സോളോ അമോറിസ് /  Sr. ഉഷാ ജോർജ്

   

  അത്യപൂർവ്വമായ കാഴ്ചയായിരുന്നു ഒരു പുലിയും സിംഹവും ഒരുമിച്ച് സന്തോഷത്തോടെ, ഉല്ലാസത്തോടെ ആ കുന്നും ചരിവുകൾ ഇറങ്ങിപ്പോകുന്നത് കാണാൻ.

   ഒരു അരുവിയുടെ തീരത്ത് എത്തിയപ്പോൾ സിംഹം പറഞ്ഞു, ഞാൻ നടന്നു നടന്നു കുഴഞ്ഞു നമുക്കിവിടെ ഒന്നിരിക്കാം.

 പുലി പറഞ്ഞു :എനിക്ക് നിന്നോട് കുറെ കാര്യങ്ങൾ പറയണം. എന്റെ സന്തോഷത്തിന്റെ രഹസ്യം.

 സിംഹം ചോദിച്ചു അതാണോ ഈ രണ്ടു ദിവസമായി നീ എന്നോട് കൂടെ നടക്കുന്നത്!.

 പക്ഷേ ഈ രണ്ടു ദിവസം കൂടെ നടന്നിട്ടും ഒന്നും പറയാത്ത കാര്യം ഇനിയെപ്പോഴാണ് പറയുന്നത്!?

 പറയാം പക്ഷേ പറഞ്ഞാൽ നീ എനിക്ക് എന്ത് തരും.

 സിംഹം പറഞ്ഞു ഞാനെന്തു തരാൻ നീ പറ പുലിപെണ്ണേ എന്നെ ഇങ്ങനെ ടെൻഷൻ അടിപ്പിക്കാതെ!

 ഓ പറയാം.

 എന്റെ വിവാഹമാണ്.

 അതെയോ നിനക്ക് വിവാഹമായോ!? ആരാണ് വരൻ?

 തൊട്ടടുത്ത് കാട്ടിലെ ആ കുരുടനെ പോലിരിക്കുന്ന പുലിയായാണോ?

 അല്ല!

 പിന്നെ ആര്,?

 എനിക്ക് ആൺ പുലികളേ വേണ്ട!!!

 പിന്നെ സിംഹത്തെ ആണോ നീ കെട്ടുന്നത്!

 പോടീ നടന്നു!!

 പുലി പറഞ്ഞു അല്ല

 സിംഹത്തിന് സംശയമായി പുലിപ്പെണ്ണ് വേറൊരു പെൺപുലിയെ കെട്ടാൻ ആയിരിക്കും ഭാവം എന്തെങ്കിലുമാവട്ടെ!? അവൾ മനസ്സിൽ ചിന്തിച്ചു.

 സിംഹം ഒന്നും മനസ്സിലാകാത്ത  മട്ടിൽ ചോദിച്ചു : ആരെയാണ്!?പിന്നെ ആ കൃഷ്ണ നദിക്കരയിൽ ഉള്ള കടുവയെ ആണോ നിനക്ക് ഇഷ്ടം!?

അല്ല. ഞാൻ എന്നെ തന്നെ വിവാഹം ചെയ്യുന്നു!!

 സിംഹം അതുകേട്ട് ഞെട്ടിത്തരിച്ചുപോയി!!

 ആ കുന്നിൻചെരുവിലെ എല്ലാ വൃക്ഷങ്ങളും അതിശക്തമായ കാറ്റിൽ ആടിയുലഞ്ഞു . നദി ഓളങ്ങളാൽ ശബ്ദമുഖരിതമായി. കാർമേഘം ഈരുണ്ടുകൂടി. എവിടെയും ഭയാനകമായ ഒരു അന്തരീക്ഷം.

 പ്രകൃതിയുടെ ഭാവം കണ്ടു സിംഹം അല്പനേരത്തേക്ക് പേടിച്ചുപോയി!.

 സിംഹം മനസ്സിലോർത്തു ഈ പെൺപുലി ഇത്രയ്ക്ക് മരമണ്ടിയോ അതോ മുഴുഭ്രാന്തോ!?

   സിംഹം ചോദിച്ചു പുലിപ്പെണ്ണേ നിനക്ക് ഓർമ്മയുണ്ടോ എന്താണ് പറയുന്നതും പ്രവർത്തിക്കുന്നതെന്നും!?

 അവൾ പറഞ്ഞു ഉത്തമ ബോധ്യം ഉണ്ട്

 എന്തു തെറ്റാണ് ഞാൻ പറഞ്ഞത്. എന്നെ തന്നെ സ്നേഹിക്കുന്നു എന്നു പറഞ്ഞതോ!?സോളോ* വിവാഹം കഴിക്കുന്നു എന്ന് പറഞ്ഞതോ?.

