ഊഹാപോഹം

             ———————–വെറുതെ ,ഒരുകാര്യവുമില്ലെന്നറിയാമെങ്കിലുംഊഹിച്ചെടുക്കും പല കാര്യങ്ങൾ -പലപല നേരങ്ങളിൽ .നേരമില്ലായ്മയിലുംഊഹലോകത്താണ് ജീവിതം.കാണാചരട് പൊട്ടിഅതിൽ ഭ്രമിച്ചിരിക്കുംനേരം പോകുന്നതറിയാതെ …!ക്ഷുഭിത യൗവ്വനത്തിലായിരിക്കുംഞാനപ്പോൾ.എനിക്ക് ചുറ്റും -എല്ലാവരും സമതുല്യർ .ഊഹിച്ചെടുത്തതെല്ലാംകൈവിട്ട പട്ടം പോലെ …
ചിലതെല്ലാം നേരായ്എന്റെ ഊഹങ്ങൾക്ക് കരുത്ത് പകരും.വെറുതെയല്ലെന്ന്സ്വയമേവ അഹങ്കരിക്കും.ചിലതെല്ലാം തെറ്റായികൂരമ്പ് പോലെ തറയ്ക്കുമെങ്കിലുംകാണാതെ ,കേൾക്കാതെ ,അറിയാതെയിരിക്കും.
ഇപ്പോൾ,ഒരുപാട് ഊഹാപോഹങ്ങൾക്ക്നടുവിലാണ് ഞാൻ .പഴയപോലെ ഒന്നുംഊഹിച്ചെടുക്കുവാൻ കെൽപ്പില്ലാ .ഞാൻ മരിച്ച് പോയെന്നുള്ളഊഹം കേട്ട് പലരും പടി കടന്നെത്തുന്നു.ശരിയ്ക്കുംഞാൻ മരിച്ച് പോയോ …?          *****************                         

You can share this post!

Donate Now

For several years I have been spending much amount of time and money each month to move IMPRESSIO and other sites in good level. It is a free and ad-free literature site. No staff and no revenue. It is a passion. If it is valuable to you, please consider aiding its work with a donation. It will help me to enlarge the categories and content. You can donate monthly or anytime in any amount.

AC details :
M.k.Harikumar
Federal Bank, koothattukulam
Account number
11530100071573
Ifs FDRL0001006