അരുളപ്പാട്/സതി സുധാകരൻ

.. ……………………………

എത്രയോ മഹാന്മാർ വാണ നാടാണ് നമ്മുടേത്.പാട്ടുകാരും എഴുത്തുകാരും ശാസ്ത്രഞ്ജന്മാരും അങ്ങനെ പല മേഘലയിൽ പ്രവർത്തിച്ചു ജീവിച്ചു മരിച്ചവരും ഉണ്ട്. ഇവരെല്ലാവരും മരിച്ചിട്ട് എവിടെ പോകുന്നു എന്ന് നമ്മൾ ചിന്തിച്ചിട്ടു ണ്ടോ?
നരകത്തിൽ അല്ലെങ്കിൽ സ്വർഗ്ഗത്തിൽ!
നരകത്തിൽ ആർക്കും പോകേണ്ട എല്ലാവർക്കും സ്വർഗ്ഗത്തിൽ പോയാൻ മതി.
സ്വർഗ്ഗത്തിലാണെങ്കിൽ ദേവന്മാരും ദേവിമാരും സുഖലോലുപരായി കഴിയുന്നു. നൃത്തം ചെയ്യാൻ രംഭ, തിലോത്തമ്മ, മേനകമാരുണ്ട്. പൂങ്കാവനത്തിൽ അവർ ദേവന്മാരോടൊത്ത് ആടിപ്പാടി രസിച്ചങ്ങനെ നടക്കുന്നു. ദേവേന്ദ്രന് ഐരാവതം എന്ന ആനയുണ്ടെന്നു പറഞ്ഞു കേട്ടിരിക്കുന്നു .നമ്മൾ കാറിൽ സഞ്ചരിക്കുന്നതിനു പകരം ദേവേന്ദ്രൻ ആപ്പുറത്താണ് സഞ്ചരിക്കുന്നത് എന്നാണ് കേട്ടുകേൾവി. സത്പ്രവർത്തി ചെയ്യുന്നവർ സ്വർഗ്ഗത്തിലും ദുഷ്പ്രവൃത്തി ചെയ്യുന്നവർ നരകത്തിലും പോകുമെന്നാണ് എല്ലാവരുടേയം വിശ്വാസം.

ചെറുപ്പം മുതലേ കേട്ടു തുടങ്ങിയ കഥകളാണിത് .
മുടിനാരേഴായ് കീറീട്ട് അതിലൊരു പാലം കെട്ടീട്ട് ആ പാലത്തിൽ കൂടി നടത്തിക്കും എന്ന്!

പാലത്തിന്നടിയിൽ തിളക്കുന്ന എണ്ണയാണ് അതിൽ കൂടി നടക്കുമ്പോൾ വീണുപോയാൽ തിളച്ച എണ്ണയിലേക്കു വീഴും പിന്നെ വല്ല രക്ഷയുമുണ്ടോ? പപ്പടം കുമളയ്ക്കുന്ന പോലെ കുമളയ്ക്കും. ഈ കാര്യങ്ങളോർത്തു പേടിച്ചിട്ടു തല്ലു കൂടാനും വഴക്കിടാനൊന്നും ഞങ്ങൾ പോകാറില്ല. ആളുകൾ ദുഷ്പ്രവൃത്തികളൊന്നും ചെയ്യല്ലെ എന്നു വിചാരിച്ചായിരിക്കണം പണ്ടുള്ള കാരണവന്മാർ ഉപദേശിച്ചു തരുന്നത്. ഇതു കേട്ടു പേടിച്ചിട്ട് മഹാപാപങ്ങൾ ഒന്നും ചെയ്യാതിരിക്കാനായിരിക്കും ഇങ്ങനെയൊക്കെ പറയുന്നത്
ഇതൊക്കെ ആരു
കേൾക്കാൻ.
എന്തതിക്രമം ചെയ്തും രാജ്യം മുഴുവൻ വെട്ടിപ്പിടിക്കാൻ നടക്കയല്ലേ ചില മനുഷ്യർ. മരിക്കുമ്പോഴല്ലെ അപ്പോൾ കാണാം എന്ന മട്ടിൽ!