 എനിക്ക് ഞാൻ മാത്രം മതി. എനിക്ക് ഞാൻ തന്നെ ഭാര്യയും ഞാൻതന്നെ ഭർത്താവും.

 സിംഹത്തിനു പറയണമെന്നുണ്ടായിരുന്നു ചുമ്മാതല്ല നീ ഇങ്ങനെ ആയത്.

 സിംഹം പറഞ്ഞു പ്രകൃതിവിരുദ്ധമായ കാര്യമാണ് നീ ചെയ്യാൻ പോകുന്നത്!?

  വിവാഹം അല്ലെങ്കിൽ സ്വയംവരം എന്നതിന്റെ അർത്ഥം അറിയുമോ നിനക്ക്!?

 സൃഷ്ടികർമ്മം അവിരാമം തുടർന്നു പോകണം, അതുകൊണ്ട് പ്രകൃതി തന്നെ നമുക്ക് ഇങ്ങനെ ഒരു ആന്തരികചോദന ഉണ്ടാക്കിത്തന്നു.

 ആൺ പെൺ തമ്മിലുള്ള വൈരുദ്ധ്യം കേവലം ശാരീരികം മാത്രമാണ്. മറ്റൊരു കാര്യത്തിലും നമ്മൾ ഭിന്നരല്ല. എന്നാൽ നാം എല്ലാവരും ഈ വൈരുദ്ധ്യത്തെ വലിയൊരു സംഭവമായി കാണുന്നു. വംശം നിലനിർത്താൻ പ്രകൃതി ബോധപൂർവ്വം ഉണ്ടാക്കുന്നതാണ് വിവാഹം.

 പുലി പെണ്ണ് പറഞ്ഞു ലൈംഗികതൃഷ്ണത കേവലം ശാരീരികമായ ഒരാവശ്യം മാത്രമാണ്.

 സിംഹം അരിശത്തോടെ പറഞ്ഞു, എടീ  മണ്ടി,  വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന എല്ലാ ആണും പെണ്ണും അവരുടെ ഇണകൾക്ക് വേണ്ടി എന്ത് ചെയ്യും എന്ന് മാത്രമാണ് ചിന്തിക്കുന്നത്.

 എന്നാൽ ഇണയ്ക്കു വേണ്ടി എന്തു ചെയ്യാൻ പറ്റുമെന്ന് ചിന്തിക്കണം. ഈ ചിന്ത ഉണ്ടെങ്കിൽ നിന്നെ പോലെയുള്ള മരമണ്ടി പറയില്ല! ഞാൻ എന്നെ തന്നെ വിവാഹം കഴിക്കുമെന്ന്.

  നമുക്കെല്ലാം കഴിവുകളും കുറവുകളും ഉണ്ട്. മറ്റുള്ളവരുടെ കുറവുകൾ ശ്രദ്ധിക്കാൻ എളുപ്പമാണ്. പ്രത്യേകിച്ച് നമ്മുടെ ഈണ അല്ലെങ്കിൽ എതിർലിംഗത്തിൽ ഉള്ളവരുടെ. എന്നാൽ നീ നിന്നെ തന്നെ സ്നേഹിച്ചാൽ നിനക്ക് സന്തോഷം കിട്ടുമോ!!? നീ അപൂർണ്ണത നിറഞ്ഞവൾ ആണ്.

  പുലി പെണ്ണ് പറഞ്ഞു : സ്വയം സ്നേഹിക്കുന്നവൻ വിശാല ഹൃദയർ ആണ്.

  സിംഹം പറഞ്ഞു സമ്മതിക്കുന്നു. പക്ഷേ സ്വയം സ്നേഹിക്കുക എന്ന് പറഞ്ഞാൽ എന്നിൽ മാത്രം സന്തോഷവും സ്നേഹവും കണ്ടാസ്വദിച്ച് കഴിയുന്നതല്ല.

 പുലിപെണ്ണ് പറഞ്ഞു : നിൽക്കു!, നീ എന്നെ ഉപദേശിച്ചു നന്നാക്കാൻ പോകുവാണോ!!?

 എല്ലാവരും കല്യാണം കഴിക്കുന്നത് ഏകാന്തത അവസാനിപ്പിക്കാൻ അല്ലേ!!?

 സിംഹത്തിന് വീണ്ടും ദേഷ്യം വന്നു, ഏകാന്തത അവസാനിപ്പിക്കാൻ അല്ല വിവാഹം കഴിക്കുന്നത്!. ദാമ്പത്യജീവിതം സ്വപ്നമല്ല യാഥാർത്ഥ്യമാണ്.

 പ്രധാനമായി സ്നേഹം പ്രകടിപ്പിക്കാൻ ഉള്ളതാണ് എന്ന് തിരിച്ചറിയുക.

