കുറുപ്പദ്ദേഹം ഉറക്കെപ്പറഞ്ഞു, ?ഇരുട്ടിനെയല്ല വെളിച്ചത്തിനേയും ഭയപ്പെടണം?. രമണിയമ്മയുടെ ചായപ്പീടികയിലിരുന്ന് കുറുപ്പദ്ദേഹം പറഞ്ഞു. ചായക്കറപുരണ്ട ഗ്ലാസ്സിൽനിന്നും ചായകുടിക്കുന്നതിനിടെ കുറുപ്പദ്ദേഹം പറഞ്ഞതിൽപ്പിടിച്ച് രമണിയമ്മ ചോദിച്ചു, കുറുപ്പദ്ദേഹം മുമ്പു പറഞ്ഞതിന്റെയർത്ഥം? പുട്ടുകുറ്റിയിൽനിന്നും പുട്ട് പാത്രത്തിലേയ്ക്കിടുന്ന സമയത്തിനിടയിൽ രമണിയമ്മ അതും ശ്രദ്ധിച്ചു.
വീട്ടിൽ ചായയിടാഞ്ഞിട്ടല്ല കുറുപ്പദ്ദേഹം രമണിയമ്മയുടെ കടയിൽ അതിരാവിലേയെത്തുന്നത്? ക്ഷേത്രത്തിൽ നിർമ്മാല്യദർശനവും നടത്താം? നാട്ടിലെ വർത്തമാനങ്ങളൊക്കെയും രമണിയമ്മയുടെ വായിൽനിന്നും കേൾക്കുകയും ചെയ്യാം. കീഴാറ്റൂരെ ബി.ബി.സിയാണ് രമണിയമ്മയുടെ കട. രമണിയമ്മയുടെ ചോദ്യത്തിന് മറുപടിയായി കുറുപ്പദ്ദേഹം പറഞ്ഞു, പണ്ട് രാത്രിയിൽ പറമ്പിലോ, പുരയ്ക്കുചുറ്റുമോ എന്തെങ്കിലും അനക്കമുണ്ടായെങ്കി ? എട്ടുബാറ്ററിയുടെ എവറെഡി ടോർച്ചടിച്ചു നോക്കുകയായിരുന്നു പതിവ്? ആ ടോർച്ചിന്റെ വെളിച്ചത്തിൽ താൻ കാണാവുന്നതും കാണാത്തതുമായി ഒരുപാടു കാര്യങ്ങൾ കണ്ടു?. രമണിയമ്മോ ഇപ്പോൾ നമ്മൾ വെളിച്ചത്തിൽനിന്നുമൊക്കെ ഓടിയൊളിക്കുകയല്ലേ? രമണ്യേ.
രമണി ചോദിച്ചു ആരാ കുറുപ്പദ്ദേഹം കൂടെയുള്ള നമ്മൾ? കുറുപ്പദ്ദേഹം പറഞ്ഞു രമണിയുടെ? ഓരോ? തമാശകള് കുറുപ്പദ്ദേഹം തുടർന്നു?. നമ്മൾ എല്ലാവർക്കും സ്വന്തം ജീവൻ രക്ഷിക്കണേ? അല്ലെങ്കിൽ നമ്മുടെ പടം ഭിത്തിയിലൊട്ടുകയില്ലേ രമണിയേ?.. രക്തസാക്ഷിയാകില്ലേ?.
അവൾ പുഞ്ചിരിച്ചു? ആരാണ് രക്തസാക്ഷി എന്നവൾ ചോദിച്ചില്ല?. പറയാൻ ബുദ്ധിമുട്ടുള്ള വാക്കായതിനാലാകാം.
