ചെറു ചൂടുള്ളതെളിനീരൊഴുകുന്ന ഒരരുവിയിലെ സ്നാനം പോലെയാണ് സംഗീതശ്രാവണം. അരുവിയിലെ ജലത്തിൽ മുങ്ങി നിവരുമ്പോഴുള്ള സുഖദമായ സംഗീതശ്രവണം, ആവാച്യാമാണ്. ആ സ്നാനസന്ദർഭത്തിൽ മറ്റൊന്നും നമ്മുടെ മനസിലൂടെ കടന്നുപോകുന്നില്ല.
ആർദ്രമാകുന്ന ആത്മാവല്ലാതെ മറ്റൊന്നും നാമറിയുന്നില്ല. അതുകൊണ്ട് അത് ആത്മാവിനെയും ശുദ്ധീകരിക്കുന്നു. സംഗീതവും സമാനമാണ്. ഒരർഥത്തിൽ സംഗീതശ്രവണം നമ്മെ വിമലീകരിക്കുന്നു. സംഗീതമാസ്വദിക്കണമെങ്കിൽ ചിത്താർപ്പിത ധ്യാനത്തിൽ സംഭവിക്കുന്നത് പോലെ നാം ഈ നിമിഷത്തിൽ ജീവിക്കണം.
രാഗാധിഷ്ഠിതമായ നാദം കർണാപുടങ്ങളിൽ പതിയുന്ന അതാത് നിമിഷങ്ങളിൽ മനസർപ്പിക്കാതെ സംഗീതമാസ്വാദിക്കാനാവില്ല. ഇതു തന്നെയല്ലേ ധ്യാനത്തിലും സംഭവിക്കുന്നത്? അതുകൊണ്ട് സംഗീതത്തെയും ധ്യാനത്തെയും അഭേദ കല്പനയില്ലാതെ നമുക്ക് സ്വീകരിക്കേണ്ടി വരുന്നു. അവ പരസ്പരപൂരകമാണെന്ന് അംഗീകരിക്കേണ്ടി വരുന്നു.
m k onappathipp