ശബ്ദായനം

 

ഒരു മൂളല്‍ കേട്ടതാണ്

ആ മരത്തോട്

കാതുകള്‍ ചേര്‍ത്തുവെയ്ക്കാന്‍

ഇടയാക്കിയത്.

കടലിരമ്പം പോലെ

അതില്‍ നിന്നെന്തൊക്കെയോ

ഉച്ചത്തിലും ചൂളം വിളിയുമായി

കോലാഹലമുയര്‍ന്നുകൊണ്ടേയിരുന്നു.

പതുക്കെ

മുടി വകഞ്ഞുമാറ്റി

മേലോട്ടു നോക്കുമ്പോള്‍

ഇലകള്‍ കൊഴിഞ്ഞുവീഴുന്നു.

തലതാഴ്ത്തി തിരിഞ്ഞു നടക്കുമ്പോള്‍

ശിഖരങ്ങള്‍ അടര്‍ന്നു വീഴുന്നു.

നോട്ടം

ഇടത്തോട്ടും വലത്തോട്ടും

ഓടി വന്നെത്തുമ്പോള്‍
ആ മരം
അപ്രത്യക്ഷമായിരിക്കുന്നു.
—————–

You can share this post!