കുറുപ്പദ്ദേഹം പതിയെ കടയിൽനിന്നുമിറങ്ങി വീട്ടിലേയ്ക്ക് വച്ചുപിടിച്ചു? സുലേഖ ഉണർന്ന് മുഖം കഴുകുന്നതേയുള്ളു. നിങ്ങളുടെ ദർശനമൊക്കെ കഴിഞ്ഞോ? സുലു ചോദിച്ചു. നാക്കു തികട്ടിവന്നെങ്കിലും കുറുപ്പദ്ദേഹം ഒന്നും ഉരിയാടിയില്ല. സുലേഖ ചിന്തിച്ചു. എങ്ങനെ ഈ കുറുപ്പദ്ദേഹം തന്റെ കൂടെ വന്നുപെട്ടു. ഒരു രസത്തിന് പരിചയപ്പെടാൻ തോന്നിയത് ഇത്രവലിയ വിനയാകുമെന്ന് ഞാൻ കരുതിയില്ല. എന്നും ഒരു ഒറ്റയാനായിരുന്നു കുറുപ്പദ്ദേഹം ഇയാൾക്ക് ഈ ജീവിതത്തിൽ എന്തോ ലക്ഷ്യമുണ്ടെന്ന് അവൾക്ക് തോന്നിയിട്ടുണ്ട്. ലക്ഷ്യങ്ങൾ സാധിക്കുന്നതിനായി എന്തും ചെയ്യാൻ അയാൾക്ക് മടിയില്ല.
തന്റെ വീടിനോടുചേർന്നുള്ള കവലയിലെ ഹൈമാസ്റ്റ് രാത്രിയിൽ ഓഫാക്കണമെന്ന് അയാൾ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അത് അവിടെനിന്നും പൊളിച്ചുമാറ്റിയാൽ വളരെ സന്തോഷം ഈ കുഗ്രാമത്തിൽ എന്തിനിത്ര ഹൈമാസ്റ്റ്.
എന്തൊരനാവശ്യചെലവാണിത്. പോസ്റ്റുകളിലെല്ലാം ആവശ്യത്തിന് വഴിവിളക്കുകൾ ഉണ്ടല്ലോ, നമ്മൾ ആ ഹൈമാസ്റ്റിനായി എന്തെങ്കിലും ഒരു ന്യായം പറഞ്ഞാലോ അയാൾ പറയും പ്രിയോജനമാണ് പോലും ?.. പ്രിയോജനം എന്ത്? മണ്ണാങ്കട്ട. കുറുപ്പദ്ദേഹത്തിന് ഹൈമാസ്റ്റിനോട് എതിർപ്പുതോന്നാൻ വേറെ കാര്യമുണ്ട്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തന്റെ എതിർ സ്ഥാനാർത്ഥി ദിവാകരൻ നാട്ടിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനമായിരുന്നു ഈ ഹൈമാസ്റ്റ്. നാലുംകൂടുന്ന കവലയിലെ ഹൈമാസ്റ്റ് നാട്ടുകാരുടെ സ്വപ്നസാക്ഷാത്കാരമാക്കുന്നതിൽ ദിവാകരൻ വിജയിച്ചു.
വൈകുന്നേരം ക്ഷേത്രത്തിലേയ്ക്കുള്ള യാത്രയ്ക്കിടയിൽ സുലോചനയുടെ ബാല്യകാലസഖിയായ നളിനിയെകണ്ടു കുറുപ്പദ്ദേഹം.
എന്തൊക്കെയുണ്ട് വിശേഷം? നളിനി ചോദിച്ചു.
സുലുവിന് സുഖമാണോ? അവൾ ചോദിച്ചു.
കുറുപ്പദ്ദേഹം പറഞ്ഞു നിങ്ങൾ എപ്പോഴെങ്കിലും കണ്ടാർന്നോ?
നളിനി ഒന്നും മിണ്ടിയില്ല.
കുറുപ്പദ്ദേഹം തുടർന്നു. കവലയിലെ ആ കുന്ത്രാണ്ടം കാരണം രാത്രിയിൽ നേരെചൊവ്വെ ഒന്നുറങ്ങാൻപോലും പറ്റുന്നില്ല. ആകെ ഒരുതരം അലോസരം.
കുന്ത്രാണ്ടമോ എന്താത് കുറുപ്പേട്ടാ? നളിനി ചോദിച്ചു. ദിവാകരന്റെ ഒരു ലൈറ്റ്? അത് നമ്മുടെ സ്വൈര്യം കെടുത്തും നളിനീ?
