ജീവൻ്റെ പുഴ
ഏതു താഴ് വരയിൽ നിന്നാണ്
ഒഴുകിത്തുടങ്ങിയത്?
കല്ലുകളും കങ്കാണികളും
കടവുകളും കടന്നുള്ള ഒഴുക്ക്
അനുസ്യൂതമല്ല
തടയാനും തലോടാനും
താന്തോന്നിയാക്കാനും
തയ്യാറായ് രോട്
പുഴക്ക് പറയാൻ
മധുരമായ വാക്കുകളെയുള്ളൂ
കാനനങ്ങളിലെ കറുപ്പും
കാട്ടുതേനിൻ്റെ ഇനിപ്പും
ഇളനീരിൻ്റെ ഈണവും
കരളിൽ നിന്ന് കരളിലേക്ക്
കർത്തിയാണ് പുഴ
ജനകീയമായത്.
നേരൊഴുക്ക് മറന്നുള്ള
നീരൊഴുക്കിൽ
മാലിന്യങ്ങൾ വിലച്ചൂറ്റി
പുഴ കടലാഴം അടുക്കുമ്പോൾ
ഒഴുകിയ വഴികളും
ഒഴുക്കിൻ്റെ വെളിച്ചവും
വെളിച്ചത്തിൻ്റെ ഒഴുക്കും
തിരിച്ചറിയാൻ
തിരിച്ചൊഴുക്ക് കൊതിച്ചു!
മുകളിൽ നിന്ന്
താഴേക്കുള്ള ഒഴുക്കു പോലെ
താഴെ നിന്നും മുകളിലേയ്ക്കുള്ള
ഒഴുക്കിന് ഗുരുത്വാകർഷണം
കണ്ടു പിടിക്കുന്നതാര് ?