നവവത്സരപതിപ്പ് 2022 /അഭിമുഖം /കണ്ണനാർ

ഞാൻ നാട്യധർമ്മി

? താങ്കൾ എത്ര വർഷമായി എഴുതുന്നു. ഇപ്പോൾ ഷഷ്ഠിപൂർത്തി യിലാണെന്ന് അറിയാം. ആദ്യത്തെ പുസ്തകമാണ് ഇപ്പോൾ വന്നത് .എന്താണ് വൈകിയത് ?

44 വർഷങ്ങളെന്ന് കൃത്യമായി പറയാം. 16 വയസ്സിലെഴുതിയ ശ്രാദ്ധം എന്ന നോവലിൽ എഴുത്തിന്റെ നാന്ദി കുറിച്ചു. കവിതയിലേക്കു കടന്നത് 19കഴിഞ്ഞാണ്. കൈയ്യെഴുത്തു മാസികകളിൽ കവിയരങ്ങുകളിൽ എഴുതിയും ചൊല്ലിയും നടന്ന വസന്തകാലമാണത്.സ്കൂ ളിൽ തുടങ്ങിയ നാടകാഭിനയം അമച്ച്വർ നാടകങ്ങളിലൂടെ തുടരുകയും പ്രശസ്തമായ നിരവധി പ്രൊഫഷണൽ നാടക സമിതികളിൽ അഭിനയിക്കുകയും ചെയ്തു. കൂടാതെ ഏകാങ്കനാടക രചനയും സംവിധാനവും. ഇടയ്ക്ക് കവിതാരചന നിലച്ചെന്നു പറയാം. പ്രശസ്ത സാഹിത്യകാരൻ ശ്രീ. സണ്ണി തായങ്കരി അമരക്കാരനായുള്ള ആലപ്പുഴ സമകാലിക കേരളം സാഹിതൃവേദിയിൽ എത്തിയതോടെ
കവിതാരചനയിലേക്ക് ഞാൻ തിരിച്ചുവന്നുവെന്ന യാഥാർത്ഥ്യം അടിവരയിട്ട്
സ്മരിക്കട്ടെ. പ്രായമെന്ന വാക്കിന്റെ പൊരുളെന്തെന്ന് എനിക്കറിയില്ല;
ജരാനരകൾ ബാധിച്ച കവിതകൾക്കു ജന്മം നൽകരുതെന്ന് നിർബന്ധമുണ്ട്.
എന്റെ “അയ്യപ്പൻ വെറുമൊരു കവിയല്ല’ എന്ന പ്രസിദ്ധീകരിക്കുന്ന ആദൃകവിതാസമാഹാരം എന്താണു വൈകിയതെന്ന താങ്കളുടെ ചോദൃത്തിന്
വാചാലനാകാതെ നെഞ്ചു തുറന്നു പറയട്ടെ; എനിക്കറിയില്ല. ഉത്തരം വൃക്തമെന്നു കരുതട്ടെ.

? താങ്കൾ നാടകകാരനുമാണല്ലോ അഭിനയവും കവിതയും തമ്മിൽ സംഘർഷമുണ്ടായിരുന്നോ

തീർച്ചയായും നാടകകാരനാണ്
പാരമ്പര്യരുചികളെ ഇകഴ്ത്തുകയൊ പുകഴ്ത്തുകയൊ ചെയ്യാതെ താളാത്മകമായ് അഭിനയിക്കുമ്പോൾ യഥാർത്ഥത്തിൽ
എന്റെ എല്ലാ കഥാപാത്രങ്ങളും കവിതയാകുന്നു.
പ്രേക്ഷകനും അനുവാചകനും ഒന്നാകൂന്ന നിമിഷം.
പിന്നെ കവിതയും നാടകവും തമ്മിൽ സംഘർഷത്തെക്കാൾ
സംയോഗമാണുണ്ടായിട്ടുള്ളത്. അരങ്ങുകളിൽ നിന്നും അരങ്ങുകളിലേക്കുള്ള
നാടകയാത്രയിൽ സംഭാഷണങ്ങൾ മനപ്പാഠമാക്കിയ നടന് രംഗത്തുവച്ച് ചിലപ്പോൾ മറവി സംഭവിക്കാം.
തുറന്നു പറയട്ടെ,
ആനിമിഷങ്ങളിൽ(രണ്ടോ മൂന്നോ തവണ) വായനയുടെ പക്ഷികൾഎന്റെ നാവിൽ ദൈവത്തെപ്പോൽ ചേക്കേറിയിട്ടുണ്ട്.

