ആവണിത്തിങ്കളും പിന്നെ ഞാനും/ജയന്തി വിനോദ്

ആയിരമായിരം മോഹ
ങ്ങൾ നെയ്തുഞാ
നാവണിത്തിങ്കളിൻ ശോഭയിലാഴവേ

നക്ഷത്ര രാജികളാ
യിരമായിരം
കൺചിമ്മിയൂറിച്ചിരിച്ചു വാനിൽ

മങ്ങിയെൻ ചിന്തകൾ വിഹ്വലയായി ഞാൻ
ദൃഷ്ടികളൂഴിയിലൂന്നി നിൽക്കേ

തൂവീ പനിമതി പുണ്യാ
ഹം പോലുള്ള
പ്രാലേയത്തുള്ളികളെൻ ശിരസ്സിൽ!

സംസാരസാഗര ച്ചുഴികളിലാഴ്ന്നൊരെൻ
മാനസമാനന്ദ നൃത്തമാടി…

You can share this post!