പെയ്യുവാൻ തുടിക്കുന്ന നിൻ
സ്വപ്നങ്ങളിലെ ഏഴഴകുള്ളൊരു
മഴവില്ല് ഞാൻ.
ആകാശപൊയ്കയിൽ നിന്ന് പെയ്തിറങ്ങുവാൻ മോഹിക്കുമാ
ജല കണങ്ങൾക്കി
ന്നിത്ര ഭംഗിയോ?
എന്നാത്മാവിൻ ദാഹത്തെ ശമിപ്പിക്കുവാൻ
നിന്റെ മഴനൂലുകൾക്കാവുമോ.
ഒരു താരാട്ടു പാട്ടിൻ നൈർമല്യവുമായി
നീയെൻ അന്തരംഗങ്ങളെ പുൽകിടുമ്പോൾ,
നിന്നിലൂടെ, എന്നിൽ വേരോടുന്നൊരീ ചെടികളും വൃക്ഷങ്ങളും നിന്റെ സ്നേഹതുടിപ്പുകൾക്കായി
കൊതിക്കുന്നു.
കാറ്റായി മഴയായി കാലപ്രവാഹമായി
നിന്നാത്മ നൊമ്പരങ്ങൾ എന്നിൽ പതിയ്ക്കട്ടെ.
കാലമേ, നിനക്കായ് കാത്തു
നിൽക്കുന്നിതാ നിന്റമ്മതൻ സ്നേഹത്തണലുമായ് ഞാനെന്നും…
Bahut Accha !!