? ഒരു കവി എന്ന നിലയിൽ താങ്കൾ എങ്ങനെയാണ് സ്വയം നിരീക്ഷിക്കുന്നത് ?

എത്രയോ വേദികളിൽ പ്രേക്ഷകർ നേരിട്ട് അഭിനന്ദിച്ചിട്ടുള്ളതിനാൽ
ഞാനൊരു നല്ല നടനാണെന്ന ബോദ്ധ്യമുണ്ട്.
എന്നാൽ കവിയെന്ന് സ്വയം ഉച്ചരിക്കാൻ പേടിയാണ്. അനുവാചകർ അംഗീകരിക്കുംവരെ .
എന്റെ കവിതകൾക്ക്
ആഗ്‌നേയച്ചിറകുകളുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു.

?താങ്കൾ പ്രതിഷേധിക്കുന്ന കവിയാണെന്ന് വ്യക്തമാണ് ?എന്താണ് ഇതിൻ്റെ അടിസ്ഥാനം ?

ഓരോ വൃക്തിയുടേയും ജനിതകപാരമ്പര്യവും ഭൂമികയും സഹവർത്തിത്തവും കരഗതമാകുന്ന അറിവുകളും അയാളുടെ സഞ്ചാരവഴികളിൽ വെളുത്തവാവോ കറൂത്ത വാവോ ആകാം.
സഞ്ചാരി കവിയോ കഥാകാരനോ നടനോ ചിത്രകാരനോ ആരായാലും നേർരേഖയെ ധ്യാനിക്കുന്നവനാണെങ്കിൽ അയാളുടെ അകപുറങ്ങളിൽ ദൈവീക നിറങ്ങളുണ്ടായിരിക്കും.
ആ മഴവില്ലിനെ പ്രതിഷേധമെന്നോ പ്രതിരോധമെന്നോ വിളിക്കുന്നതിൽ തെറ്റില്ലെന്നാണ് എന്റെ അഭിപ്രായം.

?താങ്കൾ ‘ അയ്യപ്പൻ വെറുമൊരു കവിയല്ല ‘ എന്ന് എഴുതി ?
അയ്യപ്പനെ എങ്ങനെ കാണുന്നു?

അതിശക്തമായ കൊടുങ്കാറ്റാണ് താങ്കളുടെ ചോദ്യം. വിശദമായ ഉത്തരം നൽകാൻ താളുകൾ തികയില്ല.
മണിക്കൂറുകൾ നേരിട്ടു സംസാരിക്കാനുണ്ട്.. എങ്കിലും ചൂരുക്കി പറയാം.
അയ്യപ്പൻ പിറന്നത്
പ്രേതഭൂമിയിലാണെങ്കിലും
അക്ഷര കോശനിർമ്മിതമായ ഉടലിലെ വിയർപ്പിലും കണ്ണീരിലും കടലിന്റെ
രൂചിയുണ്ടായിരുന്നു. തൂണിലുംതുരുമ്പിലും
ആവാസം.
കാപട്യത്തിന്റെ നെഞ്ചുകീറി രക്തം കുടിച്ചു കൂടിച്ച് ഛർദ്ദിക്കാതെയുള്ള യാത്ര .
അക്കാദമിക്ഫണം വിടർത്തി വാലിൽ കിളരുന്ന
കവിമൂർഖന്മാർക്കിടയിൽ വാൽ ഫണമാക്കി പൊരുതി ജയിച്ച ഒറ്റയാനായ കവിയാണ് അയ്യപ്പൻ, സയനൈഡ് മാത്രം രുചിക്കുന്ന അവന്റെ നാവിന് കരിമ്പ് അനൃമായി. മാളമില്ലാത്ത പാമ്പായിട്ടും അവന് വിഷപ്പല്ലൂകളില്ലായിരുന്നു.
‘അയ്യപ്പൻ വെറുമൊരു കവിയല്ല’ എന്ന കവിതയിൽ
കവി അയ്യപ്പനെ ഞാനെങ്ങനെ കാണുന്നുവെന്ന് വൃക്തമാണ്.

