വള്ളത്തോൾ

(ഇൻസയുടെ ആഭിമുഖ്യത്തിൽ തൃശൂർ കോസ്റ്റ്ഫോഡിൽ വച്ചു 30.6.2018 -ൽ നടത്തിയ വളളത്തോൾ അനുസ്മരണത്തിലെ അദ്ധ്യക്ഷ പ്രസംഗത്തിൽ നിന്ന് )
നന്നേ ചെറുപ്പത്തിൽ തന്നെ വള്ളത്തോൾ കവിത ആസ്വദിക്കാൻ അവസരമുണ്ടായിട്ടുണ്ട്‌. വള്ളത്തോൾ കവിത ഞാൻ പരിചയപ്പെട്ടത്‌ എന്റെ അയൽക്കാരനായിരുന്ന ടാറ്റാപുരം സുകുമാരൻ വഴിയാണ്‌. സംസ്കൃതവും സാഹിത്യവും  നന്നായി പരിചയമുള്ള ഒരു കുടുംബത്തില അംഗമാണ്‌ വി.വി.കെ.വാലത്ത്‌ എന്ന പ്രശസ്ത സാഹിത്യകാരൻ. അദ്ദേഹമെഴുതിയ ‘ഇടിമുഴക്കം’ കേൾക്കാത്തവരും കൊച്ചി രാജ്യത്തിലെ ‘സ്ഥലനാമങ്ങൾ’ കണ്ടു പരിചയപ്പെടാത്തവരും സാഹിത്യകാരന്മാരിൽ അധികമുണ്ടാവില്ല.   അദ്ദേഹത്തിന്റെ സഹോദരി ടാറ്റാ പുരത്തിന്റെ അമ്മ ജാനകി, സന്ധ്യവേളയിൽ നിലവിളക്കിനു മുമ്പിൽ ഭക്തി പുരസ്സരം ശബരി സ്തുതി വരികൾ ഉറക്കെ ചൊല്ലുന്നത്‌ കേൾക്കാൻ ഭാഗ്യമുണ്ടായി. 
 ശ്രീ ശബരിമലയ്ക്കുമേൽ മേവുന്ന 
  കേശവശിവപ്രേമവിപാകമേ
 ഹാ, ശരണമിയ്യേഴകൾക്കയ്യപ്പാ,
                                                                               പാശമോചനം നിൻപദമൊന്നു താൻ!
കേരളത്തിന്റെ സാംസ്ക്കാരിക – സാഹിത്യ ചൈതന്യമാണ്‌ കവിത്രയം. തിളങ്ങുന്ന പട്ടുനൂൽ കൊണ്ട്‌ തുന്നിയുണ്ടാക്കിയ കുട്ടി കുപ്പായം. ആദ്യം ജനിച്ചതും ആദ്യം മരിച്ചതും ആശാൻ. 1873-ൽ. പിന്നീട്‌ ഉളളൂർ 1877, അവസാനം വള്ളത്തോൾ 1878, ആശാൻ അകാലചരമം അടഞ്ഞത്‌ 1924-ൽ.
 (കേരളസാഹിത്യചരിത്രം കൂടി എഴുതി തീർത്തശേഷമാണു ഉള്ളൂരിന്റെ മരണം). 1949-ൽ, (തിരുകൊച്ചി സംയോജനത്തിനടുത്ത്‌). സ്വാതന്ത്ര്യപ്രാപ്തി 1947, (റിപ്ലബ്ലിക്കൻ ഭരണഘടന 1950) കേരളസംസ്ഥാനരൂപികരണം (1956) എന്നി ചരിത്രസംഭവങ്ങൾക്കു ശേഷമാണ്‌ വളളത്തോൾ എന്നന്നേക്കുമായി കണ്ണടച്ചതു.
കവിത്രയങ്ങൾ ഉള്ളൂരിനെയും ആശാനെയും ഇന്ത്യൻ സോസൈറ്റി ഓഫ്‌ ഓഥേഴ്സിന്റെ കേരളഘടകം ആത്മാർത്ഥതയോടെ ആദരിച്ചു. ഉള്ളൂരിന്റേത്‌ ചങ്ങമ്പുഴ പാർക്കിലും ആശാന്റേത്‌ ശ്രീനാരായണഗുരുവിനോടൊത്തുള്ള ഒരു നല്ല കാലം ചെലവഴിച്ച ആലുവ അദ്വൈതാശ്രമത്തിലും.
അധികംതാമസിയാതെ തന്നെ വളളത്തോളിനെയും ആദരിക്കണമെന്ന ആഗ്രഹമുണ്ടായി.  മനസ്സിലുദിച്ച ഒരു ആഗ്രഹം അതിനൊരു തടസ്സമായി. തൃശൂരിലായിരിക്കണം ആ ആഘോഷമെന്ന്‌ ചിന്തിച്ചു പോയി. അവിടെയാണല്ലോ 1905-ൽ വള്ളത്തോൾ സ്ഥിരതാമസം തുടങ്ങിയത്‌. പ്രധാന പ്രവർത്തനരംഗം അതിനുശേഷം തൃശൂരായി. തൃശൂരിനടുത്താണ്‌ ഇന്ന്‌ വിശ്വപ്രസിദ്ധമായ കലാമണ്ഢലം സ്ഥാപിതമായത്‌. 1955-ൽ കലാമണ്ഡലം അതിന്റെ രജതജൂബിലി ആഘോഷിച്ചു, കലാമണ്ഡലത്തിലെ നടന വിദഗ്ധൻമാരുമൊത്ത്‌ വളളത്തോൾ ലോകപര്യടനം നടത്തിയിരുന്നു. അതിന്റെ രജതജൂബിലിയിൽ തിളങ്ങി നിന്നത്‌ അറിവുള്ള ഇന്ത്യൻ പ്രധാനമന്ത്രി പണ്ഡിറ്റ്‌ ജവഹർലാൽ നെഹ്‌റുവാണ്‌. കലയെയും സാഹിത്യത്തെയും സ്നേഹിച്ച വിജ്ഞാനിയായ പ്രധാനമന്ത്രി.  അന്ന്‌ അദ്ദേഹം കലയുടെ മണ്ഡലത്തിന്‌ സഹായമായി നൽകിയത്‌ 50000-രൂപ ഇന്നത്തെ കണക്കിൽ കുറഞ്ഞത്‌ 50 കോടി. കലയുടെ പ്രധാന പ്രവർത്തന രംഗമായിരുന്നു തൃശൂർ. അനവധി പ്രസിദ്ധീകരണങ്ങൾ അവിടെ നിന്നും പുറപ്പെട്ടിരുന്നു. ശ്രീനാരായണഗുരുദേവന്റെ അനുഗ്രഹത്തോടെ ആരംഭിച്ച ചിന്താമണി പ്രസ്സും അതിൽപെടുന്നു. അതിന്റെ ഇന്നത്തെ അധിപൻ ഡോ.സിദ്ധൻപളളത്താണ്‌.
