പരിഭാഷ :രൂപശ്രി എം പി
ആകാശക്കോട്ടയിൽ നിന്നും ജയഭേരിയോടെ വന്നണഞ്ഞതാണ് വിജനമായ ശരത് കാല വയലുകൾ.
തന്റെ യാഗാശ്വത്തെ ഒതുക്കിക്കെട്ടാൻ
സ്ഥലമാരായുന്ന ഹേമന്തം.
വെളുത്ത പുതപ്പിലൊളിച്ച് കാടും മേടും പുഴയും സ്വർഗ്ഗവും.
ഉദ്യാനയിറമ്പിലെ മൂടുപടമിട്ട കൊച്ചു കളപ്പുര.
യാത്ര നിർത്തിയ യാത്രികർ, മഞ്ഞുവണ്ടികൾ, അഞ്ചൽകാരൻ
സൗഹൃദം പുതുക്കാത്ത സുഹൃത്തുക്കൾ,
ജ്വലിക്കുന്ന, അടുപ്പുതിണ്ണയ്ക്ക് ചുറ്റും
മുറിയടച്ചിരിക്കുന്ന സ്വകാര്യതകൾ,
കൂട്ടിനു അടക്കമില്ലാത്ത ഈ മഞ്ഞുമഴയും
വടക്കൻ കാറ്റിന്റെ കല്പ്പണി കണ്ടുവോ ?
ഓട്ടുകഷ്ണങ്ങൾ നിറഞ്ഞ ആ ഖനി
എത്രവേഗമാണ് മഞ്ഞുശലാകകൾ കൊണ്ട്
തീർത്ത കോട്ടകൊത്തളങ്ങളായി മാറിമറിഞ്ഞത് ?
ക്ഷുബ്ദനായ ശിപിയുടെ
വേഗതയും വൈദഗ്ധ്യവും വന്യതയുമേറിയ കൈകൾ,
അവ എണ്ണമറ്റ ഭാവനാശില്പങ്ങൾ
തീർത്തുകൊണ്ടേയിരിക്കുന്നുതൊഴുത്തിലാകട്ടെ , നായ്ക്കൂടുകളിലാകട്ടെ
അതു പുച്ഛഭാവത്തോടെ റീത്തുകളണിയിക്കുന്നു.
മറഞ്ഞിരിക്കുന്ന മുൾച്ചെടികളിൽ
അരയന്നസമാനമായ രൂപങ്ങൾ തീർക്കുന്നു
കൃഷിക്കളങ്ങളെ വെള്ളപുതപ്പിച്ച്
ചുറ്റോടുചുറ്റും മഞ്ഞണിയിക്കുമ്പോൾ.
പാവം കർഷകന്റെ നിശ്വാസങ്ങൾ.
കവാടത്തിലൊരു അറ്റം തീർത്ത ഗോപുരം തന്നെ
രൂപപ്പെടുന്നു
ഇപ്പോൾ മെല്ലെ ആ ധീര പ്രമാണിയോ?
പ്രഭാവമേതുമില്ലാതെ മായാനുള്ള ഒരുക്കത്തിലാണ്.
അതിധീരനായ സുര്യൻ
മഞ്ഞിൻ മഞ്ജുഹാസങ്ങൾ മെല്ലെ അലിയിച്ചു.
ഭ്രാന്തനാം കാറ്റിന്റെ രാത്രികല
കുസൃതിയാം മഞ്ഞിന്റെ നേരമ്പോക്ക്