വയൽ വരമ്പിൽ/ഇന്ദിരാ രവീന്ദ്രൻ


ഇവിടെയിന്നീവയൽ
വരമ്പത്തു ഞാൻ
നിഴലു നോക്കി
നിൽക്കയാണിപ്പൊഴും
വെയിലു വാടുന്ന നേര
ത്തു മാത്രമെൻ
ശ്വസനനാളങ്ങളായാ
സമാകയാൽ
കരുതിവെച്ച വിത്തു
കളാകെയും
ചിതലുതിന്ന പോൽ
വ്യർത്ഥമായ് തീർന്നു
പോയ്
കനവിലെന്നു മേ
സ്വപ്നങ്ങൾ പൂത്തതും
കനലു തീയിട്ടു
വെന്തെരിഞ്ഞു പോയ്
പദങ്ങളാടിയ പാഴ്
സ്വരങ്ങളിൽ
പതർച്ച, മൗനം, വിഷാദ
ചേഷ്ടകൾ
എരിഞ്ഞ തീയിൽ
നടന്നെത്ര ദൂരങ്ങൾ
കരിഞ്ഞ കാലം നിഴൽ
വിരിച്ചിട്ടു പോയ്
പൊഴിഞ്ഞു പോയേറെ
ബന്ധങ്ങൾ, അപ്പുറം
നിയതി തീർത്തു ക്ഷണികമായ് തീർന്നവ
കരത്തിലൊന്നും
കരുതാതെ പോരുക
വിപത്തു മാത്രം
നിനക്കുള്ള നിശ്ചയം.
വയലു മൂടിക്കിടക്കും
വരൾച്ചയിൽ
വരണ്ട മണ്ണിൻ്റെ
ഗന്ധമറിയുക
തിരികെ മാത്രം
നടക്കുന്ന ദൂര ങ്ങൾ
കണക്കിലില്ലാത്ത
ജീവിതം തന്നെയാം

(ഇന്ദിരാ രവീന്ദ്രൻ)

You can share this post!