
ഈ കവിത കൂടി ഞാനെഴുതുന്നു വീണ്ടും
നീറും മനസ്സിലെ നൊമ്പരക്കൂട്ടുകൾ
ചാലിച്ചു ഞാനിതാ എഴുതുന്നു വീണ്ടും
ഊട്ടി വളർത്തിയെൻ പ്രണയസ്വപ്നങ്ങളെ
തല്ലിക്കൊഴിച്ചൊരു കശ്മലൻ നീ
അകതാരിലുണരുന്ന നൊമ്പരങ്ങൾ
പ്രണയ നൈരാശ്യ
ത്തിൻ വേദനകൾ
നീറും മനസ്സുമായ് കാതങ്ങൾക്കിപ്പുറം
ഏകാകിയായി ഞാൻ മൂളി നടക്കുമീ
കവിതയെൻ നഷ്ട
പ്രണയഗാഥ
കല്പാന്തകാലം കഴി
ഞ്ഞാലുമെന്നിലെ
പ്രണയാഗ്നിയാറിത്തണുക്കുകില്ല.
നൊമ്പരക്കയ്പുനീർ ചാലിച്ചു ഞാനിതാ
ഈ കവിത കൂടി കുറിക്കുന്നു വീണ്ടും
ഏകാകിയായി ഞാൻ മൂളി നടക്കുമീ
കവിതയെൻ നഷ്ട പ്രണയഗാഥ