നവവത്സരപതിപ്പ് 2022/അരൂപി /റസിയ മുഹമ്മദ്

ഇരുളിൽ മഹായാമങ്ങളിൽ നിദ്ര അശാന്തിയുടെ
ശ്മശാനത്തിലെ അശ്വത്തിൻ തോളിലേറ വെ..
ചായം പുരട്ടിയ കാസര കൊമ്പിൽ
ചുഴികൾ മരണത്തിൽ മുൾ കിരീടം ചാർത്തി മുന്നേ നടക്കുന്നു …
അഗ്നിയാൽ ജാതകം കുറിക്കുന്ന സൂര്യനും ..
ആരോ വിണ്ണിൽ ധരണിക്കു ചുറ്റും സാക്ഷസ ചങ്ങല തീർക്കുന്നു.
വരണ്ട ഭൂമിയും വറ്റിയ ചാവുകടലും
ഫണം മീട്ടിയാടുന്ന സർപ്പങ്ങളും ….
പാരിനു മീതെ പതിക്കുവാൻ
ക്രുദ്ധനായ്
ഗിരിനിരകളും …
നിഴൽ മാഞ്ഞ മർത്യ നെ നോക്കി പൊട്ടിച്ചിരിക്കുന്ന താരാണരൂപിയായ് ?..
ഹൃദയബന്ധങ്ങൾക്ക് നേർകൊടുവാളോങ്ങി
വഞ്ചന കെട്ടിറ ക്കുവാൻ തീരങ്ങൾ പണി തീർത്ത മനുജനും …
കനവിൽ കൊത്തിയ ശവക്കല്ലറയുടെ മീതെ പണിത
കയ്‌പുമരത്തിൻ ചുവട്ടിലൽപം വിശ്രമിച്ചൊടുങ്ങുവാൻ
ഇടം നോക്കി നിൽക്കവെ
ശവം തീനികളെന്റെ ജീർണ്ണിച്ച ദേഹവും കൊത്തിവലിക്കുന്നു …
ശുനകന്റെ മറുവലിൽ തൂങ്ങിയാടുന്ന പച്ചമാംസങ്ങളും …
ആരോ കണ്ഠത്തിലമർത്തവെ അരൂപിയായ് …
അക്ഷികൾ മിഴിച്ചു ഭീതിയാൽ ഞാൻ നോക്കവെ
നൻമതൻ ദർപ്പണത്തിൽ രക്തത്തിൽ ചായം പുരട്ടി
ധരണിയെ ശ്മശാനമാക്കുന്ന
മതം മനുജനുമുൻപേ നടക്കുന്നു …
ചൂടു ചേര കൊണ്ടീ
മന്നിൽ കുത്തിയ കാൽ മുദ്രകൾ
പൂണൂലും കൊന്തയും ദസ് ബിയും പൊട്ടിച്ചിതറി
രുധിരത്തിൽ മുത്തുകളായ് ചിതറിത്തെറിക്കുന്നു …
സദനം തകർന്ന് സർവ്വം സഹിച്ച്
താങ്ങായ് നിന്നവരെല്ലാം തെരുവിലായ് …
കനൽ നിഴൽ മാത്രം പൊട്ടിച്ചിരിക്കുന്നു ….
മനുഷ്യൻ മനുഷ്യനെ ഭുജിക്കുന്ന കാലം
എരിയുന്ന തെരുവിൽ അശാന്തമായ മിഴികൾ മാത്രം ഇന്നും ബാക്കിയായ് ….

home👏👏

You can share this post!