നാരായണ ന:മ, നാരായണ ന:മ
നാമം ചൊല്ലാന്‍ തുണയരുളേണം
മധുവിധുരാത്രീ മധുരം നുകരാന്‍
മണിയറവാതിലടച്ചൂ പതിയേ
മഞ്ചലിനടിയില്‍ മാളം തീര്‍ത്ത്
മൂഷികരാജാവവിടെയൊളിച്ചു
ആന്തോളനമാം നവമായിക ഭാവം
മനസ്സിനുള്ളില്‍ കാവടിയാടി
ഒച്ചയനക്കം കേള്‍പ്പിക്കാതവന്‍
തലയിണയടിയില്‍ പൊത്തിലൊളിച്ചു
എന്താ സംഗതിയെന്നറിയാനായ്
തന്ത്രകുതന്ത്രച്ചിന്താ ഭാണ്ഡമഴിച്ചു
പ്രാണപരവശ പൂണ്ടിട്ടവളുടെ
ഭാവം കണ്ടവനന്തം വിട്ടു,
വെണ്മയിലലിയും ശാന്തിമുഹൂര്‍ത്തം
പുളകിതയായോ, മേനി തരിച്ചു .
മധുവിധുരാത്രീ മധുരം നുകരാന്‍
മണിയറവാതിലടച്ചു പതിയേ
മൂഷികനവനോ വാലു ചുരിട്ടി
ലീലാലാസവ ലഹരിയിലാണ്ടു
കാണ്മതിതെന്തേ ചന്തം വിഭ്രാഭരിതം
മൂഷികനവനോ മോഹാലസ്യം
മായയിലായ മൂഷികനുടനേ
ഭാവനകോരി പള്ളനിറച്ചു
എന്താണവിടെ കാട്ടുകയെന്നൊരു
ശങ്ക മനസ്സാ തുള്ളിയുറഞ്ഞു
കാമന വിടരും കാഴ്ചകള്‍ കണ്ടു.
മൂഷികനവനുടെയുള്ളം തുളളി
പെണ്ണിന്‍ ചന്തം കണ്ടുരമിച്ചവന്‍
രോഷംപൂണ്ടു ശപിച്ചൂ രതിലയം
പെണ്ണഴകിനുള്ളറ തൊട്ടു തുറന്നു
മിഴികള്‍ ചൊടിച്ചു ത്രസിച്ചൂ മെല്ലേ
കോമളനവളുടെ അഴകാം ഉടലില്‍
തരളിതമായ് വിരലോടിച്ചു
അംഗോപാംഗം പുളകിതയായവള്‍ –
ആശ്ലേഷത്താല്‍ തരളിതയായ്
ഇമകള്‍ രണ്ടും ചിമ്മിയടച്ചൂ
ചുരുളുകയായ് പുതുമണവാട്ടി
വേണ്ടാ മോനെ ഈ കാട്ടാളത്തം.
കണ്ടു മടങ്ങാന്‍ കഴിയില്ലിനിയും
അയ്യോ ശിവ ശിവ എന്താണിനിയും
കത്തുന്നുണ്ട് കരളുവരേയും
എന്തോന്നവിടെ നടക്കുവതങ്ങനെ
ചിന്തയിലാണ്ടു മയങ്ങിപ്പോയ്
കണ്ണിലിരുട്ടായ്, കേട്ടു തേന്‍മൊഴി .
പൂത്തിരിവിരിയും മധുവിധുസ്വപ്നം
കണ്ടതു മുഴുവന്‍ ചൊല്ലിയലക്കാന്‍
കഴിയില്ലന്നൊരു വാസ്തവമരുളാം
നാരായണ ന;മ, നാരായണ ന:മ
നാമം ചൊല്ലാന്‍ തുണയരുളേണം