കലാമണ്ഡലം സ്ഥാപിക്കാൻ കവിയെ സഹായിച്ചതു മണക്കുളം മുകുന്ദരാജാണ്‌. എം മുകുന്ദരാജ എന്നു പ്രസിദ്ധനായ കുന്നംകുളത്തുകാരനാണ്‌. ആ കുടുംബത്തിൽ പിറന്നവരാണ്‌ കമ്മ്യുണിസ്റ്റ്‌ സാഹിത്യത്തിലെ പ്രസിദ്ധനായ സി.ഉണ്ണിരാജയും അതിലെ സാഹിത്യ അഭിരുചിയുള്ള ജസ്റ്റിസ്‌ സി.എസ്‌.രാജനും. ഇത്തരം ഒരു സാംസ്ക്കാരിക മേന്മയുളള തൃശൂർ തന്നെയാണ്‌ മഹാകവിയെ ആദരിക്കാൻ പറ്റിയ വേദി. എറണാകുളത്തും പരിസരങ്ങളിലും സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നതു പോലെ തൃശൂരിലും അതി ഗംഭീരമായ ഒരു പരിപാടി ഒരുക്കുന്നത്‌. ഫലത്തിൽ മഹാകവി വളളത്തോളിനെ ആദരിക്കൽ പരിപാടി നീണ്ടുപോയി. ആ സന്ദർഭത്തിലാണ്‌ ആകസ്മികമായെങ്കിലും ഒരു ഭാഗ്യം സിദ്ധിച്ചതു. വളളത്തോളിന്റെ ചെറുമകനെ, രവിന്ദ്രനാഥ്‌ വളളത്തോൾ (ഗോവിന്ദകുറുപ്പിന്റെ മകൻ)  കാണാൻ ഇടയായത്‌.   ആത്മവിശ്വാസം പകർന്നു തന്നതായിരുന്നു ആ വിനയധന്യന്റെ സാമീപ്യവും സാന്നിദ്ധ്യവും. അങ്ങനെയാണ്‌ തൃശൂരിൽ വച്ചു തന്നെ വള്ളത്തോളിനെ ആദരിക്കാൻ തീരുമാനിച്ചതു. അതിനു വേണ്ടി ദ്രുതഗതിയിലുള്ള പരിശ്രമങ്ങൾ നടത്തി. ഈ സമ്മേളനത്തിൽ വള്ളത്തോളിനെപ്പറ്റി എന്തെങ്കിലും പറയാൻ കഴിയുന്നത്‌ വലിയ ഭാഗ്യം തന്നെയാണ്‌.
   വള്ളത്തോൾ സാഹിത്യ വിജ്ഞാനത്തിൽ പരിമിത വിഭവനായ ഒരാൾക്ക്‌ ആ പ്രവർത്തനത്തോട്‌ നീതി പുലർത്താൻ കഴിയില്ല. അപ്പോഴും  വള്ളത്തോൾഅനുസ്മരണത്തിൽ സാന്നിദ്ധ്യമുണ്ടാവുന്നത്‌ ഒരു വരദാനമായി കരുതി.ആത്മരക്ഷാർത്ഥമായി ആണെങ്കിൽ പോലും അദ്ധ്യക്ഷ പ്രസംഗം അഞ്ചുമിനുട്ടിൽ ഒതുക്കാം എന്ന്‌ ഞാൻ വ്യക്തമാക്കി.  പതിഞ്ചു മിനിട്ടെങ്കിലും  വേണംഎന്ന്‌ സെക്രട്ടറിജനറൽഡോ.ടി.പി.ശങ്കരൻകുട്ടിനായർ കൽപ്പിച്ചു.ഇൻസയെസദസ്സിനു പരിചയപ്പെടുത്തുന്നത്‌ നന്നായിരിക്കും എന്ന്‌ ഒരു നല്ല നിർദേശവുമുണ്ടായി. ണല്ലോരു പ്രശ്ന പരിഹാരമായി ഞാനതിനെ കണ്ടു. കഴിവിനൊത്തു പ്രവർത്തിക്കുന്നതിനാലാണ്‌ വിജയമെന്ന്‌ ചിന്തകർ പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ചർച്ചിലിന്റെ മന്ത്രിസഭയിൽ പെട്ട ജോൺ ബട്ട്ലർ രാഷ്ട്രിയത്തെ  നിർവചിച്ചിരിക്കുന്നത്‌. സാ മ്യമായതിനെ കണ്ടെത്തുന്ന കളയാണ്‌.വള്ളത്തോൾ മഹാകവി ഏറെ ആദരിച്ച കവിയാണ്‌ സംസ്കൃത സാഹിത്യത്തിലെ ‘ശ്രീകൃഷ്ണവിലാസം’ രചിച്ച പ്രശസ്ത കവി സുകുമാരൻ. ആ കവിയെ വളളത്തോൾ ഓർത്തിട്ടുണ്ട്‌ വളളത്തോൾ കത്തുകൾ.
വള്ളത്തോൾ കവിതയെക്കുറിച്ച്‌ ചില അനുഭവങ്ങളുമുണ്ട്‌. അവ കുറിക്കുവാൻ കൂടി ഈ അവസരം ഉപയോഗിക്കാം എന്ന അത്യാഗ്രഹം മനസ്സിലുദിച്ചു.
നന്നേ ചെറുപ്പത്തിൽ തന്നെ വള്ളത്തോൾ കവിത ആസ്വദിക്കാൻ അവസരമുണ്ടായിട്ടുണ്ട്‌. വള്ളത്തോൾ കവിത ഞാൻ പരിചയപ്പെട്ടത്‌ എന്റെ അയൽക്കാരനായിരുന്ന ടാറ്റാപുരം സുകുമാരൻ വഴിയാണ്‌. സംസ്കൃതവും സാഹിത്യവും  നന്നായി പരിചയമുള്ള ഒരു കുടുംബത്തില അംഗമാണ്‌ വി.വി.കെ.വാലത്ത്‌ എന്ന പ്രശസ്ത സാഹിത്യകാരൻ. അദ്ദേഹമെഴുതിയ ‘ഇടിമുഴക്കം’ കേൾക്കാത്തവരും കൊച്ചി രാജ്യത്തിലെ ‘സ്ഥലനാമങ്ങൾ’ കണ്ടു പരിചയപ്പെടാത്തവരും സാഹിത്യകാരന്മാരിൽ അധികമുണ്ടാവില്ല.   അദ്ദേഹത്തിന്റെ സഹോദരി ടാറ്റാ പുരത്തിന്റെ അമ്മ ജാനകി, സന്ധ്യവേളയിൽ നിലവിളക്കിനു മുമ്പിൽ ഭക്തി പുരസ്സരം ശബരി സ്തുതി വരികൾ ഉറക്കെ ചൊല്ലുന്നത്‌ കേൾക്കാൻ ഭാഗ്യമുണ്ടായി.
 ശ്രീ ശബരിമലയ്ക്കുമേൽ മേവുന്ന
  കേശവശിവപ്രേമവിപാകമേ
 ഹാ, ശരണമിയ്യേഴകൾക്കയ്യപ്പാ,
പാശമോചനം നിൻപദമൊന്നു താൻ!
