
എവിടെയോ മറഞ്ഞു പോയ
ആ നിഷ്കളങ്ക ബാല്യം…
ഓർമകളിൽ എവിടെയോ
മായാതെ നിൽക്കുന്ന ബാല്യം…
അന്തിയാകും വരെ
കൂട്ടുകാരൊത്തു കളിച്ചു
നടന്നൊരു ബാല്യം….
ഇനിയുമൊരിക്കൽ കൂടി
ആ നല്ല നാളുകൾ
വന്നെങ്കിൽ എന്നോർത്തു പോകും
എവിടെയോ കളഞ്ഞുപോയ
കൗമാരവും ബാല്യവും
ഒരിക്കലും മറക്കാൻ കഴിയില്ലല്ലോ…