ഇമ്പ്രെസ്സിയോ ഓണപ്പതിപ്പ് 2021 /ഒറ്റയല്ല/അപ്പുമുട്ടറ

അപ്പുമുട്ടറ

ഒറ്റയല്ല.
**
അകമിറ്റു തണുക്കുന്നുണ്ടെൻ
അഴലാട്ടമൊടുങ്ങുകയാകാം
ഉയിർപിന്നെയുമുണരുകയാവാം
തുയിരീ വഴി പിരിയുകയാകാം.

ഇതു ബോധി, ഗലീലത്തീരം
ഇതു ശാദ്വല ശാന്തികുടീരം
ഇനിയീ വഴിയൊഴുകിവരും വര-
വന സുരഭീ മഞ്ജു തുഷാരം.

അയവെട്ടും പകലിൻ താടിയിൽ
വിരലോടിച്ചിനിയും പുല്ലാ -
ങ്കുഴലൂതിയിരിക്കും ഞാനി-
ക്കനവോലും രാധികരാഗ-
ശ്രുതി ചേർക്കെ, ചെങ്കതിരോള -
കുളിർ ചൂടിക്കൊച്ചു ചിദംബര
വരമുറ്റത്തോണച്ചിന്തുകൾ
നട്ടുനനച്ചാകാശം തൊടു-
മക്ഷര വനകുഞ്ജമൊരുക്കും
നിത്യതയുടെ നീഡമൊരുക്കും.

home page

m k onappathipp 

You can share this post!