മഴയിൽ കുതിർന്ന ഗുൽമോഹർപൂക്കൾ വിരിച്ചൊരു വഴിത്താരയിൽ ഒരു നിമിഷംഒരിക്കൽക്കൂടി കാത്തുനിൽക്കുവാൻ
മോഹം …
രാഗസ്‌മൃതികളിൽ
ലയങ്ങളിൽ
വിരൽതൊടും
വീണാതന്ത്രികളിൽ വെറുതെ പിടയുന്ന മനസ്സ് ..
ഈ മൗനമെന്തിനോ
ഞാനും നീയും തമ്മിൽ ..
മിഴിയും മിഴിനീരുംപോൽ പിരിയാൻ
വയ്യാത്തൊരിഷ്ടം എങ്കിലും……
മൗനമായ് വഴിപിരിഞ്ഞൊരാ വർഷരാവിൻ കൽപ്പടവുകൾ
തനിയെ തെളിയുമീ
നിലാസ്‌മൃതികളിൽ മനസ്സൊന്നുചേരും പ്രണയമാകുവാൻ മോഹം
home