നവവത്സരപതിപ്പ് 2022 പേര്/അപ്പു മുട്ടറ


കാടിറങ്ങിയാണ് അയാൾ വന്നത്. കാടിനും നാടിനുമിടയി
ൽ കൂലംകുത്തിയൊഴുകുന്ന പു
ഴയുടെ കരയിൽ അയാൾ നിന്നു.
നദിയുടെ കുറുകേ പാലമേ ഇല്ലാ
യിരുന്നു.ഒരുപാലമിടണംഎന്നയാൾക്കു തോന്നിയതുമില്ല. അയാൾ അക്കരയിലേക്കു നോ
ക്കി നാടിനെക്കണ്ടു, നാട്ടുകാരെ
കണ്ടു. നാട്ടുകാർ അടി തൊട്ടു മുടിയോളവും മുടി തൊട്ട് അടി
യോളവും തലങ്ങും വിലങ്ങും
‘ജീവിക്കു’കയായിരുന്നു.
അയാൾഅങ്ങോട്ടുനോ
ക്കി ഉച്ചത്തിൽ കൂകി. നാട്ടുകാ
ർ അയാളെക്കണ്ടു. അവർ ആദ്യ
മായിട്ടായിരുന്നു അയാളെ കാ
ണുന്നത്.
” നാരായണാ!”- അയാൾ
നീട്ടിവിളിച്ചു. നാരായണന്മാരൊന്നടങ്കംകൈകൾകൂപ്പി”നമസ്തേ !”എന്നു വിളിച്ചു പറഞ്ഞു.
” മൊഹമ്മദേ!”- അയാൾ നീ
ട്ടി വിളിച്ചു. മൊഹമ്മദുമാരൊന്നടങ്കം കൈ
കൾ ആകാശത്തിലേക്കു മലർ
ക്കെനീട്ടി ”സലാം ” എന്നുവിളിച്ചു
പറഞ്ഞു.
“ഈശോയേ!”- അയാൾനീട്ടി വിളിച്ചു. ഈശോമാരൊന്നടങ്കം
“ഹല്ലേലുയ്യാ!” എന്നു വിളിച്ചു പറഞ്ഞുകൊണ്ട് അയാൾക്കു
നേരേ കൈകൾ നീട്ടി.
അയാൾ ഒരു കാട്ടുപഴം പറിച്ചു കടിച്ചു തിന്നാൻ തുടങ്ങ
വേ നാട്ടുകാരൊന്നടങ്കം ഉച്ചത്തി
ൽ വിളിച്ചു ചോദിച്ചു: “നിൻ്റെ പേ
രെന്ത് ?” അയാൾ പറഞ്ഞു:
” അറിയില്ലാ.”

home

You can share this post!