വള്ളത്തോളിന്റെ ഭക്തിരസം നിലനിർത്തുന്ന കവിതയിലും സാഹിത്യഭംഗി നിറഞ്ഞിരിക്കുന്നു. ‘കേശവാ ശിവപ്രേമവിപാകമേ’ എന്ന വിശേഷണം സാധാരണമല്ല.പാശമോചനം (കയറിൽ നിന്നുള്ള രക്ഷ) നൽകണമെന്ന പ്രാർത്ഥന ഒട്ടേറെ ചരിത്രവുമുണ്ട്‌. ഐഹിക സുഖങ്ങളുടെ ആശിക്കുന്ന മനുഷ്യ സമുഹത്തിന്‌ പാശമോചന കയറു കൊണ്ടുള്ള രക്ഷ തരണമെന്നാണ്‌ പ്രാർത്ഥന. ഇത്ര മനോഹരമായൊരു ശബരി ശാസ്താവിന്റെ സ്തുതി ഞാനിതു വരെ വായിച്ചിട്ടില്ല.
ശ്രീ ശബരിമല അയ്യപ്പൻ ഇപ്പോൾ ഭജിക്കുന്നത്‌ ആയിരങ്ങളല്ല കോടി ഭക്തജനങ്ങളാണ.​‍്‌   കേരളത്തിൽ ഒതുങ്ങുന്നതല്ല ആ സംഘം . കേരളം , തമിഴ്‌നാട്‌, ആന്ധ്ര, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നും ഭക്തജനപ്രവാഹം ഉണ്ടായികൊണ്ടിരിക്കുന്നു.  മണ്ഡല കാലത്തിനു പുറമെയും വൃതം നോക്കാതെ ഇപ്പോൾ ശബരി ശരണം വിളിക്കുന്നു. പമ്പ, ശരം കുത്തിയാൽ, കരിമല നടന്നു ചെല്ലുന്നു. ശബരിഗിരിനാഥനെ പറ്റി മനോഹരമായ പ്രാർത്ഥനാ ഗാനങ്ങൾ ഉണ്ട്‌. ശബരിഗിരിനാഥനെയും ഓർത്തു കൊണ്ട്‌ പമ്പ കുളിച്ചു കയറി കൈകൂപ്പി നിൽക്കുന്ന കസ്തുരി മലയിൽ പുണ്യദർശനം നടത്തുന്ന ഈശ്വര വിശ്വാസി അല്ല വയലാർ. അതിമനോഹരമായ കവിതാസംഗീതം സംഭാവന ചെയ്തിട്ടുണ്ട്‌. “ശബരിഗിരിനാഥാ സ്വാമി ശരണമയ്യപ്പാ” ഉള്ളിൽ തട്ടി പാടാത്ത അയ്യപ്പൻമാർ അധികമുണ്ടാവില്ല.
വിപ്ലവകാരിയായ തൊഴിലാളി നേതാവ്‌ ആർ.സുഗതൻ ശബരിമല അയ്യപ്പനോട്‌ പ്രത്യേകമായ ഒരു അഭ്യർത്ഥന നടത്തിയിട്ടുണ്ട്‌.
കരിഞ്ചന്തക്കാരനും, ശരണമന്റയ്യപ്പാ
കരിമലകയറാൻ വരുന്നുണ്ടെന്റെയ്യപ്പാ
കരിമലകയറ്റം  കഠിനമന്റെയ്യപ്പാ
കെട്ടോടെ തട്ടണം ശരണമന്റയ്യപ്പാ
വിപ്ലവത്തിന്റെ കടുത്ത ഭാഷയിലാണ്‌ ആ പദ്യം.  പിന്നീടാണ്‌  ‘വന്ദിപ്പിൻ മാതാവിനെ’ ദേശഭക്തിഗാനം ആസ്വദിക്കാൻ ഇടയായത്‌.  മാത്യരാജ്യസ്നേഹം നിറഞ്ഞു നിൽക്കുന്ന കവിതകൾ വളരെയേറെ ഇല്ല. ജനഗണമന പാടുന്നതിനെപറ്റിയും തർക്കം. ഭാരതപാരമ്പര്യം സ്വന്തം. രാജ്യത്തോട്‌ അദമ്യഭക്തി പ്രകടിപ്പിക്കുന്ന ഒന്നാണ്‌ സംസ്കൃതത്തിലെ ചൊല്ല്‌:
‘ജനനീജന്മഭൂമി ഇച്ഛാ
സ്വർഗ്ഗാദപി ഗരിഷ്യാമി
‘ജനഗണമന’ വിധിന്യായം പ്രസ്താവിക്കുമ്പോൾ ചീഫ്‌ ജസ്റ്റിസ്‌ മളീമഠും ജസ്റ്റിസ്‌ സുകുമാരനും അടങ്ങിയ  ഡിവിഷൻ ബഞ്ച്‌ പ്രകടിപ്പിച്ച വികാരം  വേറിട്ടു നിൽക്കുന്നു.  സ്നേഹം മാത്രമല്ല ഒരു രാജ്യവിവരണം കൂടി ഉൾകൊണ്ടിട്ടുണ്ട്‌ ഈ വരികളിൽ.
വന്ദിപ്പിൻമാതാവിനെ. വന്ദിപ്പിൻമാതാവിനെ
വന്ദിപ്പിൻ വരണ്യയെ, വന്ദിപ്പിൻ വരദയെ .
‘വരണ്യയും’ ‘വരദയും’ സംസ്കൃത പദങ്ങൾ.
മരങ്ങൾ തൻ മഹാ ശക്തി എന്ന പദ്യത്തിലും ഉൾകൊളളുന്നു. ആലോചിച്ച്‌ ആസ്വാദിക്കാം. മറ്റൊരു വരിയാണ്‌ ചരിത്ര പ്രാധാന്യമുള്ള ഒന്ന്‌.
സഹ്യനിൽ ‘തല വെച്ച്‌ ഉറങ്ങാൻ’ പച്ചവിരിപ്പിലുടെ  പരിസ്ഥിതി വാദികൾ ശ്രമിക്കും. അവരെ വികസന വിരോധികൾ എന്ന്‌ ആക്ഷേപിക്കുന്നവർ ഇപ്പോഴും ഉണ്ട്‌.  ഒരു പച്ച വിരിപ്പിനോട്‌ സമമായ കവിതാ പ്രയോഗമാണ്‌ ഇംഗ്ലീഷ്‌ കവി ക്പ്പറിന്റേത്‌.