മറ്റുള്ളവരെ ചൂഷണം ചെയ്തും പ്രകൃതിയെത്തന്നെ വെട്ടി മുറിച്ചും അവരുടെ പരാക്രമങ്ങൾ തുടർന്നു കൊണ്ടേയിരിക്കുന്നു.
ഇതിനൊരറുതി വരുത്താൻ കൊറോണ എന്ന കുഞ്ഞണു അവൻറ വിഷ ബീജങ്ങൾ വാരി വിതറി മനുഷ്യരെ മൂക്കും വായും പൊത്താതെ പുറത്തിറങ്ങിയാൽ ചാടിപ്പിടിക്കാൻ നില്ക്കുന്ന അവസ്ഥയിലാണ് അവൻ്റെ നടപ്പ്. വെള്ളത്തിലെ നീരാളി പിടിക്കുന്ന പോലെ ചോരയും നീരും ഊറ്റിയെടുത്ത് ചവച്ചു തുപ്പി ദൂരെ എറിയും. അങ്ങനെ എത്രയോ മനുഷ്യർ മരിച്ചിരിക്കുന്നു. എല്ലാവരും കുഞ്ഞ ണുവിനെ പേടിച്ച് വീട്ടിലിരുപ്പായി.

ഇത്രയും ജനങ്ങൾ മരിച്ചിട്ട് ഇവർ എവിടെ പോകുന്നു എന്ന ചിന്ത പള്ളിയിലെ വികാരി അച്ഛനെ വല്ലാതെ അലട്ടി. കൂട്ടത്തിൽ എന്നേയും കൊണ്ടു പോയാലോ? നരകത്തിലോ സ്വർഗ്ഗത്തിലൊ എവിടെയായിരിക്കും എന്നെ കൊണ്ടു പോകുന്നത് !ഓരോന്ന് ആലോചിച്ചു കിടന്ന് അച്ഛൻ ഉറങ്ങിപ്പോയതറിഞ്ഞില്ല. ഉറക്കത്തിൽ അച്ഛന് ഒരു അരുളപ്പാടുണ്ടായി. ഇപ്പോൾ നരകം സ്വർഗ്ഗ തുല്യമാക്കിയെന്ന് !
ചില സ്വപ്നങ്ങൾ സഫലമായി തീരും എന്നു പറയുന്നത് വെറുതെയല്ല.

പള്ളിയുടെ അടുത്ത് ഒരാൾ പെട്ടെന്ന് ആക്സിഡൻ്റായിട്ട് മരിക്കാറായി കിടപ്പുണ്ടായിരുന്നു. അയാൾ ഭയങ്കര പിശുക്കനും ആർക്കും ഒരു സഹായവും ചെയ്യാത്തവനായിരുന്നു. എല്ലാം മക്കൾക്കു വേണ്ടി കാത്തു വച്ചു .എത്ര കിട്ടിയാലും തൃപ്തിവരാത്തൊരു മനുഷ്യൻ! കിരീടവും ചെങ്കോലും ധരിച്ച് ആനപ്പുറമേ റിവരുന്ന ഒരു യോദ്ധാവിനേപ്പോലെയമദേവൻ പാശവുമായി കെട്ടിവരിഞ്ഞ് അയാളെ കൊണ്ടുപോകാൻ പോത്തിൻ്റെ പുറത്തേറി വന്നു. മരിക്കാൻ കിടക്കുന്ന ആൾക്കു യമദേവനെ കാണാം മറ്റുള്ളവർക്ക് കാണാൻ സാധിച്ചിരുന്നില്ല. കൊണ്ടുപോകാനുള്ള തയ്യാറെടുപ്പ് നടത്തിക്കൊണ്ടിരിക്കയായിരുന്നു.എന്നെ കൊണ്ടു പോകരുതേ എന്ന് കേണപേക്ഷിച്ചു.യമ ദേവനുണ്ടോ കേൾക്കുന്നു.
യമദേവൻ വിചാരിച്ച പോലെ കാര്യങ്ങൾ നടത്തി അയാളെ കെട്ടി വരിഞ്ഞ് പോത്തിൻ്റെ പുറകിലിരുത്തി കൊണ്ടുപോയി.

