
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ കവിയാണ് പാബ്ലോ നെരൂദ എന്നാണ് ഗബ്രിയേൽ ഗാർസിയ മാർക്വേസ് അദ്ദേഹത്തെ വിശേഷിപ്പിച്ചത് പ്രണയവും രാഷ്‌ട്രീയവും ഇത്ര മനോഹരമായി സമന്വയിപ്പിച്ച മറ്റൊരു കവിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു
നെരൂദയുടെ സമകാലികനായിരുന്ന ഫെഡറിക്കോ ഗാർസിയാലോർക്ക നെരൂരദയുടെ കവിതകളുടെ ആരാധകനായിരുന്നു .നെരുദയുടെ കവിതകളെ രക്തവും മണ്ണും കൊണ്ടാണ് എഴുതപ്പെട്ടത് എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്
നെരുദയുടെ കാവ്യശൈലിയെക്കുറിച്ചും സ്പാനിഷ് ഭാഷയിൽ അദ്ദേഹം വരുത്തിയ മാറ്റങ്ങളെക്കുറിച്ചും ഒക്ടാവിയാ പാസ് വിലയിരുത്തിയിട്ടുണ്ട് നെരൂദയുടെ ക വിതകൾക്ക് വായനക്കാരെ മായാജാലം പോലെ ആകർഷിക്കാൻ കഴിയുമെന്ന് അദ്ദേഹം വിശ്വസിച്ചു നെരൂദയുടെ കവിതകളിലെ തീവ്രമായ പ്രണയവും സാധാരണക്കാരോടുള്ള ഐക്യദാർഢ്യവും പ്രകൃതി സ്നേഹവുമാണ് അദ്ദേഹത്തെ വിശ്വപ്രസിദ്ധനാക്കിയത് .” “പ്രേമകവിതകളുടെ രാജകുമാരൻ ” എന്നാണ് അദ്ദേഹം പലപ്പൊഴും അറിയപ്പെട്ടിരുന്നത്
ആരേയും വശീകരിക്കുന്ന ഹൃദ്യമായ ഭാഷ തേനൂറും വാക്കുകൾ കൊണ്ട് സമ്പന്നമായിരുന്നു നെരൂദയുടെ കാവ്യപ്രപഞ്ചത്തിന് ചിലിയൻ കാടുകളുടെ മർമ്മരങ്ങളും ശീൽക്കാരങ്ങളുമുണ്ട്
ഇനി നെരൂദയുടെ കവിതകളിലെ ലഹരി മുത്തി മുത്തി കുടിക്കാം
“എന്നെ ഒറ്റയ്ക്ക് വിടൂ
ഞാനില്ലാതെ കഴിയാൻ പഠിക്കൂ ഞാൻ കണ്ണടയ്ക്കാൻ പോവുകയാണ്
നീ എന്നെ സ്നേഹിക്കുന്നുവെങ്കിൽ
എനിക്ക് അഞ്ച് കാര്യങ്ങൾ മതി അഞ്ച് പ്രിയപ്പെട്ട വേരുകൾ
അവസാനം ഇല്ലാത്ത സ്നേഹം കാണാനൊരു ശരത്കാലം
പിന്നീട് സ്നേഹ ഹേമന്തം
എനിക്ക് പ്രിയപ്പെട്ട മഴ
വന്യമായ തണുപ്പിൽ അഗ്നിയുടെ മൃദുസ്പർശം
മറ്റൊന്ന് സുന്ദരമായ ഗ്രീഷ്മം അവസാനത്തേത് നിൻറെ കണ്ണുകൾ “
നീ എന്നെ സ്നേഹിക്കുന്നു എങ്കിൽ എന്ന കവിതയിലെ വരികളാണ് നാം വായിച്ചത്
