അവൻ പ്രകൃതിയാണ്

അവൻ  പ്രകൃതിയാണ്
അവൻ  നടന്നുപോയ
വഴികൾ
ഉറുമ്പുകൾക്ക്  വിശ്വാസമായിരുന്നു.
അവന്റെ ഹൃദയരൂപങ്ങളെ
അവ അസാവഹിച്ചു.
അവൻ ചിരിച്ചത്
പ്രകൃതിയുടെ ശ്വാസമായി
കാട് ജീവന്റെ ശരീരമായി
ക്ഷോഭം കൊടുങ്കാറ്റായി
ചിരി പുതുവു തന്നെ.

പ്രാർത്ഥന പ്രഭാതമാണ്
വിഷാദം സന്ധ്യയും
ധ്യാനവും പ്രേമവും  ആകാശമാണ്
ബുദ്ധി  സുര്യനാണ്
ബുദ്ധിയിൽ നിന്ന് സൂര്യൻ വരുന്നു
സ്വപ്നം  നിലാവിനു സ്വന്തം
മറക്കുന്നവർ  ശിശുക്കളാണ്
മറവി  ശിശുവാണ്
മണ്ണിൽ മൃതരായവരുടെ
ഇരമ്പലുണ്ട്
മണ്ണ് മരണമാണ്
പച്ചപ്പുല്ലുകളും പടർപ്പുകളും
കരിങ്കല്ലുകൾക്കിടയിൽ നിന്ന്
വളരുന്നത് അതുപോലെയാണ്‌.
കരിങ്കല്ല്  ഭൂമിയിൽ
ഉറച്ചുപോയതുകൊണ്ട്
പുല്ലും കല്ലും ഒരു മൈത്രി
വെള്ളത്തിനടിയിൽനിന്ന്
മുളച്ചു പൊന്തിയ
പായൽച്ചെടികൾ
നിർന്നിമേഷരാണ്
ജലാത്മകതയിൽ
ഭൗതികജീവിതമെല്ലാം
നനച്ചും പിഴിഞ്ഞും
ദിനരാത്രങ്ങളിലലിഞ്ഞും

അവൻ നടന്നുപോയ
വഴികളിൽ
ഉറുമ്പുകൾ ഉത്സുകരായി
വഴി കാണിച്ചുകൊടുക്കുന്നവരെ
ഉറുമ്പുകൾ മറക്കാറില്ല.

*mk harikumar link

You can share this post!