വൈറസ്/ഗീത രാജൻ


ദൂരങ്ങൾ പിന്നിട്ടു, ജയം
തൊട്ടെടുക്കാനുള്ള ഓട്ടമാണ് !
നെഞ്ചിനുള്ളിൽ ചുരുട്ടി വച്ചിട്ടുണ്ട്
കൈവരിക്കാനുള്ള നേട്ടങ്ങളുടെ
ചിതലരിച്ച നീണ്ട പട്ടിക !

ബന്ധങ്ങളൊക്കെയും മഞ്ഞളിച്ചു
പാഴ് മരങ്ങളായീ മാറുന്ന കാലം !
മരണഭീതിയുടെ അകലങ്ങളിൽ
പിരിച്ചെടുത്ത നൂലുകൾ
വരിഞ്ഞു മുറുകുന്നു
കുഴഞ്ഞു വീഴുന്നു
‘സ്വന്ത’മെന്ന വാക്ക് !

ഇന്നലയോളം നെഞ്ചോടു
ചേർത്തു ‘ന്റെ പ്രാണനെ ‘ യെന്നു
പുലമ്പിക്കൊണ്ടിരുന്ന നാവു
പാമ്പായീ പത്തി വിടർത്തി ചീറീ,
കൊത്തി മാറ്റുന്ന മാന്ത്രികത !
അതിർ വരമ്പുകൾ കെട്ടി പൊക്കി
പൂട്ടിയിടുന്ന ശാസനങ്ങളിൽ
പിടഞ്ഞു തീരുന്ന ജീവനുകൾ!

വാളെടുത്തു പടയൊരുക്കമാണ്
രക്ഷകരായീ അവതരിച്ചവർ!
കൊറോണയെപ്പോലും നിസാരനാക്കുന്നു
മനുഷ്യനെന്ന വൈറസ് …
കാലചക്രത്തിൽ തെളിയുന്നു വീണ്ടും
കുരിശിലേറ്റിയ നന്മയുടെ ആ നേർചിത്രം!

home page

m k onappathipp
👏

You can share this post!