നടത്തം

പിഞ്ചുപൈതൽ ആയിരുന്നപ്പോൾ
അവൻ നടക്കാൻ പഠിച്ചു…
പലപ്പോഴും വീണിരുന്നെങ്കിലും
എണീറ്റു നടന്നവൻ വീണ്ടും…

യുവാവായിരുന്നപ്പോൾ സുഹൃത്തു-
കളൊപ്പം തമാശകൾ പറഞ്ഞു നടന്നു …
തന്നോടൊപ്പം നടന്നിരുന്ന കാമുകി
എവിടെയോ പോയി മറഞ്ഞു…

വിവാഹിതനായപ്പോൾ അവൻ
തന്റെ ഭാര്യയോടൊപ്പം നടന്നു…
പലരും അവനെ തള്ളിയിട്ടിട്ടും
എണീറ്റു നടന്നവൻ വീണ്ടും…

ഈ നടത്തത്തിന്റെ അവസാനം
എന്നാണെന്നറിവീലയെന്നാകിലും
തന്നെ ചതിച്ചവരെ നോക്കിച്ചിരിച്ചു
അവൻ നടന്നു കൊണ്ടേയിരുന്നു…

You can share this post!