വാടാത്ത(തെ) പുഷ്പം

 

അകന്നുപോകുന്നു –
ണ്ടലകു കാറ്റല
തെളിഞ്ഞു നിൽക്കയാ –
യകലെ വാനിടം
ഇടയ്ക്കിടെയെന്തോ
തിളങ്ങുന്നു , കണ്ണീർ –
ക്കണങ്ങളോ മിഥ്യാ –
വലയ സൂനമോ
ഉറങ്ങിടുന്നോരെ –
ച്ചവിട്ടിപ്പോകുന്നു –
ങ്ങിടക്കേതോ വണ്ടി,
യ്ക്കറിയില്ലാ നിറം
ഇരുളിൻ മാറാപ്പിൽ –
ത്തുറുകണ്ണു മാത്രം
തെളിഞ്ഞിരിക്കുന്നു
വിഭൂതിയാലിടം
അകലെ നില്ക്കുന്നോ-
രമല ഭൂസുരർ –
ക്കറിയില്ലാ ദാഹം
വിശപ്പു മുല്ക്കടം
പൊരിഞ്ഞുകത്തിടും
ദിനങ്ങൾ താങ്ങിടും
കുനിഞ്ഞിടാത്തതാം
ശിരസ്സുകൾ നിത്യം.
     —–
jayachandran pookkarathara
കോലൊളമ്പ് പി ഒ
എടപ്പാൾ 679576
Mob- 9744283321

You can share this post!