രണ്ടുമൂന്നു ദിവസമായി വീട്ടിൽ ഈച്ച ശല്യം വളരെ കൂടുതലാണെന്ന് ഭാര്യ. ഞാനതത്ര കാര്യമാക്കിയില്ല. പക്ഷേ അവൾ മോനെ വിട്ട് പിഫ് പാഫ് വാങ്ങിച്ച് തലങ്ങും വിലങ്ങും സ്പ്രേ ചെയ്തു.
ഒരഞ്ചു പത്ത് മിനിറ്റ് കഴിയുമ്പോഴേക്കും ഒരെണ്ണം പോലും ബാക്കിയില്ലാതെ സകലെണ്ണവും ചത്തു.
എല്ലാം കഴിഞ്ഞപ്പോൾ എനിക്ക് തോന്നായത് ഇവൾ എമിലി ഡിക്കൻസിന്റെ വരികൾ വായിച്ചിട്ടുണ്ടാകുമെന്നാണ്.
“ഞാൻ മരിക്കുമ്പോൾ
ഒരു ഈച്ചയുടെ ശബ്ദം കേട്ടു…”