‘പച്ചയാം വിരിപ്പിട്ട’ എന്നതിന്‌ സമാനമായ ഒരു പദം ആ ഇംഗ്ലീഷ്‌ കവി ഉപയോഗിച്ചിട്ടുണ്ട്‌.  ഉരുൾപൊട്ടലുണ്ടാകുന്ന ശബ്ദത്തിലും മഴവെള്ള പാച്ചിലിലും പെട്ടുപോയ സഹ്യൻ ഇന്നു കണ്ണീർ കയത്തിലാണുള്ളത്‌. ഗാഡ്കിൽ വിശദമായും വിശാല മനസ്സോടുകൂടിയും എഴുതിയ റിപ്പോർട്ട്‌ സഹ്യനെകുറിച്ചാണ.​‍്‌ അതിന്റെ തീരത്തുനിന്നാണ്‌ പ്രകൃതി സ്നേഹം പുറത്തുവന്നത്‌.
കേരളത്തിന്റെ ഭൂമിശാസ്ത്രം കവിതയിൽ നിന്ന്‌ മനസ്സിലാക്കാം. വടക്കേ അറ്റം ഗോകർണ്ണം, തെക്കേ അറ്റം മുന്ന്‌ സമുദ്രം കൂട്ടിമുട്ടിയ കന്യാകുമാരി. കുമാരി എന്ന ഓമനപ്പേരിലാണ്‌ വള്ളത്തോൾ വിശേഷിപ്പിച്ചതു. ഗോകർണ്ണത്തിലിന്ന്‌ വിശ്വപ്രസിദ്ധമായ ക്ഷേത്രങ്ങൾ ഉണ്ട്‌. മുമ്പത്തെ കേന്ദ്രമന്ത്രിയായിരുന്ന ജനാർദ്ദനൻ പൂജാരി ആ പ്രസ്ഥാനത്തിന്റെ സ്ഥാപകനും ഭരണകർത്താവും. അവിടെ നിന്നും മത്സ്യം വിൽക്കാനായി പോയ വർത്തക പ്രമാണിയാണ്‌ ശ്രീനാരായണനെ കണ്ടു മുട്ടിയത്‌. ഈ ഭക്തനാണ്‌ ഗോകർണ്ണം ക്ഷേത്രനിർമ്മാണത്തിന്‌ സഹായിച്ചതു.
 കേരളമാതാവിന്റെ പാദങ്ങളിൽ വെള്ളി ചിലമ്പുകൾ അണിയിച്ച്‌ വന്നു എന്നതാണ്‌ കവിതയിൽ കാണുന്നത്‌.
ഗുരുർ ബ്രഹ്മാ ഗുരോർ വിഷ്ണു
ഗുരുദ്ദേവോ മഹേശ്വരാ
ഗുരു സാക്ഷാൽ പരബ്രഹ്മം
തസ്മൈ ശ്രീ ഗുരവേ നമ:
അതി നികൃഷ്ടമായ പ്രവർത്തികളിൽ ഏർപ്പെട്ട ഒരാളെ ‘ഗുരുത്വം കെട്ടവൻ’ എന്നാണ്‌ പരാമർശിക്കുന്നത്‌. മലയാളിയുടെ ഗ്രാമഭാഷയിൽ കുരുത്തം കെട്ടവൻ എന്നും പറയുന്നു. ഗുരുവിനെ സ്നേഹിക്കുന്നവനെ സ്നേഹിക്കാത്ത സംസ്കൃത മനസുകൾ ഉണ്ടാവില്ല .
‘ലോകമേ തറവാട്‌’ എന്നാരംഭിക്കുന്ന കവിത  അവസാനിക്കുന്നത്‌ ഗുരുനാഥൻ എന്ന വചനത്തോടെയാണ്‌.ഗാന്ധിജിഎന്ന ഗുരുനാഥനെയാണ്‌ ഇവിടെ അനുസ്മരിക്കുന്നത്‌. ദൈവത്തിന്റെ ഏറ്റവും ഇഷ്ടപെട്ട ഗുണങ്ങളുടെ വിളനിലമായ ത്യാഗം, ഉയർച്ചയായി വിചാരിക്കുന്ന മഹാത്മാഗാന്ധി.
 താഴ്മയെ ഇഷ്ടപ്പെടുന്ന ഭരണാധികാരികൾ ഇപ്പോഴുമുണ്ടോ എന്ന്‌ സംശയമാണ്‌. അപ്പോഴും താഴ്മ വിശേഷഗുണമായി കണക്കാക്കുന്നു. താഴ്മയെ അത്ര തന്നെ വിശദീകരിക്കുന്നു,  വിശാലമായ ആശയത്തെ ഇംഗ്ലണ്ടിലെ ലേബർ പാർട്ടി നേതാവായ ആറ്റ്ലി അദ്ദേഹത്തെ വിനയസമ്പന്നൻ എന്ന്‌ ആരോ ഒരാൾ  പ്രസ്താവിച്ചപ്പോൾ പറഞ്ഞത്‌ ആറ്റ്ലിക്ക്‌ വിനായന്വിതനാണ്‌. വിനയനാകുവാനുള്ളത്‌ ആറ്റ്ലക്‌ ഇവിടെ പ്രവർത്തിയിലുള്ളത്‌
പുല്ലും പാഴ്ചെടികളുമൊക്കെ തന്റെ കുടുംബക്കാർ എന്നു വള്ളത്തോൾ ഗുരനാഥനെ പ്രകീർത്തിക്കുന്നു. ‘വസുധൈവ കുടുംബകം’ എന്ന്‌ ചിന്തിക്കുന്ന വലിയവിഭാഗംഇപ്പോഴുമുണ്ട്‌.
വളളത്തോളുമായിബന്ധം അവകാശപ്പെടാവുന്നതാണ്‌ കൊച്ചിയിലുള്ളവർ. പൂക്കാട്ടുപടി ജംഗ്ഷനിൽ, ജഡ്ജി മുക്കിനോടടുത്തു (ആൾതാമസം അധികമുണ്ടാവാതിരുന്ന പഴയ കാലത്തു ചുവന്നകല്ലിൻ പ്രദേശം ഇഷ്ടപ്പെട്ട ഐ.സി.എസ്സ്കാരൻ ജഡ്ജി രാമൻ നായർ അവിടെയൊരു പറമ്പ്‌ വാങ്ങി അതിലൊരു പുതിയ വീടും തീർത്തു താമസമായതു കൊണ്ടാണ്‌ ആ നാൽ കവലയ്ക്ക്‌ അങ്ങിനെയൊരു പേരുണ്ടായത്‌) ഒരു കാലത്തു വളളത്തോൾ പടിയുണ്ടായിരുന്നത്‌ ഇപ്പോൾ വളളത്തോൾ ജംഗ്ഷനെന്നാണ്‌ അറിയപ്പെടുന്നത്‌. തൃശൂരിൽ വളളത്തോൾ നഗറും മറ്റും ഇപ്പോൾ ‘സ്മാർട്ട്‌ സിറ്റിയിൽ’, ഒരു വള്ളത്തോൾ ജംഗ്ഷനുമുണ്ട്‌. മകൻ ബാലചന്ദ്രനോടൊപ്പം കുറെക്കാലം മഹാകവി താമസിച്ചിരുന്നത്‌ കാരിക്കാമുറിയിലെ ജി.ശങ്കരക്കുറുപ്പിന്റെ  വീടിനടുത്താണ്‌. പിന്നീട്‌ സ്വന്തം സ്ഥലം വാങ്ങി തൃക്കാക്കരയിലേയ്ക്ക്‌ താമസം മാറ്റി, ജഡ്ജിമുക്കിനടുത്ത്‌.