? താങ്കൾ നല്ല ഒരു വായനക്കാരനാണല്ലോ ?
വായനാനുഭവങ്ങൾ എന്തെല്ലാമാണ് ?

ദയവായി അങ്ങനെ കരുതരുത്. ഞാൽ നല്ലൊരു വായനക്കാരനാണെന്ന്എനിക്കു തോന്നിയിട്ടില്ല. മറ്റുള്ളവർ ആഘോഷിക്കുന്ന ഏതൊരു കൃതികളും ഒരു പക്ഷേ എനിക്ക് ഹൃദ്യമാകണെമന്നില്ല. എനിക്കു തോന്നുന്നതു വായിക്കും. നല്ലതെങ്കിൽ നല്ലതെന്നും ചീത്തയെങ്കിൽ ചീത്തയെന്നും ഞാൻ പറയും. അതായത് എനിക്ക് സ്വാതന്ത്ര്യം വേണം.
തികച്ചും യാഥാസ്ഥിതികമായ
(അഗ്രഹാരം) അന്തരീക്ഷത്തിലാണ് ഞാൻ ജനിച്ചു വളർന്നതെങ്കിലും ഉൽപ്പതിഷ്ണുക്കളായ അമ്മയുമച്ഛനും എന്റെ സ്വാതന്ത്രത്തെ തടഞ്ഞിട്ടില്ല അമ്മക്കു സംഗീതവും അച്ചന് കഥകളിയും സംഗീതവും പ്രിയപ്പെട്ടവയായിരുന്നു ഇരുവരും. നന്നായ് പാടുമായിരുന്നു. എന്റെ സ്കൂൾപഠനകാലം മുതൽ
എന്റെ അഭിരുചികളെ അവർ നന്നേ പ്രോത്സാഹിപ്പിച്ചിരുന്നു.
കൂടാതെ എന്റെ അമ്മാവന്
വിപ്ലവപ്രസ്ഥാനവുമായ് ആഴമുള്ള ബന്ധമുണ്ടായിരുന്നു. നിരവധി പുസ്തകങ്ങൾ അദ്…

? ജീവിതത്തെ പ്രചോദിപ്പിച്ച ആശയങ്ങളുണ്ടോ ?

ആശയങ്ങളുടെ സമാഹാരം എന്ന് ജീവിതത്തെ നിർവചിക്കുന്നതിൽ
തെറ്റില്ലെന്നു തോന്നുന്നു. ഭരതമുനിയുടെ അഭിനയമുറകളെ അടിസ്ഥാനപ്പെടുത്തി പറഞ്ഞാൽ അഭിനയത്തെ അദ്ദേഹം ലോകധർമ്മിയെന്നും നാടൃധർമ്മിയെന്നും രണ്ടായ് തിരിച്ചിട്ടുണ്ട്. യഥാതഥമായ അഭിനയം ലോകധർമ്മി നടത്തുമ്പോൾ ധ്വന്യാത്മകവും ചമൽക്കാരപരവുമായ അഭിനയം നാടൃധർമ്മി കാഴ്ചവയ്ക്കുന്നു. ആത്മപ്രശംസയെന്നു കരുതരുത്. ഞാനൊരു നാടൃധർമ്മിയാണ്.എല്ലാ മനുഷൃരും സ്വാർത്ഥരാണ്.
എന്നാൽ മറ്റൊരാളെ ഹിംസിച്ചുകൊണ്ട് തന്ത്രങ്ങൾ മെനഞ്ഞ് പലതും വെട്ടിപ്പിടിക്കാൻ ശ്രമിക്കാതെ നേർരേഖയിൽ സഞ്ചരിക്കുന്ന ഏതൊരു വൃക്തിയും നാടൃധർമ്മിയാണ്. അപരിചിതരാണെങ്കിലും അല്ലെങ്കിലും എന്റെ ബിംബങ്ങളാണവർ.

? സുഹൃത്ത് ജീവിതത്തെ എങ്ങനെ വീക്ഷിക്കുന്നു ?
ആലപ്പുഴയിലെ കലാപരമായ ഒത്തുചേരലുകൾ ,
സ്നേഹഭാഷണങ്ങൾ ?

