
ഇത്ര നേരിയതോ
ഇരുട്ടി നേയും വെളിച്ചത്തിനേയും
വേർതിരിക്കുന്ന മറ!
ഒരു നൂലിടക്ക് അപ്പുറമിപ്പുറമോ
വേദനയും സന്തോഷവും ഇരിക്കുന്നിടം!
നാണയത്തിൻ്റെ
തലയും വാലും..
ഒന്നു തിരിച്ചിട്ടാൽ
എല്ലാം മാറ്റിമറിക്കുന്നത്
അതുവരെ ഉള്ളതിൻ്റെ
മായ്ച്ചെഴുത്ത്.
ഇന്ന് ഈ നിമിഷം വരെ നടന്ന വഴിയിൽ നിന്ന്
വഴിമാറി നടക്കൽ.
ഇതു വരെ കാണാത്ത
ലോകത്തിലൂടെ ഉള്ള
സഞ്ചാരം.
ഒരു രത്നവ്യാപാരിയെപ്പോലെ
നിന്നെത്തന്നെ അതിസൂക്ഷ്മം
വിലയിടാം
ഉള്ളിലെകരടു കാണാം.
കനൽവഴികളുടെ
കാൽപ്പാടുകൾ കാണാം.
വെളിവും വളവും കാണാം
പുതിയൊരു ജന്മമാണത്