അറവു മൃഗം 

 

വന്യതയില് പൊതിഞ്ഞു വച്ച
നിശബ്ദതയെ മുറിച്ചെത്തി
മുറിഞ്ഞു  പോയൊരു ചിറകിന്റെ
ആര്ത്തലക്കുന്നു രോദനം  !!

പൊട്ടിച്ചിതറിയ മുത്തുകളില്

കോര്ത്തെടുക്കുന്നു നോവുകള്
കുതറി മാറുവാന്  തുടങ്ങുമ്പോള്

മുറുകി കൂടുന്ന  ചങ്ങലകള്  !!

ഓരോ കാലടി ഒച്ചയും വിതക്കുന്നു
ഭയപ്പാടിന്   വിത്തുകള്  !
ഒരോ  മൃദു സ്പര്ശവും അഗ്നിയായ്
പൊതിയുന്നു ചുട്ടു പൊള്ളിക്കുന്നു !!

ഓര്മ്മയുടെ  ഇടവഴിയില്

മിന്നിമറയുന്ന നിഴൽകാഴ്ചയില്

തുറന്നടയുന്ന വാതിലുകള്

ചാടി വീഴുന്ന വ്യാഘ്രങ്ങള്

കീഴ്പ്പെടുത്തുന്ന  ഇരയില്

ഉയര്ന്നു താഴുന്ന കിതപ്പുകള്

കീഴടക്കിയ ഗദ്ഗദങ്ങള്  !!

വില പേശി ഉറപ്പിച്ച അറവു മൃഗം
വിറ്റുപ്പോയീ പല കമ്പോളങ്ങളിലും!

വിരുന്നില്  അശുദ്ധമായ മാംസപിണ്ഡം
കാലത്തിന്റെ വീഥിയില്
കളഞ്ഞു പോയൊരു മനസിനെ
തിരഞ്ഞുകൊണ്ടേയിരിക്കുന്നു!!

You can share this post!