പുലരി പൂ വിരിയും
ഇളം മഞ്ഞിൻ കുളിരിൽ
കുളിരല ഞൊറിയും
പാടവരമ്പിൽ
തളിർ കാറ്റ് വീശുന്ന ഹരിത ലഹരിയിൽ ഒരുനേർത്തനൊമ്പരമായ്
തെളിയുന്നു നിൻ മുഖം
ഒരു സന്ധ്യ നേരത്ത്
ശോകമൂകമായ്
വിടപറയാൻ വന്നു
മൂകമായി നിന്നു മിഴി തുടച്ചു
ഇടനെഞ്ചിൽ കുടുങ്ങിയ
വാക്കുകൾ പറയാതെ
കദനഭാരത്താൽ തലകുനിച്ചു
ചെംമുകിൽ വർണ്ണ ത്തിൽ
ചുമന്ന മുഖം
കാർമുകിൽ മൂടി മഴമേഘമായ്
ഇടനെഞ്ചിൽ കുടുങ്ങിയ
വാക്കുകൾ നിൻ മിഴികളിൽ
കണ്ണുനീർ പൂക്കളായ്.