എന്താ കുറുപ്പേട്ടായീ പറയുന്നത്. കുറുപ്പേട്ടാ അത് നല്ലതല്ലേ? സാമൂഹ്യവിരുദ്ധശല്യം കുറയില്ലേ? ഞാൻ ജോലിചെയ്യുന്ന കോഴിക്കോടൊക്കെ ഇത് സർവ്വസാധാരണമാണല്ലോ. അതല്ല നളിനീ? രാത്രി കയ്യും മുഖവും കഴുകിവന്ന് കിടക്കാമെന്നു വച്ചാ അപ്പം ജനലിലൂടെയും മുകളിലെ ഊട്ടയിലൂടെയും ഈ വെളിച്ചം കടന്നുവരും എന്താ ആ കുന്ത്രാണ്ടത്തിന്റെ ഒരു പവർ? നീ ഇത് കണ്ടോ? കൈയിലെ തൊലിപോയ പാട് കാട്ടി കുറുപ്പദ്ദേഹം പറഞ്ഞു. എന്താ കുറുപ്പേട്ടാ ഇത്?
നളിനീ? കഴിഞ്ഞാഴ്ച ആ കുന്ത്രാണ്ടത്തിന്റെ പ്യൂസ് ഊരാനായി ഏണിയിൽ കയറിയതാ, മുളയേണിയിൽ ചവിട്ടിതെറ്റി താഴെ വീണതാ. കുറുപ്പേട്ടൻ നല്ലവനാണോങ്കിലും നളിനി?.
അദ്ദേഹത്തിന്റെയൊപ്പം നടക്കുന്നതിൽ ആശങ്കപ്പെട്ട് തല വശങ്ങളിലേയ്ക്ക് ചലിപ്പിച്ച് തങ്ങളെ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോയെന്ന് നോക്കി. ഒപ്പം നിൽക്കുന്നതും നടക്കുന്നതും കണ്ടാൽ നാട്ടുകാർക്ക് എന്തെങ്കിലും തോന്നില്ലേ നളിനി ഓർത്തു. കുറുപ്പേട്ടൻ പറഞ്ഞു നളിനീ പണ്ടൊക്കെ ഈ എവറെഡി ടോർച്ചുകൊണ്ട് ഞാനോക്കെ എന്തോരം കള്ളരെ ഓടിച്ചിട്ടുണ്ട്. പറമ്പിന്റെ അങ്ങേയറ്റം ആറ്റിലൂടെ വലയെറിയുന്നവരെ ആ എട്ടുബാറ്ററി ടോർച്ചിന്റെ വെട്ടത്തിൽ കാണാമായിരുന്നു.
രമണിയമ്മയുടെ കടയുടെയടുത്തെത്തിയപ്പോൾ കുറുപ്പദ്ദേഹം നളിനിയെ ചായകുടിക്കാൻ ക്ഷണിച്ചു. കൂടാതെ രണ്ടു വാഴയ്ക്കാപ്പം പൊതിഞ്ഞുനൽകാനും ആവശ്യപ്പെട്ടു. രമണിയമ്മ പറഞ്ഞു കുറുപ്പദ്ദേഹം നാട്ടിലിപ്പം ആരുടെ കയ്യിലും ചില്ലറയില്ല, പണിയില്ല, രണ്ടായിരത്തിന്റെ നോട്ടേ ഉണ്ടെങ്കിലുമുള്ളൂ. അതുകൊണ്ട് വാഴയ്ക്കാ അപ്പായിട്ടില്ല ചേട്ടാ. കവലയിലവിടവിടെയായി പോസ്റ്ററുകൾ ഒട്ടിച്ചിരിക്കുന്നത് നളിനി കണ്ടു. ഉമ്മവെപ്പ് സമരത്തിനെതിരെയുള്ള പാർട്ടി പോസ്റ്ററുകളാണിത്. നളിനി കുറുപ്പേട്ടനോടു പറഞ്ഞു. കുറുപ്പേട്ടാ നാട് മാറി? മലയാളത്തിലെ പുതിയ സിനിമയൊക്കെ ചേട്ടൻ കണ്ടിട്ടില്ലേ? പെണ്ണുങ്ങളും തെറിപറയും? തിരക്കഥവരെ അവർ എഴുതും. ഇപ്പോഴവരൊക്കെ പരസ്യമായി പുകവലിയും തുടങ്ങി.
കുറുപ്പേട്ടൻ പറഞ്ഞു? ഈ പെണ്ണുങ്ങളൊക്കെ ഇനി ആണായി മാറുമോ എന്നാ എന്റെ സംശയം.