കൊച്ചിയിൽ താമസിച്ചതുകൊണ്ടു കൂടിയാവണം സ്ഥാനത്യാഗം ചെയ്ത കൊച്ചി രാജാവിന്റെ മഹിമയെപ്പറ്റി കവിതയെഴുതിയത്‌.
‘വായിക്കുമാറായി …… പാരകെ നൽതണൽ’ അണച്ച മഹാപത്രം ഇ.രാജമൗലി എന്ന വിശേഷണമാണ്‌ രാജർഷിക്ക്‌ ലഭിച്ചതു. വളളത്തോളിന്റെ ജീവചരിത്രം വായിക്കാനുതകുന്ന രണ്ടു പുസ്തകങ്ങളുണ്ട്‌. (വളളത്തോൾ കൃതികൾ, വള്ളത്തോൾസ്മരണ) വള്ളത്തോൾ കത്തുകൾ പ്രസിദ്ധീകരിക്കപ്പെട്ട ഒരു സമാഹാരമാണ്‌.
വിശേഷങ്ങളൊക്കെ വിശദമായി പ്രതിഫലിക്കുന്നതാണ്‌ ആ കത്തുകൾ. അതിൽ ഉൾപ്പെടാത്ത കത്തുകളുമുണ്ട്‌. അതിൽ ഒരെണ്ണം ഞാൻ കൈകാര്യം ചെയ്ത ഒരു ഹൈക്കോടതി വ്യവഹാരത്തിലാണ്‌ കണ്ടത്‌. വള്ളത്തോൾ നിലമ്പൂർ തമ്പുരാണ്‌ എഴുതിയത്‌. മനോരമ മാമ്മൻ മാപ്പിള ആവശ്യപ്പെട്ടതനുസരിച്ച്‌ എഴുതിയതാണ്‌ അത്‌. ആ കത്തെഴുതുമ്പോൾ അതു മൂലം ഒരു കാർഷിക വിപ്ലവം  തന്നെ മലബാറിൽ ഉണ്ടാകുമെന്ന്‌ മഹാകവി ഓർത്തിരിക്കാനിടയില്ല. അദ്ധ്വാനശീലരായ മദ്ധ്യ തിരുവിതാംകൂർ കർഷകനായ  ഒരു സംഘം  സുഹൃത്തുക്കൾക്കു വേണ്ടി  വള്ളത്തോൾ നിലമ്പൂർ രാജാവിന്‌ എഴുതിയതാണ്‌ ആ കത്ത്‌. സാഹിത്യ ചരിത്രത്തിന്റെ ഒരു സമ്മേളനം അവിടെ സംഘടിപ്പിച്ച നിലമ്പൂർ രാജാവിന്റെ സാഹിത്യസമ്മേളനം മറക്കില്ലല്ലോ. അഭ്യർത്ഥന ചെറുതായിരുന്നു. ഔദാര്യം മറക്കില്ലല്ലോ. ഔദാര്യം ആകട്ടെ വളരെ വലുതും. റബ്ബർ തോട്ടത്തിനു പറ്റിയ മണ്ണ്‌. നല്ല മനുഷ്യരുടെ ആവാസകേന്ദ്രം. വിശ്വവിശ്രുതമായ തേക്കിന്റെ ആസ്ഥാനം.
അനിതരസാധാരണമായ ആലോചനയായിരുന്നു ആ റബ്ബർ തോട്ട സംസ്ക്കാരത്തിനു പിന്നിൽ. കുറച്ചു മലവാരം കൃഷിക്ക്‌ ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്ന ചിലർ കോവിലകത്തെ സമീപിക്കും. കുറെ ഭുമിയിൽ കൃഷി ചെയ്യാൻ ആ കത്തിനപ്പുറം ഒന്നും തന്നെ നിലമ്പൂർ കോവിലകം പ്രതീക്ഷിച്ചിട്ടില്ല. പിന്നെ കാര്യങ്ങൾ ഝടുതിയിലാണ്‌ നീങ്ങിയത്‌. കത്തും കൊ ണ്ട്‌ കാര്യസ്ഥനെ കണ്ട്‌ ഒരുപൊൻനാണയം തമ്പുരാട്ടിക്ക്‌ ദക്ഷിണയായി കൊടുത്തു. കുറച്ചൂ പൂവൻപഴവും. കാര്യസ്ഥനേയും കാര്യമായി കണ്ടു.  അതിവിദഗ്ധമായി കാര്യങ്ങൾ നീങ്ങുകയും ചെയ്തു. വെറുതെ കിടക്കുന്ന കുറെ ഭൂമി ഇവർക്കു കൊടുക്കാവുന്നതാണ്‌. അങ്ങനെ കുറെ സ്ഥലം എം.സി.ചെറിയാനും മറ്റും ലഭിച്ചു.
വസ്തുവിന്റെ അതിരുകൾ മിക്കവയും മലകൾ തന്നെയായിരുന്നു. അങ്ങനെയാണ്‌ മലബാറിലെ ആദ്യകാല റബർ തോട്ടങ്ങൾ  സംവിധാനം ചെയ്തത്‌. കന്യകാവനം കയ്യിൽ കിട്ടിയാലുണ്ടോ കർഷകർ കൈവിടുന്നു? അതി വേഗത്തിലാണ്‌ ഐശ്വര്യം വന്നു ചാടിയത്‌. പക്ഷേ അപ്പോഴേക്കും യുദ്ധം വന്നു കുറച്ച്‌ അരക്ഷിതാവസ്ഥയുടെ അകമ്പടിയോടുകുടി. അതല്ലായിരുന്നെങ്കിൽ  അതി വിപുലമായ ഒരു സാമ്രാജ്യമായി തീർന്നേനേ  ആ സംരഭം. വസ്തു കൈക്കലാക്കിയവർക്ക്‌ ധാരാളം പണം കിട്ടി. പണം കുന്നുകൂടി. ശ്വാന പ്രദക്ഷിണത്തിനും കുതിരപന്തയത്തിനും താൽപര്യം വന്നു. കൂനൂറും ഊട്ടിയിലും മണിമന്ദിരങ്ങൾ ഉയർന്നു.  അപ്പോഴാണ്‌ ഉടമസ്ഥർ തമ്മിൽ ഒരു തർക്കം ഉണ്ടായത്‌. സാധാരണ സംഭവിക്കും പോലെ തർക്കം വ്യവഹാരത്തിലേക്ക്‌ നീങ്ങി. കീഴ്കോടതി കൊണ്ട്‌ അവസാനിക്കില്ലല്ലോ ഒരു വ്യവഹാരവും.
