നവവത്സരപതിപ്പ് 2022/പാബ്ലോ നെരൂദ:ജനങ്ങളാൽ സ്നേഹിക്കപ്പെട്ട കവി/ബീന ബിനിൽ , തൃശൂർ

 ചിലിയിലെ പ്രസിദ്ധ കവിയും, എഴുത്തുകാരനും കമ്മ്യൂണിസ്റ്റ് പ്രവർത്തകനും ആയിരുന്നു പാബ്ലോ നെരൂദ എന്ന ഏറെ ജന സ്നേഹിതനായ കവി. എലിസെൻ നെഫ്താലി റൈയസ് ബസോ ആൾട്ടോയുടെ തൂലികാനാമമാണ് . 

 1904 ജൂലൈ 12ന് ചിലിയിലെ പാരാലിൽ നെരൂദ ജനിച്ചു. ഒരു സാധാരണ റെയിൽവേ ജോലിക്കാരൻ ജോൺ ജോസ് ഡെൽ കാർമൻ റെയ്സ് മൊറാൽസിൻ്റെയും സ്കൂൾ അധ്യാപികയായിരുന്ന റോസ്സോബസ്സാൾട്ടോ ഡി റെയ്സിൻ്റെയും പുത്രനായാണ് അദ്ദേഹം ജനിച്ചത്. നെരൂദ ജനിച്ച വർഷത്തിൽ ആഗസ്റ്റ് മാസത്തിൽ അമ്മ ക്ഷയരോഗം ബാധിച്ച് മരിച്ചു .  

1906 ൽ അച്ഛനോടും രണ്ടാനമ്മയ്ക്കുമൊപ്പം (ട്രിനഡാഡ് കാൻഡിയ മാർ വെഡർ) താമസമാക്കി ,നെരൂദ എന്ന തൂലികാനാമത്തിൽ 10 വയസ്സു മുതൽ തന്നെ കവിതകൾ എഴുതി തുടങ്ങിയിരുന്നു .പ്രസിദ്ധ ചിലിയൻ കവിയായ ഗബ്രിയേല മിസ്രറ്റൽ നെരുദയുടെ പന്ത്രണ്ടാമത്തെ വയസ്സുമുതൽ സാഹിത്യ അഭിരുചികളെ പരിപോഷിപ്പിക്കാൻ വളരെയേറെ സഹായിച്ചു. പാബ്ലോ നെരൂദയെന്ന തൂലികാ നാമം 1920 ഒക്ടോബറിൽ സ്വീകരിക്കുകയും ആ പേരിൽ പ്രശസ്തനാവുകയും ചെയ്തു .20 വയസ്സ് ആയപ്പോഴേക്കും ചിലിയിൽ എല്ലായിടത്തും കവിയെന്ന നിലയിൽ പ്രശസ്തിയാർജ്ജിച്ചു.

1927 ൽ അന്നത്തെ ബർമയുടെ തലസ്ഥാനമായ റാങ്കൂണിലെ ചിലിയൻ സ്ഥാനപതിയായി. 1928 ൽ കൊളംബോയിലെ സ്ഥാനപതിയായി ,1929 ‘ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ കൊൽക്കത്ത സമ്മേളനത്തിൽ സൗഹൃദ പ്രതിനിധിയായി പങ്കെടുത്തു .ഈ സമയത്തും കവിതയെഴുത്ത് തുടർന്നിരുന്നു .

  പിന്നീട് നെരൂദ രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിക്കുകയും 1945 മാർച്ച് നാലിന് ചിലിയൻ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അവിടുത്തെ വലതുപക്ഷ സ്വേച്ഛാധിപതി നെരൂദയെ കഠിനമായി വിമർശിച്ചപ്പോൾ ഭരണകൂടത്തെ അത് പ്രകോപിപ്പിച്ചു.ചിലിയിലെ കമ്മ്യൂണിസം നിരോധിച്ചപ്പോൾ നെരൂദയെ അറസ്റ്റ് ചെയ്യാൻ 1948 ഫെബ്രുവരി യിൽ വാറണ്ട് പുറപ്പെടുവിപ്പിച്ചു.ആ സമയത്ത് അവിടുത്തെ തുറമുഖ നഗരമായ വാൽപരൈസോ എന്ന സ്ഥലത്ത് ഒരു വീടിൻറെ അടിത്തട്ടിൽ സുഹൃത്തുക്കൾ നെരൂദയെ മാസങ്ങളോളം ഒളിപ്പിച്ചു .ചുരം വഴി അർജൻറീനയിലേക്കും പിന്നീട് മെക്സിക്കോ പാരീസ് എന്നിവിടങ്ങളിലേക്ക് ചേക്കേറി .ആ കാലഘട്ടത്തിൽ എഴുതിയ മഹാകാവ്യമായ കാൻ്റോജെനെറൽ നെരൂദ പൂർത്തിയാക്കി.