ഒരുമിച്ചു നാം സ്നേഹിച്ച കടല് നീ മണക്കണം
നാം നടന്ന പൂഴി മണ്ണിൽ നീ നടന്നു പോകണം
പ്രണയത്തിന്റെയും വിപ്ലവത്തിന്റെയും അഗ്നി ജ്വാലകൾ വാക്കുകളിൽ ആവാഹിച്ച അപൂർവ്വപ്രതിഭയാണ് നെരൂദ
“മഞ്ഞുതുള്ളികൾ മേച്ചിൽ പുറങ്ങളിലേക്ക് വീഴുമ്പോൾ കവിത ആത്മാവിലേക്ക് പെയ്തിറങ്ങുന്നു ” എന്ന ആത്മസംതൃപ്തി ചിലിയൻ കാടുകളുടെ സൗന്ദര്യ സംഗീതമല്ലാതെ മറ്റെന്താണ്
ആ വിസ്മയത്തുമ്പത്തു നിന്നും ഒഴുകി വരുന്ന മറ്റൊരു കവിത
“മറന്നതാണ് നിന്നെ ഞാൻ
പക്ഷേ കേൾക്കുന്ന പാട്ടുകളും
കാണുന്ന കാഴ്ചകളും അറിയുന്ന വിവരങ്ങളും എപ്പോഴും എന്നെ ഓർമിപ്പിച്ചു കൊണ്ടിരിക്കുന്നു ഒരിക്കലും രക്ഷപ്പെടാൻ ആവാത്ത നിൻറെ ഓർമ്മകളുടെ ചുഴിയിൽ ഞാൻ അകപ്പെട്ടിരിക്കുന്നു. “
നീ ചെന്നിറുക്കാത്ത പൂവേതുഭൂമിയിൽ നീ
ഏറ്റുവാങ്ങാത്ത നോവേതുമണ്ണിതിൽ”
അനന്തമായി നീണ്ടു നിവർന്നു അതിരുകളെ അതിക്രമിച്ചു ആകാശങ്ങളെ കീഴടക്കിക്കിടക്കുന്ന ചിലിയൻ കാടുകളുടെ വശ്യസൗന്ദര്യത്തെ കാവ്യഭാഷയിൽ തന്നെ നെരൂദ വിവരിക്കുന്നുണ്ട്

“ചിന്താമൂകനെപ്പോലെ നിൽക്കുന്ന ഒരു തീമലയ്ക്കു താഴെ ഹിമശൃംഗങ്ങളുണ്ട്. അവിടെ സരോവരം. അതിനെ തൊട്ടുരുമ്മി പ്പോകുന്നു ഏകാന്തകാന്തമായ കാട്ടുവഴി. അതിൽക്കൂടി നടന്നാൽ ചെന്നു കയറുന്നത് സുരഭിലമായ പൂങ്കാവനത്തിലാണ് വൃക്ഷച്ചില്ലയിൽ കെട്ടു പിണഞ്ഞുകിടക്കുന്ന വള്ളികൾ. മുട്ടോളം പുതയുന്ന ഉണക്കിലകളിൽകൂടി നടക്കുമ്പോൾ കാലിനടിയിൽ കാടിൻ്റെ കിന്നാരം ചവിട്ടുമ്പോൾ ശബ്‌ദത്തോടെ ഒടിഞ്ഞുപോയ ഒരു ചുള്ളിക്കമ്പ് . ചിന്താ മൂകനെപ്പോലെ നിൽക്കുന്ന ഒരു മഹാമരം. അതിനപ്പുറത്ത് അവൻ്റെ ഗോത്രവാസികൾ. അതുപോലെയുള്ള വേറെയും മാമരങ്ങൾ . തലക്കു മീതേ പറന്നു പോകുന്ന ഒരു പക്ഷി. അതിൻ്റെ ചിറകടിയുടെ ശബ്ദം. സൂര്യരശ്‌മി അരിച്ചു വരാത്ത ഇരുണ്ട മരച്ചില്ലയിൽ അതു തലയ്ക്കുമീതെ പറന്നു പോകുന്ന ഒരു പക്ഷി. അതിൻ്റെ ചിറകടിയുടെ ശബ്ദം സൂര്യ രശ്മി അരിച്ചു