അസ്ഥി


തൃഷ്ണ
കുടം മോന്തി
നില്ക്കും വരാന്തയിൽ,
ഇഷ്റ്റം
ചുഴറ്റി ചുടു
ചോരയിറ്റിച്ചു
അർഥം
ഗണിക്കാതെ
പാഴ് വാക്കുപോലെന്റെ
നഗ്ന
നിലാവ് മുഖം
തിരിച്ചിന്നലെ.

രാത്രി
ഒരല്പ്പമിഴഞ്ഞു
നീങ്ങുമ്പോഴും,
യാത്രികൻ
നിന്നുറക്കെ
നിലവിളിച്ചിന്നലെ.

പാഴ്
കരയേറി
ചതുപ്പു വിഴുങ്ങിയ
പാദം
വിറച്ചു
വിണ്ടുകീറുമ്പോഴും
തീക്കനൽ
ഊതി പഴുപ്പിച്ച
തുണ്ടുകൾ,എരിയും
ചിതയടങ്ങുമ്പോഴെന്റെ
അസ്ഥിയെറ്റൂത്തു മടങ്ങുക

You can share this post!