കീഴ്കോടതിയിൽ പരാജയപ്പെട്ടാൽ കക്ഷി അപ്പീൽ നൽകി. മണമ്മേൽ പ്ലാന്റേഷൻ ഹൈക്കോടതിയിലെത്തി. രണ്ടു വീഞ്ഞപ്പെട്ടി നിറയെ ഹാജരാക്കപ്പെട്ട തെളിവു രേഖകൾ പരിശോധിക്കേണ്ടി വന്നു. ആരുടെ ക്ഷമയേയും പരിശോധിക്കേണ്ട ഒരു സന്ദർഭം.  പക്ഷേ കേസു നടത്താൻ വേണ്ടവർക്ക്‌ അതൊരു കർമ്മമാണ്‌. അങ്ങനെയാണ്‌ ഹൈക്കോടതിയിലും ആ വ്യവഹാരം എത്തിയത്‌. ഈ ലേഖകൻ അതിൽ സജീവമായി പ്രവർത്തിച്ചിരുന്നു. ഒട്ടേറെ വിവര വിവാദങ്ങളും ഉൾകൊണ്ടതായിരുന്നു ആ വിധിന്യായം. വ്യവഹാരത്തേക്കാൾ ഈ സന്ദർഭത്തിൽ കൂടുതൽ   പ്രസക്തം ആ കേസിൽ തെളിവായി രേഖപ്പെടുത്തിയ വളളത്തോളിന്റെ കത്താണ്‌.
ശ്രീനാരായണഗുരുദേവനെപ്പറ്റി വള്ളത്തോൾ എഴുതിയ  മംഗളമാഗല്യം എന്ന കവിതാസമാഹാരത്തിൽ  ഉൾപ്പെടുത്തിയിട്ടുണ്ട്‌. 1926-ൽ ആയിരുന്നു അത്‌. അന്നായിരുന്നു നാട്ടിക കുമാരനാശാൻ വായനശാലയിൽ 71-​‍ാം ജന്മദിനം. ചതയദിനാഘോഷത്തിൽആർക്കും ഓണാഘോഷമാണെന്ന്‌ കവിതയിൽ സൂചിപ്പിക്കുന്നു.
“ആരിവ്വണ്ണം അഘണ്ട മംഗളഉദ്യോഗാമൃതം.
പൂരിക്കും പുതുചന്ദ്രനെജയചിതം
നാരായണ ശ്രീഗുരേ”
(പേജ്‌ 942)
ലെനിന്റെ ശവകുടീരമാണ്‌ വള്ളത്തോളിന്റെ ഹൃദയം അപഹരിച്ച ഒരു ദൃശ്യം. 33 കൊല്ലം മാത്രം പഴക്കമുള്ള മോസ്ക്കോ നഗരത്തിന്റെ ദൃശ്യഭംഗി മധുതരഭാഷയിൽ എഴുതിയാൽ എത്ര ഹൃദയവർജകമായിരിക്കും?  അത്‌ വായിച്ചറിയുക തന്നെ വേണം.
അതുപോലെ തന്നെയാണ്‌ അവയുടെ വ്യവസായ നഗരമായ കീവ്‌ പരിസര വിവരണവും . ബർമ്മ, മലേഷ്യ, സിലോൺ എന്നീ പ്രദേശങ്ങളും കവി സന്ദർശിച്ചിട്ടുണ്ട്‌. കലാമണ്ഡലത്തിലെ അനുയായികളുമായി ലോകത്തിലെ ഏതെല്ലാം രാജ്യങ്ങളാണ്‌ സന്ദർശിച്ചതെന്ന്‌ വ്യക്തമായി വിവരിച്ചിട്ടുണ്ട്‌.  കേരളത്തിനെയും കഥകളിയെയും ചരിത്രാന്വേഷണ ഗവേഷകർ ശ്രദ്ധിക്കേണ്ട ഒരു രംഗമാണ്‌ ഇത്‌.
ഗുരുശിഷ്യനായ ആശാനുമായും വള്ളത്തോളിന്‌ അടുത്തബന്ധമായിരുന്നു. വളളത്തോൾ കവിതകൾക്ക്‌ ആസ്വാദനം നൽകുവാനും ചില സമയം ക്രൂരമായി വിമർശിക്കാനും ആശാൻ തുനിഞ്ഞിട്ടുണ്ട്‌. അതു പോലെ തന്നെ വളളത്തോളിന്റെ ഈ രണ്ടു വിമർശനങ്ങളെപ്പറ്റിയും എഴുതിയിരിക്കുന്നത്‌ ജി പ്രിയദർശൻ. ചരിത്രത്തിന്റെ പിന്നാമ്പുറത്തേക്കു തള്ളപ്പെട്ടു പോകുമായിരുന്ന നിരവധി പ്രസിദ്ധീകരണങ്ങൾ ഇപ്പോൾ ജീവിച്ചിരുന്നത്‌ പ്രിയദർശന്റെ കൃതികളിലൂടെയാണ്‌. നല്ല കാലത്ത്‌ എസ്‌.എൻ.ഡി.പി.യുടെ വൈസ്‌ പ്രസിഡണ്ടായിരുന്നു  അദ്ദേഹം. ചിത്രയോഗത്തിന്റെ വിമർശനവും അതിന്‌ ഉണ്ണികൃഷ്ണൻ നായർ നൽകിയ പ്രതിസ്പന്ദനവും മലയാള സാഹിത്യത്തിലെ തിളക്കമേറിയ ഏടുകളാണ്‌. (‘ആശാന്റെ അറിയപ്പെടാത്ത മുഖങ്ങൾ’ പ്രസിദ്ധീകരണം ഗവേഷണവേദി, മുങ്ങോട്‌ പി.ഒ. വർക്കല. 1958 ആദ്യപ്രസിദ്ധീകരണം. പരിഷ്ക്കരിച്ച പതിപ്പ്‌ 1988). ആശാന്റെ ചിത്രയോഗവിമർശനം പേജ്‌ 84 . 1915 ഒക്ടോബറിൽ വിവേകോദയത്തിൽ ആശാനെഴുതിയ നിരൂപണം പ്രതിപാദിച്ചിരിക്കുന്നത്‌.
വള്ളത്തോളിനെപ്പറ്റി അത്തരം ഒരു തെറ്റിദ്ധാരണയ്ക്ക്‌ ആവശ്യമില്ല. ശ്രീനാരായണ ഗുരുവിന്റെ ഷഷ്ഠി പൂർത്തിയോടനുബന്ധിച്ച്‌ നാട്ടികയിൽ സ്വാമിയുടെ ആരാധകന്മാർ വലിയൊരു സമ്മേളനം ഒരുക്കിയിരുന്നു. വള്ളത്തോൾ ആ സമ്മേളനത്തിൽസംബന്ധിച്ചു. ശ്രീനാരയണഗുരുവിനെപ്പറ്റി അതിമനോഹരമായ ഒരു കവിത എഴുതി ആലപിച്ചു. അതിനെ പറ്റി മറ്റൊരിടത്തും സൂചിപ്പിച്ചിട്ടില്ല.