വരാത്ത ഇരുണ്ട മരച്ചില്ലയിൽ അതു ചേക്കേറുന്നു. വെറുമൊരു പക്ഷിയല്ല. അതിനൊരു ആത്മാവുണ്ട്. അതു പാട്ടുപാടുന്നു; ഒരു കുഴലൂത്തുകാരനെപ്പോലെ – കാട്ടിൽ മറഞ്ഞിരി ക്കുന്ന വേറൊരു പക്ഷിക്ക് എന്തോ സന്ദേശം എത്തിച്ചു കൊടുക്കുക. യാണ്. കാറ്റടിക്കുന്നു…
ചെറിയ ഒരു വാസന. ലോറൽചെടിയുടെ മണമാണെന്നു തോന്നുന്നു. അതിനെ കവച്ചുവെച്ച് വേറൊരു മണം വരുന്നു. ബോൾഡേയുടേതാണ്. സംശയമില്ല. മൂക്കിൽ തുളച്ചുകയറി ശരീരത്തിൻ്റെ ഓരോ അണുവിലും വ്യാപിക്കുന്ന ഒരു മണമാണതിൻ്റേത്… ഞാനെവിടെയെത്തി? ഇതെ ന്തൊരു ഇരുട്ട്? എനിക്ക് ഇതിനപ്പുറത്തേക്കു കടക്കാൻ കഴിയുമോ? ഇവിടെ സൈപ്രസ് മരങ്ങൾ അത്രയ്ക്ക് ഞെരുങ്ങിനിൽക്കുന്നു. ഇത് മനുഷ്യരുടെ ലോകമല്ല. ഉന്നതം, ഉദാത്തം എന്നൊക്കെ വിശേഷിപ്പി ക്കേണ്ടുന്ന ഒരു മനോഭാവം വന്ന് ശരീരത്തെ ഉയരത്തിലേക്കു പൊന്തി ക്കുന്നതുപോലെയുള്ള ഒരനുഭവം.
കാട് പൊട്ടിച്ചിരിക്കുന്നു. ഇത് പക്ഷികളുടെ രാഷ്ട്രമാണ്. ഇലകളുടെ സാമ്രാജ്യം. ഉണക്കിലകളുടെ കീഴിൽ ഒളിഞ്ഞിരുന്ന ഒരു കല്ലിൽ കാലു തട്ടി. ഹാവൂ. വല്ലാതെ വേദനിക്കുന്നു. ഒരു പാറയുടെ വിള്ളലിനോടു ചേർന്ന് ഒരു പുനം. അതിൻ്റെ മുഖത്ത് ചിലന്തി വല കെട്ടിയിരിക്കുന്നു. ഒന്നും നല്ലതു പോലെ കാണാൻ വയ്യ. എന്നാലും ചുവന്ന രോമങ്ങളുള്ള ഒരുഗ്രൻ ചിലന്തിയല്ലേ അതിലിരുന്ന് തുറിച്ചു നോക്കുന്നത്! ആ സാധനം ചെറുതൊന്നുമല്ല. അതിന് ഒരു ഞണ്ടിനോളം വലിപ്പമുണ്ട്. ഛെ! ഇതെ ന്താണ് മൂക്കിൽ വന്നു മുട്ടിയിട്ട് പോയത് – വണ്ടാണെന്നു തോന്നുന്നു. എന്തൊരു ദുർഗ്ഗന്ധം? എന്തോ അഴുക്കു വന്നു മൂക്കിൽ പറ്റിയതുപോലെ! അതു പറന്നുവന്നപ്പോൾ ഒരു പ്രകാശനാളം അടുത്തു വരുന്നതുപോലെ തോന്നി. ഒരു കൊള്ളിയാൻ മിന്നിയതുപോലെ. അതു മൂക്കിൽ വന്നു മുട്ടി. അപ്പോൾതന്നെ മറഞ്ഞു പോവുകയും ചെയ്തു. നേരെ മുമ്പോട്ടുപോവാ നാവുകയില്ല. എന്നാൽ ഒരു വശം തിരിഞ്ഞു നടക്കാം
നെരൂദഇരുപതാം