പ്രവാസത്തിനു ശേഷം നെരൂദ 1958 ൽ ചിലിയിലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ സജീവമായി രംഗത്തിറങ്ങുകയും സ്വന്തം കവിതകളെ അഭിസംബോധന ചെയ്തു. 1960 ൽ ലോകം മുഴുവൻ അറിഞ്ഞു. ഒരുപാട് ബഹുമതികൾ തേടിയെത്തി .1971 ൽ നെരൂദ നോബൽ സമ്മാനത്തിന് തെരഞ്ഞെടുക്കപ്പെട്ടു. നോബൽ സമ്മാനാർഹനായി എത്തിയ നെരൂദയെ എഴുപതിനായിരം ജനങ്ങളുടെ മുന്നിൽ കവിത ചൊല്ലുവാനായി വിളിച്ചു ,ലോക ചരിത്രത്തിലെ ഏറ്റവും വലിയ വലിയ കവിതാപാരായണം ആയി അത് വിശേഷിപ്പിക്കപ്പെട്ടു.

1973 സെപ്റ്റംബറിൽ ലാമൊണേഡാ കൊട്ടാരത്തിൽ ബോംബ് വീണു അല്ലെൻഡേ മരിച്ചു, മരണം നെരൂദയ്ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു .മാതൃ രാജ്യത്തിൻ്റെ ആഘാതത്തിൽ വിഷമിച്ച് 1973 സെപ്റ്റംബറിൽ ആ കാവ്യ ജീവിതം അവസാനിച്ചു .മൃതദേഹ വിലാപയാത്രയിൽ പ്രതിഷേധപ്രകടനം ശക്തമാവുകയും പട്ടാളം സാന്തിയാഗോവിലെ നെരൂദയുടെ വീട് തകർക്കുകയും പുസ്തകങ്ങളും കൈയെഴുത്ത് പ്രതികളും നശിപ്പിക്കപ്പെട്ടു.

അവസാനകാലത്ത് നെരൂദ എഴുതിയ വാക്കുകൾ ഇന്നും പ്രതിധ്വനിച്ചു കൊണ്ടിരിക്കുന്നു അതിപ്രകാരമാണ്,
”ഇനി ഒന്നും വ്യാഖ്യാനിക്കാൻ ഇല്ല ഇനി ഒന്നും പറയാനും ഇല്ല, എല്ലാം അവസാനിച്ചിരിക്കുന്നു. വിപിനത്തിൻ്റെ വാതിലുകൾ അടങ്ങിയിരിക്കുന്നു. സൂര്യൻ ഇലകൾ വിരിയിച്ചു , ചുറ്റി കറങ്ങുന്നു ,ചന്ദ്രൻ വെളുത്ത ഒരു പഴം പോലെ ഉദിച്ചുയരുന്നു ,മനുഷ്യൻ സ്വന്തം ഭാഗധേയത്തിനു വഴങ്ങുന്നു “.

 ജനഹിതനായ വിപ്ലവ കവിയുടെ മരണത്തെക്കുറിച്ച്

ഒരുപാട് ദുരൂഹതകൾ ഇന്നും പറയുന്നുണ്ട്.

ആഗസ്റ്റോ പിനോഷെയുടെ പട്ടാള വിപ്ലവം കഴിഞ്ഞ് 12 ദിവസത്തിനുശേഷം ആണ് നെരൂദ ഹൃദയാഘാതം മൂലം മരിച്ചത് .ആ മരണത്തെക്കുറിച്ച് കുറിച്ച് ഒരുപാട് ചർച്ചകൾ ഉണ്ടായി ,നെരൂദയെ ആരെയെങ്കിലും വിഷംകൊടുത്ത് കൊലപ്പെടുത്തിയതാണോയെന്ന് സംശയം ഉയർന്നിരുന്നു .അതുമായി ബന്ധപ്പെട്ട് ചിലിയൻ സർക്കാർ രണ്ടായിരത്തി പതിനഞ്ചിൽ ചില തെളിവുകൾ നിരത്തുക യുണ്ടായി .കവിയുടെ രോഗാവസ്ഥ മനസ്സിലാക്കി നെരൂദയെ കൊല ചെയ്യുകയായിരുന്നു എന്ന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇത് തെളിയിക്കുന്നതിൻ്റെ ഭാഗമായി 2015 ചിലി സർക്കാർ കവിയുടെ മൃതദേഹ പരിശോധന നടത്തുകയും ശരീരത്തിലെ അവശിഷ്ടത്തിൽ വിഷാംശം ഉണ്ടോയെന്ന് എന്ന് പരിശോധിക്കുകയും ചെയ്തിരുന്നു.