വള്ളത്തോളിനെപ്പറ്റി ചെറുപ്പത്തിലുണ്ടായ ഒരു സംശയം കുറെക്കാലം വിട്ടുമാറിയിരുന്നില്ല. വളളത്തോളിന്റെ മക്കൾ എങ്ങനെയാണ്‌ സി.അച്ചുതക്കുറുപ്പും, സി.ഗോവിന്ദക്കുറുപ്പും ആകുന്നത്‌? വളരെ പിന്നിടാണ്‌ സംശയ നിവാരണം ഉണ്ടായത്‌.  കുട്ടികളുടെ മുമ്പിലുളള, സി. എന്ന അക്ഷരം ചിറ്റഴി എന്ന വാക്ക്‌ ഇംഗ്ലീഷ്‌ പദമാക്കുമ്പോൾ ഉണ്ടാകുന്ന അക്ഷരത്തിന്റെ ആദ്യക്ഷരമാണ്‌. (സി)ചിറ്റഴി മാധവിയമ്മയായിരുന്നു വള്ളത്തോളിന്റെ സഹധർമ്മിണി. ഈ കുടുംബത്തെ പറ്റിയും വിശദവിവരങ്ങൾ നൽകുന്നതാണ്‌ വള്ളത്തോൾ കുടുംബം എന്ന നല്ല പുസ്തകം.
തായ്‌വഴി എന്ന വാക്ക്‌  നിയമ വിദ്യഭ്യാസത്തിനിടയ്ക്കാണ്‌ കൂടുതൽ പരിചയപ്പെട്ടത്‌. വ്യക്തി നിയമങ്ങളും ഒരു പാഠ്യവിഷയമായിരുന്നു
പെൺവഴിയുളള ദായ ക്രമം.  മകൾ, മകളുടെ മക്കൾ, അവരിൽ സ്ത്രീകൾക്കു മാത്രം ഉണ്ടാകുന്ന കുട്ടികളുടെ അവകാശം എന്നിങ്ങനെ സവിശേഷതകളുളള ചുരുക്കത്തിൽ അമ്മവഴി സ്വത്തവാകാശം എത്തിച്ചേരുന്ന ഒരു സമ്പ്രദായം. ഈ സവിശേഷത ചരിത്രാതീത കാലം മുതൽ ഉളളതാണ്‌. ആര്യൻമാരും ദ്രാവിഡൻമാരും തമ്മിൽ വേർതിരിക്കുന്ന ഒരു സ്വത്തവകാശ സമ്പ്രദായമായി കെ.പി.ചിദംബരന്റെ നല്ല ചരിത്ര നോവലിൽ ഇത്‌ വിവരിച്ചിട്ടുണ്ട്‌ (ചണ്ഢാല ഭിക്ഷു) മോഹൻജെദാരോ ഉൾകൊള്ളുന്ന സൈന്ധവരിൽ അമ്മയുടെ മഹത്വം ഉയർത്തി പിടിക്കുമ്പോൾ ആര്യൻമാരുടെ ശ്രദ്ധ പിതാവിലായിരുന്നു. രണ്ടു സമ്പ്രദായങ്ങളും തമ്മിൽ സംഘട്ടനമുണ്ടായത്സ്വാഭാവികം. ബ്രാഹ്മണസമ്പ്രദായത്തിൽ പലനന്മകളുമുണ്ടായിരുന്നു.
അടിമത്തംഅവസാനിപ്പിച്ചത.​‍്‌ ദ്രാവിഡനായ ജലന്ധര  ചക്രവർത്തിയായിരുന്നു. ഇന്ദ്രൻ നേത്യത്വം വഹിച്ചിരുന്ന സമ്പ്രദായമാണ്‌ ശപിക്കപ്പെട്ട ചാതുർവർണ്യ സങ്കൽപം നിലനിർത്താൻ ശ്രമിച്ചതു. സമത്വ സുന്ദരമായ ഒരു ഭരണഘടന ഉണ്ടായശേഷം എഴുപത്‌ കൊല്ലം കഴിഞ്ഞിട്ടേ ഇതിന്റെ നീരാളി പിടിത്തത്തിൽ നിന്ന്‌ ഇനിയും ഇന്ത്യ വിമോചിതമായിട്ടില്ല. അത്തരത്തിലുളള ചർച്ചകൾ ഈ സന്ദർഭത്തിൽ അപ്രസക്തമാണ്‌. മരുമക്കത്തായത്തെപ്പറ്റിയുളള സുന്ദരമായ വിവരണം തകഴിയുടെ ‘കയറി’ൽ കാണാം. ആ പുസ്തകത്തിന്റെ ആദ്യഭാഗം അതിമനോഹരമാണ്‌. അവസാനത്തെ പകുതിയോളം വരുന്ന ഭാഗമാകട്ടെ ഒരു പത്ര റിപ്പോർട്ടു പോലെയാണ്‌. തറവാടിനെയും തറവാടിന്റെ നാളുകൾ സമത്വസുന്ദരമായ വ്യവസ്ഥതിതിയുടെ വിജയം കുറിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു.
കുടുംബാഗങ്ങൾക്കെല്ലാം തന്നെ ഒരു ഇൻഷുറൻസ്‌ പദ്ധതിയായിരുന്നു തറവാട്‌ എന്ന്‌ പലരും സൂചിപ്പിച്ചിട്ടുണ്ട്‌ അതിനെ കുറിച്ച്‌ പറയുന്ന കേരള ഹൈക്കോടതിയുടെ ഒരു വിധിയുമുണ്ട്‌. പല പ്രസ്താനങ്ങളിലുമെന്ന പോലെ ഇവിടെയും ദുഷ്പ്രവണതകൾ രൂപം കൊണ്ടു. പെട്ടെന്ന്‌ ദുഷ്ടരൂപം വലുതായി കാരണം എല്ലാവർക്കും തുണയായിരുന്ന കാരണവൻ സ്വന്തം കാര്യം സിന്ദാബാദ്‌ എന്ന മുദ്രാവാക്യം വിളിച്ചപ്പോൾ കുടുംബാഗംങ്ങൾക്ക്സ്വഭാവികമായും കലികയറിയവർ ബഹളം കൂട്ടി ലഹളയുണ്ടാക്കി. അതിന്റെ പരിസമാപ്തിയാണ്‌ മദിരാശിയിലെ മരുമക്കത്തായ നിയമവും തിരുവിതാംകൂറിലെ നായർ റഗുലേഷനും കൊച്ചിയിലെ നായർ ആക്ടും ഒക്കെ. മരുമക്കത്തായത്തിന്റെ ക്രൂരതകൾ എല്ലാ വിധ നഗ്നതയോടുംകൂടി വരച്ചുകാട്ടുന്നതാണ്‌ ചെറുകാടിന്റെ നാടകം. ഈ പുസ്തകങ്ങളൊന്നും തന്നെ ആ സമ്പ്രദായത്തെ പറ്റിയും അതിനെ നിയന്ത്രിക്കുന്ന നിയമത്തെപറ്റിയും പഠിക്കുന്നവർക്ക്‌ പരിചയമില്ല എന്നത്‌ ഒരു ദു:ഖ സത്യം.
