പാടല പുഷ്പം

ചൂളമടിച്ചു വന്ന
കിഴക്കൻ കാറ്റ്
മൃദുവായി
പാടല പുഷ്പത്തെ നിശബ്ദമായി ചുംബിച്ചു.
എന്നോട് പറയൂ,
എന്റെ സ്പർശം നിനക്ക് എങ്ങനെ തോന്നുന്നു?
പാടല പുഷ്പത്തിന് ഒരു നവ ജീവിതം സമ്മാനിച്ചതുപോലെ;
കിഴക്കൻ കാറ്റ്,
ഇന്ന്, നിന്റെ ആർദ്രവും ഊഷ്മളവുമായ സ്പർശം
ഞാനെന്ന ബോധത്തെ ഇല്ലാതാക്കുന്നു.
എനിക്ക്, അപ്പുറത്തുള്ളൊരു ലോകം അനുഭവപ്പെടുന്നു.
ഞാൻ നിർവാണത്തിലേക്ക് മറയുന്നു .
കിഴക്കൻ കാറ്റ്
പാടല പുഷ്പദളങ്ങളുമായി രമിച്ചുകൊണ്ടിരിക്കുന്നു. രാത്രിയിലെ തണുത്ത മഞ്ഞുതുള്ളികളെ സ്വീകരികുമ്പോൾ ,
പാടല പുഷ്പത്തിന്റെ എല്ലാ മുറിവുകളും കിഴക്കൻ കാറ്റിന്റെ
ശമന താളത്തിൽ,
സ്പർശത്തിൽ
ഓരോ നിമിഷവും അലിഞ്ഞില്ലാതാവുന്നു, സ്വബോധംഗ്രഹിക്കുന്നു.
വരൂ , നിന്റെ നിത്യമായ
ഊഷ്മളതയാൽ എന്നെ മൂടുക.
പാടലപുഷ്പം
ആവേശത്തോടെ പറഞ്ഞു .
ഇല്ല, ഞാൻ താമസിക്കില്ല ,
മുഴുവൻ പൂന്തോട്ടങ്ങളിലും
ഉല്ലസിക്കാം .
നിഗൂഢമായ കിഴക്കൻകാറ്റ്
പാടല പുഷ്പത്തിൽ നിന്നും ഏകാന്തതയുടെ
അകലങ്ങളിലേക്ക് ചൂളമടിച്ച് പറന്നകന്നു.
അപ്പോഴേക്കും
പാടലപുഷ്പമൊരു
തെക്കൻ കാറ്റായി….

ഷാജി തലോറ

You can share this post!