അനന്തമജ്ഞാതമായിരിപ്പോ രുലകിനെ,
ആയിരംനാവാലനന്തനും വർണ്ണിപ്പതെളുതല്ല,
അജ്ഞാനമാകുമന്ധകാരം കണ്ടഹങ്കരിക്കും,
അണുവാം മർത്യനെന്തറിവു,
ആദിത്യകിരീടമണിഞ്ഞ ആദ്യന്തഹീനയാം പ്രപഞ്ചതത്ത്വം! ?
വിശ്വമൊരു വിളനിലമല്ലോ,
വിതച്ച വിത്തിൻ വിളനല്കും
വിശേഷ മണ്ണിതിൽ,
നന്മ വിതച്ചവർ നന്മകൊയ്യും,
തിന്മ വിളമ്പിയോർ തിന്മയുണ്ണും,
പ്രകൃതിയൊരു സ്ഫടിക ഫലകമല്ലോ,
പ്രതിബിംബിപ്പതോ
കാണും കാഴ്ചകൾ തന്നെ.
കരുതുന്നോർക്കൊരു കുടയായ് മാറും,
കാണാത്തോർക്കറുതിയായ് മാറും,
ഉലകൊരുത്തമവിദ്യാലയമല്ലോ!
ഉടയോനാകും ഗുരുനാഥൻ,
ഉപദേശിപ്പതോ ‘പ്രേമമന്ത്രം’!
ഉത്തമരായ് വാഴേണമേവരും
ഉപവസിക്കേണമേകോദരസോദരരായി മണ്ണിൽ .
home
–