ലാത്ത ആങ്‌സൈറ്റി ആയിരുന്നു പ്രിയേച്ചി അവിടെയെത്തിയിട്ടു വിളിച്ചില്ലല്ലോ എന്ന് പറഞ്ഞ് .എയർപോർട്ടിൽ ആരെങ്കിലും വന്നിരുന്നോ ചേച്ചി .അതോ ചേച്ചി തനിച്ചാണോ പാലക്കാട്ടെത്തിയത് ?..”‘അവൾഫോൺ അമ്മയ്ക്ക് കൈമാറാതെ ചോദ്യങ്ങൾ കൊണ്ട് വീർപ്പുമുട്ടിക്കാൻ തുടങ്ങി .വളരെനാളുകളായി താൻ അച്ഛന്റെയും  അമ്മയുടെയും രഞ്ജിനിയുടെയും കൂടെത്തന്നെയായിരുന്നുവല്ലോ .യുകെയിലെ ബിസ്സിനെസ്സ് മാനേജ്‌മന്റ് പഠനം കഴിഞ്ഞു താൻ വളരെനാൾ വീട്ടിൽ തന്നെ ആയിരുന്നു. .ഇതിനിടയിൽ  ചില കല്യാണാലോചനകളും ‘അമ്മ നടത്തിയിരുന്നു.
ഒന്നും നടക്കാതെ വന്നപ്പോൾ അമ്മയ്ക്കാകെ ടെൻഷനായിത്തുടങ്ങിയിരുന്നു .തന്റെ ജാതകത്തിൽ ദോഷങ്ങൾ ഒരുപാടുണ്ടത്രെ .ഈ സമയത്തു കല്യാണം നടക്കാൻ പ്രയാസമാണെന്നും ജ്യോത്സ്യൻ പറഞ്ഞു . ഏതായാലും കടുത്ത ഈശ്വരവിശ്വാസിയായ ‘അമ്മ ചില വഴിപാടുകൾ നേർന്നിരുന്നു . അത് നടത്തുവാൻ വേണ്ടിക്കൂടിയാണ് ‘അമ്മ എന്നെ ഇങ്ങോട്ടെ പറഞ്ഞയച്ചത് ”.അല്ല പ്രിയചേച്ചി എന്താ ഒന്നും മിണ്ടാത്തത് ?  എന്റെ ചോദ്യം കേട്ടില്ലേ ?           ചേച്ചി തനിച്ചാണോ പാലക്കാട്ടെത്തിയതെന്ന് .”രഞ്ജിനിയുടെ ചോദ്യം പ്രിയയെ ചിന്തയിൽനിന്നുമുണർത്തി  .
”അല്ല  മോളെ .ഞാൻ തനിച്ചല്ല ഇങ്ങോട്ടു  വന്നത് .വിനു എന്നെ വിളിക്കാൻ      എയർ  പോർട്ടിൽ വന്നിരുന്നു .അച്ഛൻ പറഞ്ഞതനുസരിച്ചാണ് അവൻ വന്നത് .”പ്രിയ രഞ്ജിനിയുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു .
             ”ഓ ..വിനുവേട്ടനോ ?വിനുവേട്ടൻഇപ്പോൾ   എങ്ങിനെയുണ്ട് ചേച്ചി ?..ഫോട്ടോയിൽ  കാണുന്നതുപോലെ തടിമാടനാണോ ?”അവൾ വിടാൻ ഭാവമില്ലായിരുന്നു.ഇത്ര അകലെ നിന്നും ഫോണിൽക്കൂടിയാണ് സംസാരം എന്ന് അവൾ മറന്നതുപോലെ .”
