നവവത്സരപതിപ്പ് 2022 /ഉഗ്രമൗനം/ജയപ്രകാശ് എറവ്



ചിലവരികൾക്കിടയിൽ
വെടിക്കോപ്പുകൾ ഒളിപ്പിച്ച് വെച്ച
ഉഗ്രമൗനങ്ങളുണ്ട്.
അതിനുമിടയിൽ
ശബ്ദമില്ലാതെ ശബ്ദിക്കുന്ന ആരവങ്ങളുണ്ട്.
ഒറ്റയായ് മുറിഞ്ഞ് വീഴുന്ന
വാക്കുകളോരൊന്നും
വന്യമായ സ്വപ്നങ്ങളുടെ
ആരവങ്ങളിലേക്ക് കൂട്ടമായ്
കലമ്പുന്നു,
കാമിക്കുന്നു,
ചിതറുന്നു.
വാക്കുകൾ എല്ലായ്പ്പോഴും
അങ്ങനെ തന്നെയാണ്.
home

You can share this post!