
അയാള്‍ സോഫയില്‍ ഇരുന്ന് സീരിയല്‍ കാണുകയാണ്. അന്നേരമാണ് പരസരപഠനം പാഠപുസ്തകവുമായി രണ്ടാം ക്ലാസില്‍ പഠിക്കുന്ന മകള്‍ വന്നത്.
അവള് സോഫയിലിരുന്ന് അടുക്കളയിലുള്ള ഉമ്മ കേള്‍ക്കാന്‍ തക്കവണ്ണം ഉറക്കെ വായിക്കാന്‍ തുടങ്ങി.
മകള്‍ക്ക് ബുദ്ധിമുട്ടാകേണ്ട എന്നു കരുതി അയാള്‍ ടി.വിയുടെ വ്യോള്യം കുറച്ചു.
”പല്ലി ശത്രുക്കളെ കാണുമ്പോള്‍ വാല് പൊഴിച്ചിടുന്നു. ”
” പല്ലി ശത്രുക്കളെ കാണുമ്പോള്‍ വാല് പൊഴിച്ചിടുന്നു. ”
” നീന്താനും നടക്കാനും കഴിയുന്ന ജീവിയാണ് താറാവ്. ”
” നീന്താനും നടക്കാനും കഴിയുന്ന ജീവിയാണ് താറാവ്. ”
” പശു നമുക്ക് പാലുതരുന്നു..പശുനമുക്ക് വെണ്ണയും നെയ്യും തരുന്നു. ”
” പശു നമുക്ക് മാംസം തരുന്നു.. ”
” പശു നമുക്കു മാം… ”
മകള്‍ വീണ്ടും ആവര്‍ത്തിക്കുന്നതിന് മുമ്പേ പണിപ്പെട്ട് അയാള്‍ അവളുടെ വായ പൊത്തി.
പിന്നെ, ടി.വിയുടെ വോള്യം പരമാവധി കൂട്ടി.
————————–