”ആ  അതെ മോളെ വിനു നല്ല തടിമാടനാണ്  .പോത്തിറച്ചിയാ  ദിവസവും തട്ടിവിടുന്നത് .പിന്നെങ്ങിനെ തടി വയ്ക്കാതിരിക്കും .പക്ഷെ അവൻ പാവമാ .എന്നോട് നല്ല സ്നേഹമുണ്ട് .ഇവിടെ അവൻ എനിക്ക് നല്ല സഹായി ആയിരിയ്ക്കുമെന്നു തോന്നുന്നു. ”
”അല്ല .പ്രിയേച്ചി   .മുത്തശ്ശനും മുത്തശ്ശിയുമൊ ?എനിയ്ക്കവരെ കാണാൻ തോന്നുന്നു. കോളേജില്ലായിരുന്നുവെങ്കിൽ  ഞാനും പ്രിയേച്ചിയുടെ കൂടെ വരുമായിരുന്നു. ”രഞ്ജിനി നഷ്ടബോധത്തോടെ പറഞ്ഞു .                                                                .
”നീയിനി അച്ഛനുമമ്മയും  വരുമ്പോൾ  കൂടെ വന്നാൽ മതി.മുത്തശ്ശന് തീരെ വയ്യ .അച്ഛനോടും അമ്മയോടും ഇവിടെ വന്നു മുത്തശ്ശനെ കാണാൻ പറയണം .മുത്തശ്ശിക്കും എല്ലാപേരെയും കാണാൻ ആഗ്രഹമുണ്ട് എന്നെ കണ്ടപ്പോൾ ഇത്ര കാലവും ഇങ്ങോട്ടെ യ്ക്ക്  വരാതിരുന്നതിനു പരിഭവം പറഞ്ഞു .”
”ശരി ചേച്ചി ഞാൻ .അമ്മയ്ക്ക് കൊടുക്കാംരഞ്ജിനി ഫോൺ അമ്മയ്ക്ക് കൈമാറി .ദേവികയുടെ സ്വരത്തിൽ ആകാംക്ഷ കലർന്നിരുന്നു. താൻ പാലക്കാട് സുഖമായിയെത്തി എന്നറിഞ്ഞിട്ടേ അമ്മയുടെ ആകാംക്ഷ ശമിച്ചുള്ളൂ വിദേശത്തൊക്കെ  അയച്ചു പഠിപ്പിച്ചുവെങ്കിലും ,പെൺകുട്ടികൾ ഒറ്റയ്ക്ക് യാത്രചെയ്യുന്നത് അമ്മയ്‌ക്കെപ്പോഴും  ആകാംക്ഷ ഉണ്ടാക്കുന്ന കാര്യമായിരുന്നു. പ്രിയ ഓർത്തു .”’പ്രിയ ,പാലക്കാട് നീ താമസിക്കുന്നത് ഒരു കുഗ്രാമത്തിലാണ് .അവിടത്തെ ചുറ്റുപാടുകളുമായി ഇണങ്ങിജീവിക്കാൻ നീ ശ്രമിക്കണം .”ദേവിക  ഓർമ്മിപ്പിച്ചു .എന്നാൽ  നഗരത്തിലെ തിക്കിലും തിരക്കിലും നിന്ന് ഗ്രാമത്തിന്റെ പ്രശാന്തതയിലേക്ക് എത്തിപ്പെട്ടപ്പോൾ തനിക്കതെത്രത്തോളം സന്തോഷം പകരുന്നതാണെന്ന്  പ്രിയ അമ്മയെ അറിയിച്ചു . ഇവിടുത്തെ ആൾക്കാരിലും ഇതേ ഗ്രാമനൈർമ്മല്യം ഉണ്ടാകുമെന്നാണ് എന്റെ വിശ്വാസം .”അവൾ അമ്മയെ അറിയിച്ചു .അച്ഛനോട് സംസാരിക്കുമ്പോഴും പ്രിയ ഇതേ ആശയം പങ്കു വെച്ചു .എന്നാൽ രണ്ടു ദിവസത്തിനുള്ളിൽ അവളുടെ വിശ്വാസം തെറ്റായിരുന്നുവെന്ന് തെളിയിക്കപ്പെടുന്ന സംഭവങ്ങൾ അവിടെയുണ്ടായി

You can share this post!