രാമചന്ദ്രൻ കരവാരത്തിന് അവാർഡ്

രാമചന്ദ്രൻ കരവാരത്തിന്

പ്രൊഫ മീരാക്കുട്ടി ഭൂമിക്കാരൻ അവാർഡ്


കാലടി: പ്രൊഫ . പി. മീരാക്കുട്ടിയുടെ സ്മരണയ്ക്ക് ഭൂമിക്കാരൻ പത്രം ഏർപ്പെടുത്തിയഅവാർഡിന് രാമചന്ദ്രൻ കരവാരം എഴുതിയ’അപരസ്വത്വം നിരാകാരം ‘എന്ന നോവൽ അർഹമായി.പതിനായിരത്തി ഒന്ന് രൂപയും ശില്പവും അടങ്ങുന്നതാണ് അവാർഡ്.ഏപ്രിൽ ഒന്നിന് വേളമാനുർ സാംസ്കാരിക കേന്ദ്രത്തിൽ നടക്കുന്ന ചടങ്ങിൽ സംസ്‌കൃത സർവ്വകലാശാല വൈസ് ചാൻസലർ ഡോ .ധർമ്മരാജ് അടാട്ടും സിനിമാതാരം സ്വരാജ് ഗ്രാമികയും ചേർന്ന് അവാർഡ് സമ്മാനിക്കുമെന്ന് ഭാരവാഹി ജേപ്പി ശ്രീകല ഭൂമിക്കാരൻ അറിയിച്ചു.

രാമചന്ദ്രൻ കരവാരം ഇമ്പ്രസ്സിയോ ഡോട്ട് കോം പത്രാധിപസമിതി അംഗമാണ്.

You can share this post!