നവവത്സരപതിപ്പ് 2022/ആസ്റ്റർ മെഡിസിറ്റിയിലെ ഗായകർ/പി.എൻ.സുനിൽ

അമൃതവർഷിണിയായ്‌
കാലഭേദമില്ലാതെ പാടുന്നു ഗായകർ
നാളെകൾ ശ്ലഥചിത്രങ്ങൾ വരച്ച വണ്ടിയിൽ
നോവിൻ ചുരം ചുമന്നുകൊണ്ടൊരാൾ
നിടില നൈരാശ്യ സ്വപ്നങ്ങൾ കാണുന്നൊരാൾ
തെല്ലിട നിന്നു പോകുന്നു
ഓർമ്മ വഴിതെറ്റിയോ
പകച്ച മിഴികൾ പതറുന്നു
ശൂന്യതയിലൊരു ദിക്കിൻ്റെ വെട്ടം,
രഥ്യകളിൽ മിഴിയടച്ച യാത്രകൾ
ഒട്ടിട നിന്നു മിഴി തുറക്കുന്നു
ചുറ്റിലും ജീവരാഗ പരാഗങ്ങൾ
ഇനിയുമുണ്ടാര ചിക്കുവാനെത്രയോ
നിറുകയിൽ മഞ്ഞു പൊതിഞ്ഞ വെളിച്ചങ്ങൾ,
പാടുന്നുണ്ടവർ
ഉള്ളിലെത്രയോ ദീപകരാഗങ്ങൾ
ഉയരുന്നു ജീവജല മേഘങ്ങൾ
പെയ്തു നിറയുന്നു
പ്രാണ രാഗമായ്
അമൃതവർഷിണി.

home

You can share this post!