ഋതു ഭേദപഞ്ചമങ്ങളോരോന്നായ്
കൊഴിഞ്ഞകന്നു
ഗ്രീഷ്മത്തിനായ് വഴിമാറിയനേരം
വെയിൽ പൂത്ത
വഴികളാണിന്നെനിക്കുചുറ്റും
ശിശിരം വന്നു പോയതോർമിപ്പിക്കുന്നു
ഇലച്ചാർത്തുകൾ പൊഴിഞ്ഞയീ
ഇടവഴികളും
കാഠിന്യമേറും ഗ്രീഷ്മശാഖിയിൽ
കൊരുത്തെൻ ഭാവസാന്ദ്രമാം
മോഹങ്ങളും കരിഞ്ഞുണങ്ങി
വേരറ്റിടും വേളയിൽ
വ്യഥകളാൽ ഉഴലുമെൻമനസ്സും
വെയിൽ നാളങ്ങൾ പുൽകിയെൻ
ദേഹവുംതളർന്നീടുമീ നേരമെൻ
നിഴലും ചുരുങ്ങിയെൻ
കാലടികളിൽ അമരവേ
തളരുന്ന ഞാൻ അറിയുന്നു
തണലേകുവാനില്ലൊരു
പാഴ്നിഴൽ പാടു പോലുമെൻ
വീഥിയിൽ