അയാൾക്ക് പോകാൻ ഭയങ്കര മടിയും പേടിയു മായിരുന്നു. ആർക്കും ഒരു ഉപകാരവും ചെയ്യാതെ എല്ലാ കൂട്ടി ക്കൂട്ടി നാളെ എൻ്റെ മക്കൾക്ക് എന്നും പറഞ്ഞു നല്ലൊരു ഭക്ഷണം കഴിക്കാതേയും, നല്ല തുണി ഉടുക്കാതേയും ആയിരുന്നു അയളുടെ ജീവിതം . ഇരിക്കുകയാണെങ്കിൽ മുണ്ട് കഴുത്തറ്റം വരെ പൊക്കിപ്പിടിച്ചിട്ടേ ഇരിക്കാറുള്ളു.മുഷിഞ്ഞാൽ സോപ്പു ചിലവാക്കേണ്ടേ? പുറമേ നിന്നൊന്നും ഭക്ഷണം വാങ്ങി കഴിക്കാറില്ല. അങ്ങനെ കുറെ മുതൽ ഉണ്ടാക്കിക്കൂട്ടിയിരുന്നു. എല്ലാം എൻ്റെ മക്കൾക്കു വേണ്ടി. മക്കളാണെങ്കിൽ കാശിൻ്റെ അഹങ്കാരം കൊണ്ട് കുടിച്ച് കൂത്താടി നടക്കുന്നു. എന്തായാലും യമദേവൻ അതൊന്നും കേൾക്കാൻ നിന്നില്ല സമയത്തിന് അദ്ദേഹത്തിൻ്റെ കൃത്യനിർവ്വഹണം നടത്തണമല്ലോ മൃതദേഹം അവിടെ കിടത്തിയിട്ട് ആത്മാ മാവിനെ കൊണ്ടുപോയി.

സ്വർഗ്ഗവും നരകവും അടുത്തടുത്താണ്. ഒരു വഴി തന്നെ ആദ്യം നരകം പിന്നെ സ്വർഗ്ഗം ആദ്യം കണ്ട വഴിയിൽ കൂടി നടത്തി നരകത്തിലേക്കു കൊണ്ടുപോയി.

സ്വർഗ്ഗതുല്യമായ പൂങ്കാവനവും പലതരം പക്ഷികളും,
സ്വാഗതമോതി നില്ക്കുന്ന വിശാലമായ താമരപ്പൊയ്ക ! അതിൽ അപ്സര കന്യ കമാരും സഖികളും കൂടി താമരപ്പൊയ്കയിൽ നീരാടുന്ന കാഴ്ച കണ്ട് അയാൾ അന്തം വിട്ടു നിന്നു പോയി. നരകത്തിൽ ഇത്രയും സുന്ദരി മണികളോ? ഞാൻ ദേവലോകത്താ ണോ? കുലച്ചു പഴുത്തു കിടക്കുന്ന കദളീവനങ്ങൾ, മുന്തിരിത്തോട്ടങ്ങൾ പഴങ്ങൾ തിന്നാൻ വരുന്ന പലതരം കിളികളുടെ ഇമ്പ മേറുന്ന പാട്ടുകൾ ഇളം കാറ്റിൽ പരിമളം വീശി സ്വർണ്ണ വർണ്ണത്താൽ അലംകൃതമായ ചെമ്പകപ്പൂമരങ്ങൾ അതിനിടയിൽ കൂടി മുത്തുകൾ വാരി വിതറി തുള്ളിക്കളിച്ചോടുന്ന കൊച്ചരുവികൾ
ഇത് ഭൂമിയോ സ്വർഗ്ഗമോ, നരകമോ? അയാൾക്കൊരു സംശയം. ഇത് നരകം തന്നെയാണോ? അയാൾ യമ ദേവനോടു ചോദിച്ചു. എനിക്കങ്ങോട്ടു വിശ്വസിക്കാൻ പറ്റണില്ല .ഇതു നിന്നെ കാണിക്കാൻ കൊണ്ടുവന്നതാണ്. ദൂമിയിൽ സത്പ്രവർത്തികൾ ചെയ്ത, കുറേപ്പേർ ഇവിടെ വന്നിരുന്നു.അവർ വന്നിട്ട് ഇവിടെ സ്വർഗ്ഗത്തേക്കാൾ മനോഹരമാക്കിയെടുത്തതാണ് അവരുടെ അദ്ധ്യാനത്തിൻ്റെ ഫലമാണ് ഈ കാണുന്ന സൗഭാഗ്യങ്ങളൊക്കെയും.സ്വർഗ്ഗത്തിൽ ആളുകൾ നിറഞ്ഞിട്ട് ഇവിടെ കൊണ്ടു വന്നതാണവരെ ദേവേന്ദ്രൻ പോലും പേടിച്ചിരിക്കയാണ് രംഭ,തിലോത്തമ്മ, മേനകമാർ ഇങ്ങോട്ടെങ്ങും വരുമോ എന്നു പേടിച്ച്! എന്തായാലും അവരെ ഇവിടെ എടുക്കില്ല. അയാൾ കാലനോടു കെഞ്ചാൻ തുടങ്ങി. എനിക്ക് ഇവിടെ നിന്നാൽ മതി ഒരു സ്ഥലത്തും പോകേണ്ട. അയാൾ കേണപേക്ഷിച്ചു.