 നമ്മുടെ പങ്കാളിക്ക് നൽകേണ്ട അംഗീകാരവും സ്നേഹവും സ്വാഭാവികമായി പ്രകടിപ്പിക്കുക തന്നെ വേണം.

  അപരനെ ഭീരുവായി കാണുന്ന നിനക്ക് നിന്നെ തന്നെ സ്നേഹിക്കാനും കഴിയില്ല അത് ഒരു അടഞ്ഞ ഇരുമ്പു കൂട് മാത്രമാണ്.

 പുലിപ്പെണ്ണ് ചോദിച്ചു സ്വയം സ്നേഹിക്കുന്നത് ശരിയല്ല എന്നാണോ നീ പറയുന്നത്!?

 സിംഹം പറഞ്ഞു : അതേ, സ്വയം സ്നേഹിക്കുക എന്ന് പറഞ്ഞാൽ എല്ലാം എന്നിൽ തന്നെ ഉണ്ട് എന്ന വിശ്വാസമല്ല. സ്വയം അംഗീകരിച്ചാൽ, സ്നേഹിച്ചാൽ മാത്രമേ നമുക്ക് മറ്റുള്ളവരെയും സ്നേഹിക്കാനും അംഗീകരിക്കുവാനും സാധിക്കൂ.

  ഞാൻ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു പുലി പെണ്ണ് ദുഃഖത്തോടെ പറഞ്ഞു.

 സിംഹത്തിനു സങ്കടം വന്നു. സിംഹം പറഞ്ഞു നോക്കു! സ്വാതന്ത്ര്യം എന്ന് പറഞ്ഞാൽ എനിക്കിഷ്ടമുള്ളത് പോലെ ജീവിക്കുക എന്നതല്ല അർത്ഥം. ഓരോ വെക്തികൾക്കും അവരഅവരുടെ സ്വാതന്ത്ര്യത്തിന് മൂല്യങ്ങളുണ്ട്. വ്യക്തിപരമായ മൂല്യങ്ങൾ, കുടുംബപരമായ മൂല്യങ്ങൾ, സാമൂഹ്യപരമായ മൂല്യങ്ങൾ, മതപരമായ മൂല്യങ്ങൾ.

വ്യക്തിസ്വാതന്ത്ര്യത്തിന് ഒന്നും എതിരല്ല. പക്ഷേ നമ്മൾ സമൂഹത്തിൽ ജീവിക്കുമ്പോൾ സാമൂഹികമൂല്യവും കാത്തുസൂക്ഷിക്കാൻ കടപ്പെട്ടവരാണ്.

   പുലിപ്പെണ്ണ് കരച്ചിലിന്റെ വക്കോളമെത്തി.

 സിംഹം പറഞ്ഞു കരയുക കരഞ്ഞു നിന്റെ ദുഃഖം തീർക്കുക.

  പുലി പെണ്ണിന്റെ കരച്ചിൽ കണ്ടിട്ടാവാം സൂര്യൻ മേഘത്തിന്റെ മറനീക്കി പൂർണനാ യി വന്നു നിന്നു. ആദിത്യന്റെ പ്രഭകൊണ്ട് കൊന്നപ്പൂക്കൾ വെട്ടിത്തിളങ്ങി. ആ പ്രദേശമാകെ മഞ്ഞയുടെ അത്ഭുത പൂർവ്വമായ പ്രഭ പരന്നു. ഈ സുരഭില നിമിഷത്തിൽ അവളുടെ ഹൃദയം നിർമ്മലമായി മാറി.

  പുലി പെണ്ണ് പറഞ്ഞു എനിക്ക് എല്ലാറ്റിനോടും പേടിയാണ് പ്രത്യേകിച്ച് ആൺ പുലിയോട്. ഞാൻ അപ്പോഴത്തെ മാനസികാ അവസ്ഥയിൽ പറഞ്ഞുപോയതാണ്.

 സിംഹം പറഞ്ഞു സാരമില്ല നമുക്ക് വീട്ടിലേക്ക് പോകാം.

 സിംഹം വീട്ടിൽ തിരിച്ചെത്തിയ ഉടനെ അമ്മ സിംഹം ചോദിച്ചു നീ എവിടെയായിരുന്നു മകളെ?

നിന്നെ എവിടെയെല്ലാം തിരക്കി.

 അവൾ പറഞ്ഞു ഞാൻ പുലിപെണ്ണുമായി സഞ്ചാരത്തിൽ ആയിരുന്നു.

 ഓ! ആ സ്വയം കല്യാണം കഴിക്കാൻ നടക്കുന്ന ആ ഭ്രാന്തി  പുലിയോട് കൂടിയോ!!?

 നാണമില്ലേ മകളേ നിനക്ക്!!?

