സൃഷ്‌ടി

വർഷമേഘം പെയ്തിറങ്ങുന്നു –
നിൻ മൃദു മേനിയിൽ.
ഏറെ നാളായ് നീ ,
കാത്തിരുന്നൊരീ നിമിഷം.
ഇവിടെ നടനമാടീടുന്നു ,
പ്രകൃതി പുരുഷ സംഗമം…
നിൻ തനുവിൽ ഇറ്റിറ്റു –
വീഴുന്നോരോ കണികകളും,
തരളിതയാക്കീടുന്നു, നിന്നിലെ –
രതി ഭാവങ്ങളെ
തൊട്ടുണർത്തീടുന്നു…
ചുംബനങ്ങൾക്കായി
ദാഹിച്ചൊരാ നിന്നധരങ്ങൾ,
ഇന്നേറ്റം ചെമന്നുവല്ലോ….
ഒരു മൃദു കണികയാൽ പടരുന്നൂ ,
നിൻ തിരുനെറ്റിത്തടത്തിലെ സിന്ദൂരം.
മെല്ലെ മെല്ലെ വീശുന്ന മാരുതനാൽ,
അഴിഞ്ഞു വീഴുന്നു നിൻ വാർമുടിക്കെട്ടും ,
പിന്നെ ആടിയുലഞ്ഞീടുന്നൂ നിൻ ചേലയും.
ശ്രുതിലയ താളങ്ങൾ
തീർത്തിടുന്നു തരു ലതാദികൾ..
മാറുന്നു ധരിത്രീ, നിൻ രൂപം.
സാർത്ഥകമായിടുന്നു ഇവിടെല്ലാം.
നാളത്തെ പുലരിക്കായ് കാത്തിരിപ്പൂ-
ഞങ്ങൾ പ്രകൃതി ദേവീ ,
നിന്നിൽ നിന്നു വിടരുന്നൊരാ പൂമൊട്ടുകൾക്കായ് …
നിൻ ഉദരത്തിൽ നിന്നു – വിരിയുന്നൊരാ
ജീവന്റെ പുതുനാമ്പിനായ്… 💧

You can share this post!

Donate Now

For several years I have been spending much amount of time and money each month to move IMPRESSIO and other sites in good level. It is a free and ad-free literature site. No staff and no revenue. It is a passion. If it is valuable to you, please consider aiding its work with a donation. It will help me to enlarge the categories and content. You can donate monthly or anytime in any amount.

AC details :
M.k.Harikumar
Federal Bank, koothattukulam
Account number
11530100071573
Ifs FDRL0001006