കൗമാരം മുതലൂള്ള ആലപ്പുഴ നഗരത്തിലെ സൂഹൃത്തുക്കളോടൊത്തുള്ള സാഹിത്യ ചർച്ചകൾ കവിയരങ്ങുകൾ നാടക യാത്രകൾ എല്ലാമെല്ലാം ഈ നിമിഷത്തിലും ആവേശമായ് ഒപ്പമുണ്ട്. ഒരു രൂപ മാസവരി കൊടുത്ത് വായനശാലകളിൽ നിന്നും പുസ്തകമെടുത്തിരുന്ന ആ കാലമായിരുന്നു വായനയുടെ വസന്ത കാലം. തൂറസ്സായ സ്ഥലങ്ങളിൽ കലിപൂണ്ട മൃഗത്തെപ്പോലെ അല്ലെങ്കിൽ മൂർത്തിയാട്ടം പോലെ കവിത ചൊല്ലിയിരുന്ന നാളുകൾ,
അവാർഡും പ്രതിഫലവും നോക്കാതെയുള്ള നാടക യാത്രകൾ; ആ ഊർജ്ജമാണ് ഇന്നും കൂട്ടിനുള്ളത്. അന്നത്തെ സമൂഹത്തിന് നാടകവും കവിതയും ആവശ്യമായിരുന്നു പ്രാണൻ പോലെ,

? ഒരു കവിയെ മനസ്സിലാക്കുന്ന ആരെങ്കിലുമുണ്ടോ ?പ്രണയിനി ,സുഹൃത്തുക്കൾ ?

സമകാലികകേരളം സാഹിതൃവേദിയിലെ സുഹൃത്തുക്കൾ പലരും ( പേരെടുത്തു പറയുന്നില്ല) എന്നെ മനസ്സിലാക്കിയവരെന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ടായിരിക്കണമല്ലോ എന്റെ പുസ്തകം ഇറക്കുന്ന ഉത്തരവാദിത്തം അവർ ഏറെറടുത്തത്?
എന്റെ പ്രിയ ചങ്ങാതിമാരുടെ പ്രോത്സാഹനം ഒരിക്കലും മറക്കാനാവില്ല.
പിന്നെ എന്റെ ഭാര്യ അധികം പ്രശംസിക്കാതെ
ദൈവീകമായ വിശുദ്ധിയോടെ
എന്നെ എഴുതുവാൻ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.

? ആദ്യപുസ്തകത്തിൻ്റെ ഒരുക്കങ്ങൾ ,അടുത്ത പുസ്തകം ,ചിന്തകൾ ,ഭാവനകൾ ….. ?

ആദൃപൂസ്തകത്തെക്കുറിച്ചു പറയുകയാണെങ്കിൽ അതൊരു അത്ഭുതമാണ്.
ഒരു പുസ്തകം അച്ചടിക്കുന്നതിനെക്കുറിച്ച് ഞാൻ അധികം ചിന്തിച്ചിരുന്നില്ല. എന്നാൽ എന്റെ ഉറ്റ ചങ്ങാതിയും സാഹിതൃകാരനുമായ ശ്രീ. സണ്ണി തായങ്കരിയുടെ ദൃഢനിശ്ചയവും
കറപുരളാത്ത സ്നേഹാധികൃവുമാണ് എന്റെ ആദൃപൂസ്തകം ഒരു മാസത്തെ കാലയളവിൽ പ്രകാശം കണ്ടത്. അദ്ദേഹത്തോടൊപ്പം
യുവകവി ബിബിൻ ബേബി തുടങ്ങി സമകാലിക കേരളം സാഹിത്യവേദിയിലെ .
ചങ്ങാതിമാരുടെ നിസ്വാർത്ഥമായ മനസ്സും ഈ സംരഭത്തിന് താങ്ങും തണലുമായിട്ടുണ്ട്.
ആദൃപുസ്തകത്തെക്കുറിച്ചുള്ള അനുവാചകരുടെ പ്രതികരണത്തിനു ശേഷം അടുത്ത പുസ്തകത്തെക്കൂറിച്ച് ആലോചിക്കുന്നതാണ് ഉത്തമം എന്നാണ് എന്റെ പക്ഷം.

നാളിതുവരെ എഴുതിയതിൽ നിന്നും വ്യത്യസ്തമായ് കാവ്യദേവതയുടെ ആത്മീയചൈതന്യം മുഴുവൻ ആവാഹിച്ച് ഒരു സൃഷ്ടി എന്റെ സ്വപ്നമാണ്.

Impressio

home

You can share this post!