  അതേ അമ്മേ അവൾക്കു സോളോ വിവാഹം നടത്താൻ ആഗ്രഹം ഉണ്ടായിരുന്നു. സാരമില്ല അമ്മേ അവൾക്ക് ഇതോക്കെ പറഞ്ഞു കൊടുക്കാൻ ആരും ഇല്ല.

 അമ്മ സിംഹം സന്തോഷത്തോടെ പറഞ്ഞു മിടുക്കി മനുഷ്യന് പോലുമില്ലാത്ത ഈ ഗുണം എന്റെ മോൾക്ക് ഉള്ളതിൽ അമ്മയ്ക്ക് അതിയായ സന്തോഷമുണ്ട്.

   അച്ഛൻ സിംഹം അമ്മ സിംഹത്തോട് പറഞ്ഞു എനിക്ക് ഒരു മോഹം നിനക്ക് സമ്മതം ആണെങ്കിൽ നമുക്ക് പോളി അമോറസ് *വിവാഹം നടത്താം. അത് പറഞ്ഞു അച്ഛൻ സിംഹം കുടുക്കൂടാ ചിരിച്ചു.

  അമ്മ സിംഹത്തിന് ഒന്നും പിടി കിട്ടിയില്ല. പക്ഷേ ദേഷ്യം വന്നു. ഭർത്താവിന്റെ ചിരി കണ്ടിട്ട്.

   കുട്ടി സിംഹം ചോദിച്ചു അമ്മ  ദേഷ്യപെടുന്നത് എന്തിന്. അറിയില്ലേൽ അച്ഛനോട് ചോദിച്ചാൽ പോരെ. അമ്മ സിംഹം മകളുടെ വാക്ക് കേട്ട് അച്ഛൻ സിംഹത്തോട് ക്ഷമ ചോദിച്ചു.

    അച്ഛൻ സിംഹം പറഞ്ഞു പ്രിയതമേ ഞാൻ ഇതിന്റെ അർത്ഥം പറഞ്ഞുതരാം. പക്ഷേ ഞാൻ തമാശ പറഞ്ഞതാണ്. ദേഷ്യം പിടിക്കരുത്.

   “പോളി അമോറസ് ” മൂന്നുപേർ ഒരുമിച്ച് ദാമ്പത്യബന്ധം പങ്കിട്ടു ജീവിക്കുന്നതിന് പറയുന്ന വാക്കാണ്.

  അമ്മ സിംഹം  പറഞ്ഞു ഈ മനുഷ്യർക്ക് എന്തെല്ലാം കാര്യങ്ങൾ ഉണ്ട് ലോകത്ത് ചെയ്യാൻ. നമ്മുടെ കുട്ടികളെ കൂടെ ഈ മനുഷ്യർ ചിത്തയാക്കും.

  അച്ഛൻ സിംഹം പറഞ്ഞു അവർക്ക് ഒന്നും ചെയ്യാനില്ല. അതുകൊണ്ടല്ലേ ഇങ്ങനെ വേണ്ടാത്തതെല്ലാം ചിന്തിച്ചു കൂട്ടുന്നത്.

   മനുഷ്യന്റെ ചുറ്റും തിന്മ മാത്രമേയുള്ളൂ.

നിയമവും തിമ്മക്ക് ചുറ്റുമാണ്.

 പക്ഷെ നമ്മുടെ കുട്ടികളെ ഇതിൽ ബോധവാൻമ്മാരാക്കി പിന്തിരിപ്പിക്കണം. ഇന്ന് ഒരു പുലിപ്പെണ്ണ് നാളെ മൃഗങ്ങൾ എല്ലാം ഇങ്ങനെ തുടങ്ങിയാൽ!?

    അമ്മ സിംഹം പറഞ്ഞു നമ്മൾ ഭാഗ്യവാന്മാരാണ്. നമ്മുടെ കുട്ടി തന്നെ മറ്റുള്ളവർക്ക് വെളിച്ചം വിശട്ടെ!. നമുക്ക് എല്ലാ മൃഗങ്ങളോടും ഐക്യത്തോടെ, സ്നേഹത്തോടെ ജീവിക്കാം.

   * സോളോ വിവാഹം = ഒറ്റയ്ക്കുള്ള വിവാഹം

  സോളോ ഇറ്റാലിയൻ വാക്ക് ഒറ്റയ്ക്ക് ( alone )എന്നാണ് അർത്ഥം 

  *     പോളി അമോറിസ് = സ്നേഹത്തിന്റെ ധ്രുവങ്ങൾ 

 ഒന്നിൽ കൂടുതൽ പേർ പ്രേമിച്ചു ഒന്നിച്ചു ജീവിക്കുന്നതിന് പറയുന്ന വാക്ക്.

   

You can share this post!