”അപകടത്തിൽ മരിച്ച കാമുകനെ ക്ലോൺ ചെയ്തു ഗർഭം ധരിച്ചു വീണ്ടും ജനിപ്പിക്കുന്നതതിനു വേണ്ടി കാത്തിരിക്കുന്ന കാമുകിയുടെ കഥയാണ് ഈ സിനിമ. ടോമിനെ ഗർഭംധരിച്ചു റബേക്ക പ്രസവിക്കുന്നു.
(സിനിമ. വൂംബ് (Womb, ഹംഗറി) ,സംവിധാനം. Benedek Fliegauf)
പ്രണയം ആണ് ഏറ്റവും തീക്ഷ്ണമായ വികാരമെന്ന് തെളിയിക്കുകയും ചിലപ്പോഴൊക്കെ നമ്മെ അന്ധാളിപ്പിക്കുകയും ചെയ്യുന്ന വിഷയമാണ് ഗർഭപാത്രം എന്ന് അർത്ഥംവരുന്ന ‘വൂംബ് ‘ എന്ന ഹംഗേറിയൻ സിനിമയിൽ ഉള്ളത്. എന്തുകൊണ്ടും ഈ സിനിമ വ്യത്യസ്തം തന്നെ .ഇതൊരു പ്രണയകഥ മാത്രമല്ല കലാപരമായി സയൻസിനെ എങ്ങനെ കൃത്യമായി ഉപയോഗിക്കാം എന്ന് കൂടി പറഞ്ഞു തരുന്നു.
ഒരു വിഷയം എങ്ങനെ സാമൂഹിക ഇടപെടലിലേക്ക് ഇഴകിച്ചേരാം, അതൊരു സംവാദമാക്കാം, ഇങ്ങനെയും ചിന്തിക്കാം എന്ന് ഒരു നാമ്പ് ഈ സിനിമ നോർമ്മിക്കുന്നുണ്ട് …
റെബേക്ക, ടോമി എന്നീ രണ്ട് കുട് ടികൾ തമ്മിലുള്ള പ്രണയകഥയാണ് സി നിമയിൽ പറയുന്നത് എങ്കിലും നാം കണ്ടു ശീലിച്ച പ്രണയ കഥയുടെ ശ്രേണിയിൽ ഇതിനെ ഉൾപ്പെടുത്താനാവില്ല. റബേക്ക അമ്മോയോടൊപ്പം ജപ്പാനിലേക്ക് പോകുന്നത്തോടെ റബേക്കയും ടോമും കണ്ടുമുട്ടാൻ സാധിക്കാത്തവിധം അകലെയാകുന്നു, എന്നാൽ രണ്ടുപേരുടെയും ഉള്ളിൽ കിളിർത്ത പ്രണയം അതെ പച്ചപ്പോടെ വീണ്ടും പന്ത്രണ്ട് വർഷത്തിനു ശേഷം കാണുമ്പോളും നിലനിൽക്കുന്നു. ടോം അപ്പോഴേക്കും ഒരു രാഷ്ട്രീയ പ്രവർത്തകൻ ആയി മാറി, അതും ക്ളോണിങ് വഴി കൃത്രിമമായി സൃഷ്ടിച്ച മൃഗങ്ങളെ ഉൾപ്പെടുത്തി ഒരു പാർക്ക് നിർമ്മിക്കാൻ ഒരുങ്ങുന്ന ബയോടെക് കമ്പനിക്കെതിരെ സമരമുഖത്താണ് ടോം.
റബേക്ക കംപ്യൂട്ടർ സോഫ്റ്റ് വെയർ പ്രോഗ്രാമറും. തുടർന്ന് സംഭവിക്കുന്നത് ചിലപ്പോൾ നമ്മുടെ സദാചാര വിചാരങ്ങളെയും ചോദ്യം ചെയ്തേക്കാം. വിശുദ്ധ വിലക്കുകളെ മറികടന്നുള്ള സയൻസ് അതിന്റെ മുന്നേറ്റങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ നേടിയെടുത്ത വ്യത്യസ്തമായ ഒരു ബന്ധത്തിന്റെ കഥയാണ് ഈ വൂമ്പ് എന്ന സിനിമയിലൂടെ നാം കാണുന്നത് . ക്ളോണിംഗ് എന്ന വിപ്ലവകരമായ കണ്ടുപിടുത്തം ജീവശാസ്താപരമായ വലിയ ചിന്തകൾക്കും ഒപ്പം ഇതുപോലുള്ള കലാ സൃഷ്ടികൾക്കും കാരണമാകുന്നു. തന്നെ ജീവനു തുല്യം സ്നേഹിക്കുന്ന കാമുകൻ ഒരു ദിവസം അപ്രതീക്ഷിതമായി അപകടത്തിൽ മരണപ്പെട്ടാൽ ഏതൊരു കാമുകിയും അവരുടെ ജീവൻ വരെ കാമുകന് നല്കാൻ തയ്യാറാകും . അത്തരത്തിൽ നിരവധി പ്രണയ സിനിമകൾ നാം കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ അവൾ ചെയ്യുന്നത് അതല്ല. അപകടത്തിൽ മരിച്ച കാമുകനെ ക്ലോൺ ചെയ്തു ഗർഭം ധരിച്ചു വീണ്ടും ജനിപ്പിക്കുന്നതതിനു വേണ്ടി കാത്തിരിക്കുന്ന കാമുകിയുടെ കഥയാണ് ഈ സിനിമ. ടോമിനെ ഗർഭംധരിച്ചു റബേക്ക പ്രസവിക്കുന്നു.തന്റെ ഉദരത്തിൽ കാമുകൻ ഭ്രൂണമായി വളരുന്നു എന്ന യാഥാർഥ്യം , ഇതുണ്ടാക്കുന്ന സാമൂഹിക പ്രശ്നങ്ങൾ സദാചാര വിചാരങ്ങളിലൂടെ ഒക്കെ സമർത്ഥമായി ഈ സിനിമ കടന്നുപോകുന്നു.
