വിരുന്നേകാൻ അവനിനി വരില്ല….

വിരുന്നേകാൻ അവനിനി വരില്ല…..
…………….
ലോകത്തിന്റെ പാപം
തിരുരക്തത്താൽ കഴുകിക്കളയാൻ
അവനേറ്റ വേദനകൾ…
കാരിരുമ്പാണികളുടെ കൂർത്ത മൂർച്ചയിൽ കൈവള്ളയിൽ നിന്നുമൊഴുകിയ രക്തം വിലാപ്പുറം കുത്തിത്തുളച്ചപ്പോൾ ചീറ്റിയ ചുടുരക്തം ബന്ധിതമായ കാൽപാദങ്ങളിലെ ആഴത്തിലെ മുറിവിലെ രക്തം …
രക്തത്താൽ ലോകത്തിന്റെ പാപം തീർത്തവൻ ഗാഗുൽത്തായിൽ വിരുന്നായി. മനുഷ്യരാശിയുടെ കറയകന്നു…
അവൻ അപ്പവും വീഞ്ഞുമായപ്പോൾ മനുഷ്യൻ പാപമുക്തനായി ….
അവൻ കള്ളനായപ്പോൾ മനുഷ്യൻ വിശുദ്ധനായി.
അവന്റെ ശരീരം ഭക്ഷിച്ച് രക്തം കുടിച്ച് മനുഷ്യൻ അമരനായി.
അഞ്ചു തിരുമുറിവുകൾ മനുഷ്യനെ ലോകത്തിന്റെ നിറുകയിലെത്തിച്ചു.
വാനത്തിനോ ഭൂമിക്കോ അതിരുകളില്ല.
    അവന്റെ രക്തമൂറ്റി കുടിച്ച് മദിച്ച് അമരനായ മനുഷ്യൻ മദോന്മത്തനായി വീണ്ടും വീണ്ടും അവനെ വിരുന്നാക്കുമ്പോൾ ആറാമത് ഒരു മുറിവ് ആ ഹൃദയത്തെ ഭേദിച്ച് ആഴത്തിൽ രക്തമൂറ്റിയെടുക്കുന്നു. അഞ്ചു മുറിവുകൾ അവൻ ഏറ്റെടുത്തു …
   ആറാമത്തെ മുറിവ് പൊറുത്തുതരാൻ അവൻ എത്തില്ല….
അവനവനെതന്നെ ബലി തന്ന് അവന്റെ ഉത്ഥാനവും കഴിഞ്ഞു … ഇനി മൂന്നിടത്ത് വീണ് പതിനഞ്ചാമതൊരു സ്ഥലമെത്താൻ കുരിശേന്തി അവൻ വരില്ല…
 മറക്കരുത്….

You can share this post!