ഏറെ നാളായി പരിധിക്ക് പുറത്തുള്ളവൻ,
പിടി കിട്ടാപ്പുള്ളിയാവാൻ തരമില്ല.
കാമറക്കണ്ണുകളിൽ പതിയാതെ,
നിഴലില്ലാത്തവൻ!
നാട്ടിൽ നിറഞ്ഞു നിന്നിരുന്നു,
കാററായ്,മഴയായ്, കുളിരായ്, വസന്തമായ്!
ഇടിമിന്നലിനൊപ്പം അവൻ്റെ
സംഗീതം കേൾക്കാം,
പ്രളയത്തോടൊപ്പം ഒലിച്ചുപോകാതെ.
എല്ലാ കേന്ദ്രങ്ങളിലേക്കും അറിയിപ്പുകൾ പാഞ്ഞു,
പാഴായിപ്പോയ അന്വേഷണം.
പാർട്ടിക്കാർ മഷിനോട്ടക്കാരനെ കണ്ടു,
“അയാൾ നിങ്ങൾക്കിടയിലുണ്ട്”
കണിയാൻ അറുത്തുമുറിച്ച മട്ടിൽ പറഞ്ഞു!
ദൈവത്തേയും, പിശാചിനേയും പോലെ നമുക്കിടയിൽ കാഴ്ചവട്ടത്തിലില്ലാത്ത മറ്റൊരു മൂന്നാമനോ?
home