ഇന്നത്തെ ഡയറി ക്കുറിപ്പുകൾ/ബി ഷിഹാബ് 

ട്രെയിൻ കിട്ടുമോ ?
ഇത്തിരി വേഗം നടക്കവേ
എതിരെ വന്ന കുട്ടി വഴി ചോദിച്ചു
ഞാൻ ചിരിച്ചു
കുട്ടിയും ചിരിച്ചു

പെട്ടെന്ന് പ്രത്യക്ഷപ്പെട്ട അയൽക്കാരൻ
ലിഫ്റ്റ് തന്നു

റയിൽവേയിൽ വച്ചു
ഞാൻ സമയം ചോദിച്ചു
കുട്ടികൾ ചിരിച്ചു
ഞാനും ചിരിച്ചു

ട്രെയിനും, ബസും ലേറ്റ്
ട്രെയിനിൽ ഭയങ്കര തിരക്ക്
ബസിൽ തിരക്കില്ലായിരുന്നു
പഴയ വീട്ടിലെത്തുമ്പോൾ
കേട്ടതെല്ലാം വളരെ ശരി

സുഹൃത്ത് ഹസ്തദാനം ചെയ്തു
പുറകിലെ വീട്ടിൽ നിന്നും ചായ കൊടുത്തയച്ചു

മുന്നിലെ വീട്ടിലെ ഗൃഹനാഥൻ
വെളുക്കെച്ചിരിച്ചു
പുറകിലെ ഗൃഹനാഥൻ
കുറെ നേരം സംസാരിച്ചു

ഭാര്യയെ തല്ലിയവനെ
അളിയന്മാർ കൈകാര്യം ചെയ്തെന്ന്
വഴി പോക്കർ പറഞ്ഞു
പഠിക്കാൻ കൊണ്ടാക്കിയാൽ പഠിക്കണം എന്നു ഞാൻ പറഞ്ഞു

അടുത്ത വീട്ടിൽ താമസിച്ചിരുന്ന
വാടകക്കാർ പുതിയ വാടക വീട്ടിലേക്ക്‌
മാറി പോയെന്നറിഞ്ഞു
അയൽക്കൂട്ടത്തിൽ തർക്കം തീർന്നില്ല
അറുമ്പാത മില്ലാതെ അനുവദിച്ച വീട്

വാഴക്കുല കടക്കാരൻ മുറിച്ചു
വാഴത്തട പകുതി മുന്നിലെ വീട്ടിലും
പകുതി പിന്നിലെ വീട്ടിലും കൊടുത്തു
കുറച്ചു വിറക് എടുത്തോളാൻ പറഞ്ഞു

വീട്ടിനു മുന്നിലെ പഴയ പള്ളിക്കൂടത്തിനു
കോടികളുടെ പുതിയ കെട്ടിടം പൂർത്തിയായിരിക്കുന്നു
ഉള്ളിൽ സന്തോഷം തോന്നി

ഞാൻ വാർഡ് മെമ്പറെ അന്വേഷിച്ചു പോയി കണ്ടില്ല
വരുന്ന വഴിയിൽ കുറിച്ച് രാഷ്ട്രീയക്കാർ
തെരുവിൽ ഉണ്ടായിരുന്നു

പത്രങ്ങൾ മുഴുവനും വായിക്കാൻ കഴിഞ്ഞില്ല
എങ്കിലും ഇംഗ്ലണ്ടിൽ ഇന്ത്യക്കാരൻ
ഇന്ന് പ്രധാനമന്ത്രി ആയിരിക്കുന്നു

ബി ഷിഹാബ്

You can share this post!