അനേകം ഭാഷകളിൽ
തർജ്ജമ ചെയ്യപ്പെട്ട കവിയെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ജന സ്വാധീനം ചെലുത്തിയ കവിയായി അറിയപ്പെടുകയും ചെയ്തു.

ഷെക്സ്പിയറിനു ശേഷം ഏറ്റവും വായിക്കപ്പെട്ട കവിയാണ് നെരൂദയെന്ന് നിരൂപകനും ജീവചരിത്രകാരനുമായ അലിസ്റ്റർ റീഡ് പറയുന്നു. നെരൂദയുടെ കാവ്യ ശൈലിയെപ്പറ്റി പറയുമ്പോൾ അപ്പോൾ സ്വന്തം പാർട്ടിയെ പറ്റി എഴുതിയ വരികൾ കൾ ഇപ്പോഴും പരാമർശിക്കപ്പെടുന്നവയാണ്.

” അറിയപ്പെടാത്ത മനുഷ്യരുമായി നീ എനിക്കു സാഹോദര്യം നൽകി. ജീവിച്ചിരിക്കുന്ന എല്ലാറ്റിനും ഉള്ള കരുത്ത് മുഴുവൻ നീ എനിക്ക് നൽകി .ഒരു പുതിയ ജന്മത്തിലെന്നപോലെ പോലെ എൻ്റെ രാജ്യം നീ എനിക്ക് തിരിച്ചുനൽകി.ഏകാകിയായ മനുഷ്യനു നൽകാത്ത സ്വാതന്ത്ര്യം നീ എനിക്കു നൽകി. എന്നിലെ കാരുണ്യമായി പിന്നെ ഒരു അഗ്നിയെപ്പോലെ ഉദ്ദീപ്തം ആക്കാൻ നീ എന്നെ പഠിപ്പിച്ചു ,നീ എന്നെ അനശ്വരനാക്കി, എന്തെന്നാൽ ഇനിമേൽ മേൽ ഞാൻ എന്നിൽത്തന്നെ ഒടുങ്ങുന്നില്ല .”

      ലോകത്തുള്ള എല്ലാം കവിതയ്ക്ക് അന്യമല്ലെന്ന് നെരൂദ തെളിയിച്ച വരികളിൽ നിന്ന് നിന്ന് വ്യക്തമായി മനസ്സിലാക്കാം . നെരൂദ പല വ്യത്യസ്ത ശൈലികളിലും എഴുതിയിട്ടുണ്ട് , അദ്ദേഹത്തിൻ്റെ കാവ്യങ്ങൾ കാമം നിറഞ്ഞ പ്രേമഗാനങ്ങൾ മുതൽ നവഭാവുക കവിതകൾ വരെയും ചരിത്ര ഗാനങ്ങൾ വരെയും രാഷ്ട്രീയ പത്രികകൾ വരെയും പരന്നു കിടക്കുന്നുണ്ട് . 

    മലയാള കവിതയിൽ 1970 മുതൽ നെരൂദ ശക്തമായ സാന്നിധ്യമാണ്.നെരൂദയുടെ കവിതകൾ മലയാളത്തിൽ ആക്കിയത് സച്ചിദാനന്ദനാണ് ആണ്. പ്രണയകവിതകൾ കഥകൾ എൻ .പി ചന്ദ്രശേഖരൻ , ബാലചന്ദ്രൻചുള്ളിക്കാട് ചന്ദ്രമോഹൻ എന്നിവർ മൊഴിമാറ്റി നൽകി.

നെരൂദയുടെ കവിതകളിലെ ആശയഗാംഭീര്യം തുളുമ്പുന്ന പ്രധാന വരികൾ

നെരൂദയുടെ കവിതകളെ വിലയിരുത്തി നോക്കുമ്പോൾ നഷ്ടപ്പെട്ട ഒരു പുസ്തകത്തിൻ്റെ കഥയാണ് മനസ്സിൽ എത്തുന്നത്,

” ഈ രാത്രിയാകുമെനിക്കേറ്റവും ദുഃഖപൂരിതമായ വരികളെഴുതുവാൻ,
രാവു ചിതറിത്തെറിച്ചു പോയ്, നീലിച്ച താരകൾ ദൂരെ വിറയ്ക്കുന്നു, ഇങ്ങനെ വാനിൽ പ്രദക്ഷിണം ചെയ്തു നിശാകാല മാരുതൻ പാടുന്നു”.
ഇത്തരത്തിലുള്ള വിവർത്തന വരികളിലൂടെ പാബ്ലോ നെരൂദയുടെ കാവ്യാത്മകതയുടെ കമനീയത മനസ്സിലാക്കാവുന്നതാണ്.

