മേഘങ്ങൾ പൊഴിക്കുന്ന മഴയിൽക്കുളിക്കാം.
മനതാരിലെന്നുമൊരനുഭൂതിയോടെ.
മഴത്തുള്ളിക്കിലുക്കത്തിൻ
മാസ്മരലഹരിയിൽ,
ഒരു പാട്ടു മൂളിഞാൻ വെറുതെയിരുന്നു..
തോരാതെ പെയ്യുന്ന പുതുമഴ നോക്കി…
ഓർമ്മ തൻ പിന്നാംപുറത്തെയ്ക്കു പോയ്.
മഴയുടെ സാന്ത്വനവിരലുകൾ കൊണ്ടെൻ,
ഹൃദയത്തിലൊരു മിഴിനീർ അടർന്നു വീണു…
മറക്കുവാനാവാത്ത ഒരുപിടിയോർമ്മയായ്……
മഴയെന്നുമെന്നോട് ചേർന്നു നിന്നു !
………………………………………….