കാതങ്ങളേറെ
നടന്നു കിതക്കാതെ…. പ്രണയമഹാമേരു കാണുന്നു ദൂരെയായ് !!!
കണ്ണീർതടാകമൊന്നുണ്ടതിൻ ചാരത്ത്,സ്പഷ്ടം കുളിർ കാറ്റടിക്കുന്നുലോലമായ്
നീന്തിത്തുടിക്കുവാൻ നന്നല്ല കണ്ണുനീർ അത്രമേൽ ശുദ്ധമതെങ്കിലും പാരിതിൽ
ആഞ്ഞു നടന്നാലൊരു വേളയാ ശുദ്ധ സാഗരതീരത്ത് ചെന്നു ചേരാം പിന്നെ സപ്തസ്വരങ്ങളുമാസ്വദിക്കാം
എന്നിട്ടുമെന്തേ യകതാരിലത്തരം ഊർജ്ജ സ്ഫുലിംഗങ്ങള സ്തമിപ്പൂ?
കാലമതിന്റെ കറുത്ത പക്ഷത്തിന് കാവലിരിക്കുവാൻ ചൊല്കയാവാം
എത്ര നിഗൂഢമാകൂരിരുട്ടെങ്കിലും വെള്ളി നക്ഷത്രങ്ങളുദിച്ചു നില്പൂ
- സുധീർ