ചിറ്റഴി കുടുംബത്തിൽ നിന്ന്‌ വഴിവിട്ട്‌ ഒട്ടേറെ ദൂരം നടന്നു കഴിഞ്ഞു. പുതിയ കാലഘട്ടത്തിലേക്കു നീങ്ങാം.
സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരവും സ്വാതന്ത്ര്യം കിട്ടിയതിനുശേഷമുള്ള സാമൂഹ്യ വികാസവും വള്ളത്തോൾ കവിതകളിൽ പ്രതിഫലിക്കുന്നുണ്ട്‌.  ദേശാഭിമാനം കത്തി തെളിഞ്ഞു നിൽക്കുന്ന ഒരു കവിതാഭാഗമാണ്‌;
“ഭാരതമെന്നപേർ കേട്ടാലഭിമാന-
പൂരിതമാകണമന്തരംഗം.
കേരളമെന്നു കേട്ടാലോ തിളക്കണം
ചോര നമുക്കു ഞരമ്പുകളിൽ.”
വള്ളത്തോളിന്റെ പ്രതിഭ ഏതാണ്ട്‌ പ്രക്ഷിമമായ ഘട്ടത്തിന്റെ ഉൽപ്പന്നങ്ങളാണത്രേ കൃഷിയെ പ്രശംസിച്ചു കൊണ്ടുളള കവിതകൾ. ആ രാജ്യം സന്ദർശിക്കാൻ മഹാകവിക്ക്‌ ഭാഗ്യം കിട്ടി. സ്വാതന്ത്യത്തിന്റെ ധന്യത കൃഷിയിൽ സഫലമായി കണ്ടു എന്ന്‌ സന്തോഷിച്ചിരിക്കാം. (റഷ്യയുടെ ഇവിടെസംഗതമല്ല)എന്നൊരു നിരീക്ഷണം പ്രൊഫ.കെ.പി.ശങ്കരൻ കൂട്ടിചേർത്തിട്ടുണ്ട്‌. “ഈ ഇരുവശങ്ങളുടെ ഏറെ ലായത്മകമല്ലാത്ത രേഖകൾ… ഇതാവാം അഭിവാദ്യം റഷ്യയിൽ എന്നി സമാഹാരങ്ങളുടെ സ്ഥാനം”.
മഹാകവി വളളത്തോളിനുണ്ടായിരുന്ന  ഈ അനിതര സൗഭാഗ്യം അക്കാലത്തെ മറ്റു മഹാകവികൾക്കൊന്നും ഉണ്ടായിട്ടില്ല. 1950-ൽ മഹാകവി സന്ദർശിച്ച രാജ്യങ്ങളാണ്‌.പോളണ്ട്‌, ഇറ്റലി, ഇംഗ്ലണ്ട്‌, ഫ്രാൻസ്‌. 1951 ലാണ്‌ റഷ്യ സന്ദർശിച്ചതു. ചൈനയിൽ പോയത്‌ 1953 ലും 1954-ൽ മലേഷ്യ, സിംഗപ്പൂർ എന്നി രാജ്യങ്ങളും സന്ദർശിച്ചു. കലാമണ്ഡലത്തിലെ കലാകാരന്മാരെയും കവിയുടെ സ്വാധീനത്തിൽ ലോകം മുഴുവൻ കാണാൻ അവസരം നൽകി.
കവിയുടെ വിദേശസഞ്ചാരത്തെപ്പറ്റി തന്നെ പ്രത്യേകിച്ചൊരു പുസ്തകം തയ്യറാക്കാവുന്നതാണ്‌. വിശദവിവരങ്ങൾ അടങ്ങുന്ന രേഖകൾ നിർഭാഗ്യവശാൽ ലഭ്യമല്ല. ഏയർ ഇന്ത്യയിൽ നിന്നു പോലും വിവരങ്ങൾ ലഭിക്കുന്നില്ല. ആ സ്ഥാപനത്തോട്‌ വിവരങ്ങൾ ചേദിച്ചു കൊണ്ടുള്ള കത്തിന്‌ മറുപടി ലഭിക്കേണ്ടിയിരിക്കുന്നു. അവ കിട്ടുന്ന പക്ഷം ഒരു ഗഷേണ പ്രതിഭ അതേപ്പറ്റി തന്നെ ഒരു ഗ്രന്ഥം രചിക്കാവുന്നതാണ്‌.
വിപ്ലവ പ്രസ്ഥാനത്തിലെ പ്രമുഖരിൽ പലരും വളളത്തോൾ കുടുംബത്തിൽ ജനിച്ചിട്ടുണ്ട്‌. ആൺമക്കളായ മകൻ അച്ചുതകുറുപ്പും മറ്റും. ഗോവിന്ദകുറുപ്പിന്റ മകനാണ്‌  ഇൻസയുടെ  കമ്മറ്റി അംഗം രവിന്ദ്രനാഥ്‌. മകളുടെ ഭർത്താവ്‌ ഇട്ടി ഇന്ദുചൂഡൻ ദേശാഭിമാനിയുടെ പ്രഗൽഭനായ ഒരു പത്രാധിപരായിരുന്നു. അദ്ദേഹത്തിന്റെ ചിന്താഗതിയിൽ പിന്നിടുളള വ്യതിചലനം കാര്യമാക്കേണ്ടതില്ല.അഭിപ്രായ വ്യത്യാസങ്ങളുള്ളപ്പോഴും അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുന്നതാണല്ലോ നല്ല സംസ്ക്കാരത്തിന്റെ മുഖമുദ്ര. വോൾട്ടയർ എന്ന ചിന്തകൻ പറഞ്ഞില്ലേ…
നിങ്ങളുടെ അഭിപ്രായത്തോട്‌  എനിക്ക്‌ പൂർണമായും എതിർപ്പുണ്ടാകാം .ആ അഭിപ്രായ പ്രകടനത്തിനുളള സ്വാതന്ത്ര്യത്തിനു വേണ്ടി ഞാൻ ഏതൊരു സമരമുറയും കൈക്കൊള്ളും.” കടുത്ത അഭിപ്രായ വ്യത്യാസവും ഭാഷാ പ്രയോഗത്തിലെ  വിരുദ്ധങ്ങളായ പ്രതിഭാസങ്ങളല്ല എന്നു പറഞ്ഞത്‌ ഒരു നിയമ നീതിനിപുണനായിരുന്ന ലോഡ്‌ ബർക്കൻ ഹെഡ്‌. നിർഭാഗ്യവശാൽ മറ്റൊരു ശൈലിയിലുടെയാണ്‌  പലരും ഇന്ന്‌ സഞ്ചരിക്കുന്നത്‌. പ്രയാസമുണ്ടായിരുന്ന കാലം കവി മറന്നിട്ടില്ല. അപ്പോഴും കുടുംബത്തേക്കാൾ കവി പ്രാധാന്യം നൽകിയത്‌ കലയ്ക്കും സ്വാതന്ത്ര്യത്തിനുമാണ്‌.
ആദരവോടെ മഹൽസ്മരണയെ ആദരിക്കാം.

You can share this post!