ടെലിഗ്രാം കവിതകൾ/ദേശമംഗലം രാമകൃഷ്ണൻ1 കമ്പി

ഉൽകണ്ഠപ്പെട്ടെത്ര
കമ്പിയടിച്ചവർ നമ്മൾ
കത്തു കമ്പിയായ്
കരുതാൻ
എത്രയമ്മമാർ കേണൂ ,
നമ്മൾ
ചെവിക്കൊണ്ടുവോ?

ഇന്നിപ്പോൾ
കമ്പിത്താൻ
മൺമറഞ്ഞത്
അറിഞ്ഞൂ ഞാൻ.
ടെലിഗ്രാമിൻ
തുളസൂറപ്പണിക്കു
നമോവാകം!

2 രതി
വിശേഷരതിയുടെ
വസന്തം
കടന്നു പോയ്
വിലക്ഷണരതിത്തിര
ഇടക്കിടെ
വന്നു പോയ്.
വിരുദ്ധ കാലത്തിൻ്റെ
വിപ്ലവ രതിയും
കയ്ച്ചു പോയ്,
പഞ്ചാര രതി പോയി
ഷുഗർ ഫ്രീ
അമൃതായി,
തിക്തകം
വെറുത്തോനിന്നു
കയ്പക്ക പ്രിയനായി —

 • കിടക്കക്കല്യാണത്തിനു
  വരമ്പിലൂടെ
  അർധരാത്രിയിൽ
  പുകഞ്ഞൊരു
  പെട്രോമാക്സ്
  മുന്നിട്ടു പോകുന്നു.

പഴയൊര
ക്കാഴ്ചയിൽ രമിക്കുക – അതു താൻ രതി!

3 കവി
ഒരു ചുംബനം കൊണ്ടേ
ഹര നീല
ഹാലാഹലം
നുണഞ്ഞു നീ ഉമേ,
ത്രസിച്ചതന്നാണി –
പ്പഴമ്പാണനാരുടെ
കിനാവുകൾ.

home link

You can share this post!