അക്ഷരങ്ങളുള്ളിൽ നിറഞ്ഞു നിൽക്കവേ
ഒരു കവിത കുറിക്കുവാൻ കൊതിച്ചുപോയി…
രാഗഭാവതാളങ്ങൾ ചേർന്നു വന്നപ്പോൾ
കാവ്യഭംഗിയാലൊരു കാവ്യമേകി ഞാൻ..
കാവ്യമേ നീയെന്നിൽ കാലമാകണം
ഏറെനാളെന്നിൽ നീയലിഞ്ഞു പാടണം..
കൊഴിഞ്ഞു പോയൊരോർമ്മകൾക്കു ജീവനേകണം
ഒരു വസന്തം കൂടിയെന്നിൽ പൂക്കൾ ചൊരിയണം…
ആഗ്രഹത്തിൻ മേമ്പൊടിയായ് ചിന്തകൾ വന്നു…
മധുര രസവാക്കുകളാൽ മാലകൾ കോർത്തു…
മാനസത്തിന്നുലയിലൂതി തിളക്കമേറി
ശബ്ദാർത്ഥ വൃത്തമുള്ള സുന്ദരകവിത…
കവിയുടെ മാറിലായി കാവ്യമലിയണം….
നറുനിലാവും പൂക്കളാലും വിരുന്നൊരുക്കണം…
സംഗീതത്തിൻ താളങ്ങളും ചേർന്നു നിൽക്കണം….
ആസ്വദിച്ചു രുചിനുകർന്നു കവിത രചിക്കാം….
ആശയങ്ങളാശാനെന്നപോലെയാകണം…
ഉള്ളൂരിന്റെ ശബ്ദം പോലെ ഉജ്ജ്വലതയും..
വള്ളത്തോളിൻ സുന്ദരമാം ശബ്ദസൗകുമാര്യവും..
ഒത്തുചേർന്നാൽ രസചമയം കാവ്യമായിടും!!!!