“അവസാനമില്ലാത്ത സ്നേഹം കാണാനൊരു ശരത്കാലം പിന്നെയൊരു ഹേമന്തം എനിക്കു പ്രിയപ്പെട്ട മഴ വന്യമായ തണുപ്പിൽ അഗ്നിയുടെ മൃദുസ്പർശം . “

   ഹൃദയം കൊണ്ട് എഴുതിയതാണ് നെരൂദയുടെ കവിതകൾ, "എത്രയോ നാളായി ചിപ്പി പോലെ സുന്ദരമായ നിന്നിലെ നിന്നെ ഞാൻ സ്നേഹിക്കുന്നു "      വളരെ സുന്ദരമായ പ്രണയാർദ്രമായ വരികൾ ,

” വസന്തം ചെറിമരങ്ങളോട് ചെയ്യുന്നത് എനിക്ക് നിന്നോട് ചെയ്യണം “
” എത്ര ഹ്രസ്വം പ്രേമം . എങ്കിലും വിസ്മൃതി എത്ര ദീർഘം ”

നെരൂദയുടെ കവിതകളിലെ രചനാ സൗന്ദര്യവും, ബിംബ ശില്പവും, അക്ഷരവിന്യാസവും, ശബ്ദ സൗകുമാര്യവും ഓരോ കവിതകളിലൂടെയും വായിച്ചെടുക്കാവുന്നതാണ്
ശ്രദ്ധേയമായ വരികൾ,

“മഞ്ഞയാവുന്നു എന്ന തോന്നലു വരുമ്പോൾ ഇലകൾ ആത്മഹത്യ ചെയ്യുന്നതെന്തിനാണ്”

” നീ ചെന്നിറുക്കാത്ത പൂവേതു ഭൂമിയിൽ.
നീയേറ്റുവാങ്ങാത്ത നോവേതു മണ്ണിതിൽ”
“നമ്മുടെ പ്രണയം പിറന്നതു ചുമരുകൾക്ക് പുറത്തായിരുന്നു,
ഇരുട്ടത്തും, കാറ്റത്തുമായിരുന്നു, വെറും മണ്ണിലായിരുന്നു.അതു കൊണ്ടല്ലേ വേരിനും, പൂവിനും, ചേറിനും നിൻ്റെ പേരറിയാമെന്നായതും “
ഈ വരികളിലൂടെ വിപ്ലവ കവിയായ നെരൂദയുടെ കാവ്യഭാവന മനസ്സിലാക്കിയെടുക്കാൻ കഴിയുന്നു.

“Deny me bread, air, Iight, Spring, but never your laughter for I would die “

“Then love Knew it was called love.And when I lifted my eyes to your name, Suddently your heart Showed me my way.”

“I love you as certain dark things are to be loved, in Secret, between the shadow and the Soul “.

” മാനത്ത് നക്ഷത്രങ്ങൾ നിരന്നു നമ്മെ ചോദ്യം ചെയ്യുമ്പോൾ നമുക്കാകെയുള്ള മറുപടി നമ്മുടെ ഉറക്കമാവട്ടെ. നിഴലുകളെ പുറത്തിട്ടsച്ച ഒറ്റയൊരു വാതിലാവട്ടെ”
ഈ ഉദ്ദരണികളിൽ നിന്ന് പാബ്ലോ നെരൂദ എന്ന വിപ്ലവകവിയുടെ മഹത്വം ഇന്നും നിലനിൽക്കുന്നുണ്ട്.

ഇന്നത്തെ സമൂഹത്തിലും പാബ്ലോ നെരൂദ വിപ്ലവ കവിയും ജനപ്രിയ കവിയും ആയി തിളങ്ങി അനശ്വരനായി നിലനിൽക്കുന്നു. വെളിച്ചവും, സ്വാതന്ത്ര്യവും ന്യായവും നീതിയും ആത്മാഭിമാനവും സർവ്വമനുഷ്യരിലും എത്തുന്ന ഒരു ദിനം സ്വപ്നം നെരൂദയുടെ ഗീതാലാപനം വ്യക്തമായില്ല എന്നു ഞാൻ തീർത്തു പറയുകയാണ്.

You can share this post!

One Reply to “നവവത്സരപതിപ്പ് 2022/പാബ്ലോ നെരൂദ:ജനങ്ങളാൽ സ്നേഹിക്കപ്പെട്ട കവി/ബീന ബിനിൽ , തൃശൂർ”

Comments are closed.