ടോം ഒരു പൂർണ്ണ യുവാവ് ആകുന്നതോടെ തന്റേതായ ചിയ വ്യക്തിത്വ സ്വഭാവങ്ങൾ പ്രകടമാകുന്നു, റബേക്കയുടെ മുതിർന്ന പുത്രൻ എന്നാൽ ടോം എന്ന കാമുകനും ഈ അങ്കലാപ്പിലൂടെ സമർത്ഥമായി സിനിമ കൊണ്ടുപോകുന്നു. നാം സ്വീകരിച്ചുപോരുന്ന സദാചാര്യ മൂല്യങ്ങളെ വ് വെല്ലുവിളിക്കുന്ന രീതിയിൽ റബേക്കയും ടോമും ഉണ്ടാകുന്ന ലൈംഗിക ബന്ധം ഏവരെയും അത്ഭുതപ്പെടുത്തും. പുരുവരസി ന്റെ യുവത്വം വാങ്ങി വരുന്ന യയാതിയെ കണ്ടു വരുന്നത് മകനോ അമ്മയോ എന്ന് അങ്കലാപ്പിലാകുന്ന ശർമിഷ്ഠയെ എൻ എസ് മാധവൻ കഥയാക്കിയിട്ടുണ്ട്. ടോമിന്റെ ഡി എൻ എ വഴി റബേക്ക ഗർഭിണിയാകുമ്പോൾ തന്നിൽ വളരുന്നത്പത്തു മാസത്തിൽ പ്രസവിക്കുന്ന കുഞ്ഞിനെ കാമുകനോ മകനോ ആയി കാണാൻ സാധിക്കുക എന്ന അങ്കലാപ്പ് ഈ കാതിരിപ്പിൽ നമ്മെ എത്തിക്കും.. ഇവ ഗ്രീനിന്റെ മികച്ച അഭിനയം നമ്മെ അത്ഭുതപ്പെടുത്തും, റബേക്കയാകാൻ കുറച്ചു ധൈര്യം വേണം…. കാമുകനെ ഗര്ഭം ധരിച്ചു കത്തിരിക്കുന്ന റബേക്കയായി ഇവ ഗ്രീൻ നന്നായി കഥാപാത്രത്തെ ഉൾക്കൊണ്ട് ചെയ്തു.
ടോം ആയി മാറ്റ് സ്മിത്തും മത്സരിച്ചു അഭിനയിച്ചു. ഈഡിപ്പസ് കോംപ്ലസ് വിഷയമാക്കി ധാരാളം സിനിമകൾ വന്നിട്ടുണ്ട് എന്നാൽ ഇത് മറ്റൊരു തലം നമുക്ക് മുന്നിൽ തുറന്നു വെക്കുന്നു. ഗർഭപാത്രം എന്ന ഈ സിനിമാ എന്തുകൊണ്ടും വ്യെത്യസ്ഥം തന്നേ. പ്രണയം നൽകുന്ന വ്യത്യസ്തമായ ഒരനുഭവം ആണ് ഈ സിനിമ ലിസ്ലി മാൻവില്ല, പീറ്റർ വൈറ്റ്,ഹന്നാ മുറെ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ബെനഡിക് ഫ്ലിംഗാഫിന്റെ 2009 ൽ ഇറങ്ങിയ ഈ ചിത്രം വിവിധ ചലചിത്രമേളകളിലെ ശ്രദ്ധേയമായ ചിത്രമായിരുന്നു ഇന്നും ഈ ചിത്രം ചർച്ചാവിഷയമാണ്. …