ഇവിടെ സത്പ്രവർത്തി ചെയ്യുന്നവർക്കു മാത്രമെ സ്ഥാനമുള്ളു. നീ ഭൂമിൽ പോയി നല്ല വസ്ത്രങ്ങൾ ധരിച്ച് നല്ല ഭക്ഷണം കഴിച്ച് നല്ല പ്രവർത്തികൾ ചെയ്ത് കഴിയുമ്പോൾ നിന്നെ ഞാനിങ്ങോട്ടു കൊണ്ടു വരാം അപ്പോഴേക്കും നിനക്കൊരു സീറ്റൊപ്പിച്ചു തരാം.

ഇപ്പോൾ നിന്നെ നിൻ്റെ മൃത ശരീരത്തിലേക്ക് ജീവൻ തിരിച്ചു വിടാം എന്നു പറഞ്ഞ് അയാളുടെ ആത്മാവിനെ മൃതശരീരത്തിലേക്കു പ്രവേശിപ്പിച്ചു. അപ്പോൾ അയാളുടെ സംസ്കാര ചടങ്ങുകൾ നടന്നുകൊണ്ടിരിക്കയായിരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ ഉണ്ട് മരിച്ചയാൾ എഴുന്നേറ്റു നടക്കുന്നു ഇവിടെ എന്തു സംഭവിച്ചു. ഒന്നും അറിയാത്ത മട്ടിൽ അയാൾ നടന്നു.

വീട്ടുകാർക്ക് അത്ഭുതമായി അപ്പൻ്റെ സ്വഭാവത്തിനു തന്നെ വളരെ വ്യത്യാസം. ദാന ധർമ്മങ്ങൾ ചെയ്യുന്നു,മോടിയായി വസ്ത്രധാരണം ചെയ്യുന്നു, നല്ല ഭക്ഷണം ഉണ്ടാക്കാൻ പറയുന്നു നരകത്തിലേക്കു പോകാനുള്ള തത്രപ്പാടിൽ എന്തൊക്കെയാണ് ചെയ്തു കൂട്ടുന്നതെന്ന് അയാൾക്കറിയില്ല. എങ്ങിനെയെങ്കിലും നരകത്തിലേക്കൊന്നു പോയി കിട്ടിയാൽ മതി എന്നുള്ള ഒറ്റ ചിന്ത മാത്രം.അപ്സര കന്യകമാർ നീന്തിത്തുടിച്ചു നടക്കുന്നത് മനസ്സിൻ നിന്നും അങ്ങോട്ട് പോണില്യ .മരിച്ച അപ്പൻ തിരിച്ചു വന്നതറിഞ്ഞ് വിവരങ്ങൾ തെരക്കാൻ പള്ളിമേടയിൽ നിന്നും അച്ഛനെത്തി. എല്ലാ കാര്യങ്ങളും അച്ഛനെ പറഞ്ഞു ധരിപ്പിച്ചു. എല്ലാം കേട്ട ശേഷം അച്ഛൻ പറഞ്ഞു ഇന്നലെ രാത്രി എനിക്കൊരു അരുളപ്പാടുണ്ടായി. നരകം സ്വർഗ്ഗത്തേക്കാൾ മെച്ചപ്പെട്ടതാക്കിയെന്ന്!.എൻ്റെ അരുളപ്പാട്‌ വെറുതെ ആയില്ല. എല്ലാവർക്കും നന്മ വരുത്തട്ടെ എന്ന് അച്ഛൻ പ്രാർത്ഥിച്ചു.

നരകത്തിലെ വിശേഷങ്ങൾ രണ്ടു പേരും കൂടി പങ്കു വച്ചു. നല്ല പ്രവർത്തി ചെയ്യാൻ മറ്റുള്ളവരെ പ്രേരിപ്പിച്ചു.

You can share this post!