വയസ്സിൽ പുറത്തിറക്കിയ ഇരുപതു പ്രണയ കവിതകളും ഒരുവിഷാദഗീതവും എന്ന കൃതിയിലെ ഈ ആദ്യവരികളിൽ തന്നെ സ്പാനിഷ് കവിതയുടെ വായനക്കാർ ഒരു വലിയ കവിയുടെ ഉദയം കണ്ടു
“സ്ത്രീയുടെ ശരീരം വെളുത്ത കുന്നുകൾ വെളുത്ത തുടകൾ നീ കീഴടക്കി കഴിഞ്ഞ ഒരു ലോകം പോലെ കാണപ്പെടുന്നു
എൻ്റെ പരുക്കൻ കർഷക ശരീരം നിന്നിലേക്കാണ്ടിറങ്ങുന്നു
ഭൂമിയുടെ അടുത്തൊട്ടിൽ നിന്ന് ഒരു പുത്രനെ കുതി കൊള്ളിക്കുന്നു
സ്വന്തം പാർട്ടിയെപ്പറ്റി നെരൂദ എഴുതിയ വരികൾ
“ അറിയപ്പെടാത്ത മനുഷ്യരുമായി നീ എനിക്കു സാഹോദര്യം നൽകി. ജീവിച്ചിരിക്കുന്ന എല്ലാറ്റിനുമുള്ള കരുത്തു മുഴുവൻ നീ എനിക്കു നൽകി. ഒരു പുതിയ ജന്മത്തിലെന്ന പോലെ എന്റെ രാജ്യം നീ എനിക്കു തിരിച്ചു നൽകി. ഏകാകിയായ മനുഷ്യനു നൽകാത്ത സ്വാതന്ത്ര്യം നീ എനിക്കു നൽകി. എന്നിലെ കാരുണ്യവായ്പിനെ ഒരഗ്നിയെപ്പോലെ ഉദ്ദീപ്തമാക്കാൻ നീ എന്നെ പഠിപ്പിച്ചു…………….നീ എന്നെ അനശ്വരനാക്കി, എന്തെന്നാൽ, ഇനിമേൽ ഞാൻ എന്നിൽത്തന്നെ ഒടുങ്ങുന്നില്ല- ”
ലോകത്തുള്ള ഒന്നും കവിതയ്ക്ക് അന്യമല്ലെന്ന് അദ്ദേഹം തെളിയിച്ചു. അനീതിക്കെതിരെയുള്ള ശബ്ദമായിരിക്കണം കവിതയെന്നു ശാഠ്യം പിടിക്കുമ്പോഴും, അത് വെറും പ്രചാരണവസ്തുവാകരുതെന്ന നിർബന്ധം നെരൂദയ്ക്കുണ്ടായിരുന്നു.
നെരൂദ പല വ്യത്യസ്തശൈലികളിലും എഴുതിയിട്ടുണ്ട്. നെരൂദയുടെ കാവ്യങ്ങൾ കാമം നിറഞ്ഞ പ്രേമഗാനങ്ങൾ മുതൽ നവഭാവുക (surrealist) കവിതകൾ വരെയും, ചരിത്രഗാനങ്ങൾ വരെയും രാഷ്ട്രീയ പത്രികകൾ വരെയും പരന്നുകിടക്കുന്നു. നെരൂദയുടെ പ്രശസ്തമായ കാവ്യങ്ങളിൽ “സാധാരണ കാര്യങ്ങൾക്ക് ഒരു അഞ്ജലി” – പല വാല്യങ്ങളായി പ്രസിദ്ധീകരിച്ച കവിതാസമാഹാരം എന്ന കൃതി ഉൾപ്പെടുന്നു. തന്റെ രാഷ്ട്രീയ ചായ്‌വുകൾ കൊണ്ട് വളരെ വർഷങ്ങളോളം നോബൽ സമ്മാനത്തിനു പരിഗണിക്കപ്പെടാതിരുന്ന അദ്ദേഹത്തിന് 1971-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.