സ്ത്രീകൾക്കാ കുറുപ്പേട്ടാ ഇപ്പോൾ മുൻതൂക്കം?. സ്ത്രീകളെ നോക്കുന്നതും തൊടുന്നതും ഒക്കെ നിയമവിരുദ്ധമായ കാര്യങ്ങളായി മാറും? കുറുപ്പദ്ദേഹം. ഞാനിനി കോഴിക്കോട്ടേക്ക് താമസംമാറണോ നളിനീ? കുട്ടന്മാരെന്നൊക്കെ പറയുന്ന വിഭാഗം അവിടെ ഉണ്ടെന്നാ ഞാൻ കേട്ടിരിക്കുന്നത് ഉള്ളതാണോടീ? ഈ കുറുപ്പേട്ടന്റയൊരു കാര്യം നളിനി ചിരിച്ചു.
സംസാരിച്ച് അവർ കുറുപ്പേട്ടന്റെ വീടിനടുത്തെത്തി. സുലോ, ഇതാരാവന്നത്തെന്ന് നോക്കെടീ? കുറുപ്പേട്ടൻ പറഞ്ഞു. സുലോ ഓടിവന്ന് നളിനിയെകണ്ടു. അവൾക്ക് വളരെയധികം സന്തോഷം തോന്നി. ഞാൻ ചായയെടുക്കാമെടീ. നീ വാ? സുലോ നളിനിയെ അകത്തേക്കുകൊണ്ടുപോയി.
ഇത്രനാളായിട്ടും വിശേഷങ്ങളൊന്നുമില്ലേ സുലോ? എന്നാൽ ഒരു കുട്ടിയെ ദത്തെടുത്തുകൂടെ. അതിന് നേരേ ചൊവ്വേ ഞാൻ?. ഒന്നും പറയുന്നില്ല ഇപ്പോ ഒരു ലൈറ്റിന്റെ പിറകിലാ മടുത്തു നളിനീ?. പോകാൻനേരം നളിനി കുറുപ്പേട്ടന്റെയരികിൽ ചെന്നു. അദ്ദേഹം പറഞ്ഞു, നളിനീ പണ്ടൊക്കെ കടൽത്തീരത്ത് ഉണ്ടായിരുന്ന ഇതുപോലെയുള്ള വിളക്കുമാടങ്ങൾ കടലിലെ യാത്രികർക്ക് വഴിതെറ്റാതിരിക്കാനുള്ള മാർഗ്ഗദീപങ്ങളായിരുന്നു, അതിന് പകരം കുറെ മാലിന്യങ്ങൾ ഇതുപോലുള്ള നാലുംകൂടുന്ന കവലകളിൽ കൊണ്ടിടുകയാണ്. മോളേ നളിനീ ഇന്ന് രാത്രി കട്ടായം ഞാനീ ഹൈമാസ്റ്റ് ലൈറ്റുകളെല്ലാം അടിച്ച്തകർത്ത് ആറ്റിലെറിയുമെടീ?
കുറുപ്പേട്ടാ?
അതെങ്ങനെ?
മോളേ എന്നോടൊന്നും പറയരുത്
നളിനി ചിന്തിച്ചു. ഇതായെനിക്ക് ഇവരോടെല്ലാം പുച്ഛം. ഈ തെക്കന്മാരെല്ലാം എന്താ ഇങ്ങനെ? ഒരു മനുഷ്യൻ ഇത്രത്തോളം തരംതാഴാമോ കഷ്ടമാണ് കുറുപ്പേട്ടാ കഷ്ടം?.
അയാളെ മാത്രം പഴിക്കുന്നതെന്തിനാണ്. മാന്യനെന്ന് നടിക്കുന്നവരൊക്കെ കാട്ടുന്നതെന്താണ്?
കുറുപ്പേട്ടൻ പറഞ്ഞു മോളേ എന്നെ എന്റെ പാട്ടിന് വിടുക. എനിയ്ക്ക് ഒരു ലക്ഷ്യമേയുള്ളൂ. അത് തകർക്കണം, ഹൈമാസ്റ്റ്, ആ അനാവശ്യവെളിച്ചം അത് കല്ലടയാറ്റിൽ ഒഴുകിനടക്കട്ടെ?